.
Technical News , Tips and Tricks in Malayalam Language

2008, ഓഗസ്റ്റ് 31, ഞായറാഴ്‌ച

സൌജന്യ ഡൊമൈന്‍ നാമം!

. com , .in ,... എന്നിങ്ങനെ വെബ് പേജുകളുടെ വാലറ്റത്തെയാണ്‌ ഡൊമൈന്‍ നാമം ( doamin name ) എന്ന് പറയുന്നതു , സാധാരണ ഗതിയില്‍ ഡൊമൈന്‍ നാമങ്ങള്‍ പണം കൊടുത്തു വാങ്ങേണ്ടി വരും , എന്നാല്‍ സൌജന്യ മായി ഡൊമൈന്‍ നാമം തരുന്ന വെബ്സൈറ്റ് ആണ് .കോ. സി , ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ നിങ്ങള്ക്ക് നിലവിലുള്ള ബ്ലോഗിനോ ഓര്‍ക്കുട്ട് പ്രോഫിലിനോ പുതിയൊരു ഡൊമൈന്‍ നാമം നല്‍കാം! പിന്നീട് പുതിയ ഡൊമൈന്‍ നാമം കൊടുക്കുമ്പോള്‍ നിങ്ങളുടെ നിലവിലുള്ള ബ്ലോഗിലേക്ക് അല്ലെങ്കില്‍ ഓര്‍ക്കുട്ട് പ്രോഫിലിലേക്ക് ഓട്ടോമാറ്റിക് ആയി വെബ്പജ് റീ ഫ്രെഷ് ആയികൊള്ളും!
ഉദാഹരണത്തിന് ലൈവ് മലയാളത്തിന്റെ പുതിയ ഡൊമൈന്‍ നാമം
livemalayalam.co.cc എന്നും ലേഖകന്റെ ഓര്‍ക്കുട്ട് പ്രോഫിലിന്റെ പുതിയ നാമം kpsabith.co.cc

സൌജന്യമായി വെബ് പേജ് ഡൊമൈന്‍ നാമം രജിസ്റ്റര്‍ ചെയ്യാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
CO.CC:Free Domain

11 comments:

ചുണ്ടന്‍ |Chundan പറഞ്ഞു...

ഞാന്‍ ഒരു വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്യുവാനിരിക്കയാര്‍ന്നു. അപ്പഴാണ് ഈ ബ്ലോഗ് ശ്രദ്ധയില്‍ പെട്ടത്, വളരെ ഉപകാരമായി!

ലേഖകന്‍ സാബിതിനു നന്ദി യോടെ

സ്വന്തം മധു

ചുണ്ടന്‍ |Chundan പറഞ്ഞു...

ഈ പോസ്റ്റ് വളരെ ഉപകാരപ്രധമാണ്.

വളരെ നന്ദി

അജ്ഞാതന്‍ പറഞ്ഞു...

നന്ദി

അജ്ഞാതന്‍ പറഞ്ഞു...

നന്ദി

യാരിദ്‌|~|Yarid പറഞ്ഞു...

സബിത്ത് പറഞ്ഞിരിക്കുന്നതു ഡൊമെയിന്‍ നെയിം എക്സ്റ്റന്‍ഷനുകളാണ്. ഏക്സ്റ്റന്‍ഷനുകളും ഡൊമെയിന്‍ നെയിമും തമ്മില്‍ വ്യത്യാസമുണ്ട്..

അജ്ഞാതന്‍ പറഞ്ഞു...

എനിക്കു www.lalpariyaram.com എന്ന ഡൊമെയിൻ നെയിം തന്നെ വേണം. വല്ല ചാൻസും ഉണ്ടോ?

പാമരന്‍ പറഞ്ഞു...

ഇതൊരു പറ്റിപ്പു പ്രസ്ഥാനമാണെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഇവിടെ co.cc എന്നതില്‍ co എന്നത്‌ ഡൊമെയിന്‍ നെയിമും cc എന്നത്‌ എക്സ്റ്റന്‍ഷനുമാണ്‌. അതായത്‌ നമ്മളോട്‌ സൌജന്യമായിതരാമെന്നു പറയുന്നത്‌ സബ്ഡൊമെയിന്‍ (sub-domain) നാമമാണ്‌. ശരിയായ ഡൊമെയിന്‍ നാമമല്ല.

ഉദാഹരണത്തിന്‌ എനിക്ക്‌ paamaran.com എന്ന ഡൊമെയിന്‍ നാമത്തിന്‍റെ രെജിസ്ട്രേഷന്‍ ഉണ്ടെന്നിരിക്കട്ടെ. ഒരു DNS‌ സെര്‍വര്‍ സ്വന്തമായി സ്ഥാപിക്കാനുള്ള കാശുണ്ടെങ്കില്‍ എനിക്ക്‌ നിങ്ങള്‍ക്കൊക്കെ yaarid.paamaran.com എന്നോ saabith.paamaran.com എന്നോ ഒക്കെ സബ്‌ഡൊമെയിന്‍ തരാന്‍ പറ്റും. ഇവിടെ ഇവര്‍ക്ക്‌ വളരെ ചെറിയ - രണ്ടക്ഷരം മാത്രമുള്ള- ഒരു ഡൊമെയിന്‍ ഉണ്ടെന്നുള്ളതാണ്‌ അഡ്വാന്‍റേജ്‌. co.in പോലെ ഡൊമെയിന്‍ എക്സ്റ്റന്‍ഷനുകള്‍ ഉള്ളതുകൊണ്ട്‌ paamaran.co.cc എന്നു പറഞ്ഞാല്‍ യഥാര്‍ത്ഥ ഡൊമെയിന്‍ ആണെന്നു തെറ്റിദ്ധരിക്കും എന്നതാണവരുടെ തന്ത്രം.

ശരിക്കുള്ള ഒരു ഡൊമെയിന്‍ രെജിസ്റ്റ്രേഷന്‍ നിങ്ങള്‍ വാങ്ങിയാല്‍ അതു നിങ്ങള്‍ക്കിഷ്ടമുള്ള രെജിസ്റ്റ്രാറിലേയ്ക്കു (ഉദാ: godaddy, yahoo) മാറ്റുന്നതിന്‌ നിയമപരമായി ഒരു തടസ്സവുമില്ല. പക്ഷേ ഞാന്‍ paamaran.co.cc രെജിസ്റ്റെര്‍ ചെയ്താല്‍ അതു നടക്കില്ല. കാരണം അതൊരു സബ്‌ ഡൊമൈന്‍ മാത്രമാണ്‌. co.cc എന്ന മെയിന്‍ ഡൊമെയിനോടു കൂടിയല്ലാതെ അതിനു നിലനില്‍പ്പില്ല. അതായത്‌ co.cc യുടെ ഉടമസ്ഥന്‍റെ വഹയാണ്‌ paamaran.co.cc യും എന്നര്‍ത്ഥം. ലവന്‍ നാളെ അതു യാരിദിനു മറിച്ചു കൊടുത്തു യാരിദ്‌ അവിടെ ഒരു പോണ്‍സൈറ്റു തുടങ്ങിയാല്‍ എനിക്കൊരു ചുക്കും ചെയ്യാന്‍ പറ്റില്ലാന്നും അര്‍ത്ഥം. :)

co.cc യുടെ who is

Sojo Varughese പറഞ്ഞു...

but, it does not get picked up by search engines...there .co.cc, .co.nr adresses...they are just address masks:)

ചുണ്ടന്‍ |Chundan പറഞ്ഞു...

ഈ അറിവിന്‌ വളരെ നന്ദി നന്ദി നന്ദി .....

Anees പറഞ്ഞു...

സുഹൃത്തേ,
സൗജന്യമായി ഡൊമൈന്‍ നെയിം ലഭിക്കുന്നു എന്നത് ശരി തന്നെ. പക്ഷെ വെറും ഒരു വര്‍ഷത്തേക്ക് മാത്രമേ ഇത് സൗജന്യമായി ഉപയോഗിക്കാന്‍ പറ്റൂ . തുടര്ന്നുപയോഗിക്കാന്‍ കാശ് കൊടുക്കണം. സൈന്‍ ഇന്‍ ചെയ്താല്‍ കാണാം expiry date

but .co.nr is free forever

Afsal k പറഞ്ഞു...

സൌജന്യ മായി ഡൊമൈന്‍ നാമം തരുന്ന വെബ്സൈറ്റ് ആണ് .tk
search.tk in google

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Blog Archive

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author