.
Technical News , Tips and Tricks in Malayalam Language

2015, മാർച്ച് 18, ബുധനാഴ്‌ച

വാട്സ് ആപ്പ് കോളിംഗ് ലഭ്യമായി തുടങ്ങി !



പരസ്പരം ക്ഷണിക്കപെട്ടവർക്ക് മാത്രം ലഭ്യമായിരുന്ന വാട്സ് ആപ്പ് കോളിംഗ് ഇനി അപ്ഡേറ്റ് ചെയ്തു പുതിയ വെർഷൻ ഇൻസ്റ്റോൾ ചെയ്യുന്നവർക്ക് പരസ്പരം    തികച്ചും സൌജന്യമായി സംസാരിക്കാം . നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്.


ആൻഡ്രോയിഡ് ഫോണുകളിൽ താഴെ പറയുന്ന സ്റ്റെപ്പ്സ് ചെയ്തു കഴിഞ്ഞാൽ വാട്സ് ആപ്പ് കോളിംഗ് ഉപയോഗിക്കാവുന്നതാണ്.



1. ഏറ്റവും പുതിയ വാട്സ് ആപ്പ് വെർഷൻ ഇൻസ്റ്റോൾ ചെയ്യുക ( അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ), പുതിയ വാട്സ് ആപ്പ് വെർഷൻ 2.12.7 ആണ് . പക്ഷെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ നിലവിലെ വെർഷൻ 2.11.561 ആയിരിക്കണം. പഴയ വേർഷൻ ഉപയോഗിച്ചുകൊണ്ട് ഈ  സൗകര്യം എല്ലാ ഫോണുകളിലും ലഭ്യമല്ല.

2. പുതിയ വെർഷൻ ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞാൽ താങ്കളുടെ സുഹൃത്തിനോട് വാട്സ് ആപ്പ് വഴി വിളിക്കുവാൻ ആവശ്യപ്പെടുക. (  സുഹൃത്തും ഏറ്റവും പുതിയ വാട്സ് ആപ്പ് വെർഷൻ ഇൻസ്റ്റോൾ ചെയ്തിരിക്കണം)

3. ആദ്യത്തെ തവണ കാൾ അറ്റൻഡ് ചെയ്തു കഴിഞ്ഞു ഏതാനും നിമിഷങ്ങൾ കാൾ കട്ട്‌ ചെയ്യാതെ കാത്തിരിക്കണം. എങ്കിൽ മാത്രമേ വാട്സ് ആപ്പ് കോളിംഗ് ആക്റ്റീവ് ആവുകയുള്ളൂ.

4.  വാട്സ് ആപ്പ് കോളിംഗ് ആക്റ്റീവ് ആയി കഴിഞ്ഞാൽ ഫോണിൽ മൂന്നു ടാബുകൾ കാണാം

1. കാൾ  ടാബ് - സ്വീകരിച്ച കാൾ , വിളിച്ച കാൾ , മിസ്സ്‌ കാൾ എന്നിവ കാണിക്കുന്നു.
2.ചാറ്റ് ടാബ്- ചാറ്റ് ഗ്രൂപ്പ്‌ , ചാറ്റ് ചെയ്തവരുടെ ലിസ്റ്റ് എന്നിവ കാണിക്കുന്നു.
3.CONTACTS  ടാബ്  -  വാട്സ് ആപ്പ് ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ ലിസ്റ്റ് കാണിക്കുന്നു

( ഇതിൽ ചാറ്റ് ടാബ്, CONTACTS  ടാബ് എന്നിവ നിലവിൽ പഴയ വെർഷനിൽ  ലഭ്യമാണ് )







Continue Reading…

2015, മാർച്ച് 12, വ്യാഴാഴ്‌ച

ഗൂഗിൾ സെർച്ച്‌ ടിപ്സ് : വായന നിലവാരം സെറ്റ് ചെയ്യാം

    
            

 ലോകത്തെ ഏറ്റവും വലിയ സെർച്ച്‌ എഞ്ചിൻ ആയ ഗൂഗിൾ തങ്ങളുടെ ഗൂഗിൾ സെർച്ചിൽ ഉൾപെടുത്തിയ പുതിയ ഒരു മാറ്റത്തെ കുറിച്ചാണ് ഈ പോസ്റ്റ്‌ . Reading Level എന്ന ഒപ്ഷനിലൂടെ ഇനി വായന നിലവാരം സെറ്റ് ചെയ്യാൻ സാധിക്കും .

ഉദാഹരണത്തിന് ഒരു സ്കൂൾ വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം ഒരു പ്രൊജക്റ്റ്‌ ചെയ്യുവാൻ ഗൂഗിൾ സെർച്ച്‌ ഉപയോഗിക്കുമ്പോൾ വളരെ ആഴത്തിലുള്ള അറിവ് ആവശ്യമില്ല.  എന്നാൽ ഒരു അധ്യാപകനോ മുതിർന്ന ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിക്കോ അതുമല്ലെങ്കിൽ ഒരു പത്ര പ്രവർത്തകനോ വളരെ ആഴത്തിലുള്ള അറിവ് അത്യാവശ്യവും ആയിരിക്കും.  ഇത്തരം സന്ദർഭങ്ങളിൽ സെർച്ച്‌ ഫലത്തിൽ ആഴത്തിലുള്ള അറിവുകൾ  ഉള്ള സൈറ്റുകൾ മാത്രം കാണിക്കുന്നത് അധ്യാപകനും കുറഞ്ഞ അറിവുകൾ  മാത്രം കാണിക്കുന്നത് വിദ്യാർഥിക്കും സൗകര്യപ്രധമായിരിക്കും.


 Reading Level എന്ന ഒപ്ഷനിലൂടെ ഇത്തരത്തിൽ വായന നിലവാരം സെറ്റ് ചെയ്യാം. ഇതിനായിട്ട് ആദ്യം ഗൂഗിൾ.കോം എന്ന സൈറ്റിൽ ആവശ്യമായ കീ വേർഡ്‌ നല്കുക , ഉദാ : India എന്നിട്ട് സെർച്ച്‌ ബട്ടണ്‍ അമർത്തുക , ശേഷം Search Tools എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക ( ചിത്രം നോക്കുക )




തുടർന്ന് All Result എന്ന ഓപ്ഷനിൽ നിന്നും Reading Level സെലക്ട്‌ ചെയ്യുക. (താഴെ ചിത്രം കൊടുത്തിട്ടുണ്ട്‌)






ഇപ്പോൾ മൂന്നു നിലവാരങ്ങളിൽ ആയി റിസൾട്ട്‌ തരം തിരിക്കാം

1. Basic ( അടിസ്ഥാന നിലവാരം)
2. Intermediate ( ഉയർന്ന നിലവാരം )
3. Advanced  (വളരെ ഉയർന്ന നിലവാരം)

ചിത്രം നോക്കുക





ഇനി ഓരോ നിലവാരത്തിലും ക്ലിക്ക് ചെയ്തു സെർച്ച്‌ ഫലം തരം തിരിക്കാം , ഉദാഹരണത്തിന് Basic എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ അടിസ്ഥാന നിലവാരത്തിൽ ഉള്ള സെർച്ച്‌ ഫലം മാത്രം ലഭിക്കുന്നു.



ഇനി ഇന്ത്യ എന്ന് മാറ്റി നിങ്ങളുടെ ബ്ലോഗ്‌ അഡ്രസ്‌ നല്കി നോക്കൂ ( കൂടെ site : എന്നും ചേർക്കണം- താഴത്തെ ചിത്രം നോക്കുക  ) ... നിങ്ങളുടെ ബ്ലോഗ് പേജുകളും ഇത്തരത്തിൽ തരം തിരിച്ചു കാണാം ( NB : മലയാളം അടക്കമുള്ള ചില ഭാഷകളിൽ ഈ സൗകര്യം പൂര്ണമായി ലഭ്യമായി തുടങ്ങിയിട്ടില്ല)




Continue Reading…

2015, മാർച്ച് 4, ബുധനാഴ്‌ച

ഒരു ബൂലോക നിവാസിയുടെ ഗർ വാപസി!

 പ്രിയപ്പെട്ട ബൂലോകം നിവാസികളെ...

തിരക്കുകളിൽ പെട്ടു ബൂലോകത്തിൽ നിന്നും മാറി നിൽകേണ്ടി വന്ന ഒരു പാവം ബൂലോക നിവാസി വീണ്ടും ഈ ബ്ലോഗിലൂടെ ബൂലോകരോടൊപ്പം ചേർന്ന് നില്ക്കാൻ ആഗ്രഹിക്കുന്നു ..

എനിക്കറിയാവുന്ന അൽപം സാങ്കേതിക വിവരം ഈ ബ്ലോഗിലൂടെ പങ്കു വെക്കുകയും... കൂടെ നിങ്ങളിൽ നിന്ന് കൂടുതൽ അറിയാനും   ...

നിങ്ങളുടെ വിലയേറിയ സഹകരണങ്ങളും അഭിപ്രയാങ്ങളും പ്രതീക്ഷിക്കുന്നു



എന്ന്


സാബിത് . കെ . പി
ഒരു പഴഞ്ചൻ സാങ്കേതിക ബ്ലോഗ്ഗർ

Continue Reading…

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author