.
Technical News , Tips and Tricks in Malayalam Language

2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച

ബ്ലോഗ്ഗിന്റെ ഐക്കണ്‍ മാറ്റാം!

ഏതൊരു ബ്ലോഗ് അല്ലെങ്കില്‍ വെബ്സൈറ്റ് തുറക്കുമ്പോഴും ഏറ്റവും മുകളില്‍ അവരുടെ ഐക്കണ്‍ കാണാവുന്നതാണ്. ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, നിങ്ങളുടെ ബുക്ക് മാര്‍ക്ക് എടുത്തു നോക്കൂ..
അവിടെ
നിരവധി വെബ്സൈറ്റ് കളും അവയ്ക്ക് നേരെ ഐക്കണ്‍ കളും കാണാം. സാധാരണ ബ്ലോഗ്ഗര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ബ്ലോഗുകള്‍ക്ക് താഴെ കാണുന്ന പിക്ചര്‍ ആയിരിക്കും ഐക്കണ്‍ ആയി സെറ്റ് ചെയ്തിരികകുക
ഈ ഐക്കണ്‍ നിങ്ങള്ക്ക് വേണമെങ്കില്‍ മാറ്റാവുന്നതാണ് . ഇതിനായി ആദ്യം
  • ഒരു ഐക്കണ്‍ നിര്‍മിക്കേണ്ടതുണ്ട്‌( ഫോട്ടോഷോപ്പ് അല്ലെങ്കില്‍ ജിമ്പ് പോലുള്ള സോഫ്റ്റ്‌വെയറുകള്‍ഉപയോഗിക്കാം).
  • ഇനി സൌജന്യ ഇമേജ് ഹോസ്ടിന്ഗ് സെര്‍വരുകളിലേക്ക് ( ഫോട്ടോ ബക്കറ്റ്, ഇമേജ് ഷാര്‍ക്ക്‌ , തുടങ്ങിയവ ...) ഫോട്ടോ അപ്‌ലോഡ് ചെയ്തു അവയുടെ detail ഇല്‍ നിന്നും image location കോപ്പി ചെയ്യുക.
  • ഇനി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് ഇല്‍ ലോഗിന്‍ ചെയ്യുക.
  • ഇവടെ നിന്നും Lay out ഇല്‍ ക്ലിക്ക് ചെയ്തു Edit html എന്ന ലിന്കില്‍ എത്തിച്ചേരുക.
  • ഇനി <ഹെഡ് >നു താഴെ, താഴെ യുള്ള കോഡ് പേസ്റ്റ് ചെയ്യുക (താഴെ ചിത്രം നോക്കുക.)
url എന്ന ഭാഗത്ത് നിങ്ങള്‍ നേരത്തെ കോപ്പി ചെയ്ത image location പേസ്റ്റ് ചെയ്യുക.


സാജിദ് തിരൂര്‍ ആവശ്യപെട്ട തിനാലാണ് പോസ്റ്റ് ചെയ്യുന്നത്. തീര്‍ച്ചയായും നിങ്ങള്‍ക്കും ഉപകാരപെടുമെന്നു വിശ്വസിക്കട്ടെ . ഇതു പോലെ നിങ്ങള്ക്ക് അറിയേണ്ട കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യ പെടാവുന്നതാണ്. ഇതിനായി താഴെ കമന്റ് ചെയ്യുക.

24 comments:

മത്തായി പറഞ്ഞു...

നന്ദി ,
ഞാന്‍ കുറെ കാലമായി എങ്ങനെ ബ്ലോഗ് ഐക്കണ്‍ മാറ്റം എന്ന് അന്നേക്ഷിക്കുന്നു

http://livemalayalam.blogspot.com/ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജല്‍സീന പറഞ്ഞു...

വളരെ ഉപകാരം .

ഒരു കാര്യം ചോദിച്ചോട്ടെ . ബ്ലോഗ്ഗിന്റെ മുകളില്‍ കാണുന്ന നാവ് ബാര്‍ ഒഴിവാക്കുന്നത് എങ്ങനെ എന്ന് പറയാമോ?

ലൈവ് മലയാളം പറഞ്ഞു...

ജല്‍സീന,
നിങ്ങള്‍ ആവശ്യപെട്ട കാര്യം നിലവില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
http://livemalayalam.blogspot.com/2008/08/nav-bar.html എന്ന പേജ് നോക്കൂ...

നരിക്കുന്നൻ പറഞ്ഞു...

ഇനി ഇവിടെ എന്ന കമാന്‍ഡ് നു താഴെ താഴെ യുള്ള കോഡ് പേസ്റ്റ് ചെയ്യുക

link href='url' rel='shortcut icon' type='image/vnd.microsoft.icon'
എവിടെയാണ് മുകളില്‍ പറഞ്ഞ കോഡ് പേസ്റ്റ് ചെയ്യേണ്ടത് എന്ന് പറഞ്ഞില്ല.

നരിക്കുന്നൻ പറഞ്ഞു...

please reply for my first comment.

രാഹുല്‍ കടയ്ക്കല്‍ പറഞ്ഞു...

thanks>>>>>>>

ലൈവ് മലയാളം പറഞ്ഞു...

നരിക്കുന്നന്‍
തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി, ബ്ലോഗ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

കാമുകന്‍ പറഞ്ഞു...

ഇതിത്ര എളുപ്പമായിരുന്നോ
ഞാന്‍ കരുതി വല്ല ജാവ സ്ക്രിപ്ടോ മറ്റൊ വേണ്ടി വരും എന്ന് .


വളരെ ഉപകാരം

ഒരു ആത്മ സംതൃപ്തിക്കായ്........ പറഞ്ഞു...

എഡിറ്റ് എച്ച്റ്റീഎം ല് എവിടെയാണ് കോഡ് പേസ്റ്റ് ചെയ്യേണ്ടത്?

ലൈവ് മലയാളം പറഞ്ഞു...

ഹലോ ഒരു ആത്മ സംതൃപ്തിക്കായ്........

ബ്ലോഗ് പോസ്റ്റ് അപ്ഡേറ്റ് ചെയ്തു ശരിയാക്കിയിട്ടുണ്ട്.

തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി !

ഒരു ആത്മ സംതൃപ്തിക്കായ്........ പറഞ്ഞു...

ഒന്ന് വിശദമാക്കാമോ(nav bar പറഞതുപോലെ-ചിത്രസഹിതം)

ലൈവ് മലയാളം പറഞ്ഞു...

തീര്‍ച്ചയായും

ദയവായി കാത്തിരിക്കൂ..

Google Sysytem പറഞ്ഞു...

ഹലോ ഒരു ആത്മ സംതൃപ്തിക്കായ്...

നിങ്ങള്‍ ആവശ്യപെട്ട പ്രകാരം പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്.
ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വലുതായി കാണാം!

നന്ദി !

Google Sysytem പറഞ്ഞു...

ഇനിയും ബുദ്ധിമുട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക്‌ എന്നോട് ഗൂഗിള്‍ ടാല്കില്‍ സംസാരിക്കാം !

kpsabith@gmail.com

Sanal Sasidharan പറഞ്ഞു...

ഐക്കൺ “ക” എന്നാക്കി...സന്തോഷം

mohanlal പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
muruka kumar പറഞ്ഞു...

how to create a new template for blog?
how to publish a post from the pendrive or ...?
how to use malayalm font from google?

pls give a help

muruka kumar പറഞ്ഞു...

how to create a new template for blog?
how to publish a post from the pendrive or ...?
how to use malayalm font from google?

pls give a help

സാബിത്ത്.കെ.പി പറഞ്ഞു...

ഹായ് മുരുക കുമാര്‍

ഒരു പുതിയ ടെമ്പ്ലേറ്റ് നിര്‍മ്മിക്കുക വളരെ ശ്രമകരമായ വര്‍ക്ക് ആയതു കൊണ്ടു ഞാന്‍ ഇപ്പോള്‍ വിശദീകരിക്കുന്നില്ല.. താങ്കള്‍ക്ക്‌ ഗൂഗിള്‍ ടോക്ക് വഴി ബന്ധ പെടാവുന്നതാണ്.

ഇനി പെന്‍ഡ്രൈവില്‍ നിന്നും ഒരു പോസ്റ്റ് എങ്ങനെ പബ്ലിഷ് ചെയ്യാമെന്ന കാര്യം.. എം എസ് വേര്‍ഡ്‌ലോ നോട്ട് പാഡ് ലോ അല്ലെങ്കില്‍ അത് പോലോത്ത മറ്റു സോഫ്റ്റ്‌വെയര്‍ കളിലോ പോസ്റ്റ് ടൈപ്പ് ചെയ്തതിനു ശേഷം പെന്‍ഡ്രൈവില്‍ സേവ് ചെയ്യുക പിന്നീട് ആവശ്യമനുസരിച്ച്‌ ബ്ലോഗ്ഗെരില്‍ ഒരു പുതിയ പോസ്റ്റ് തുടങ്ങി അതില്‍ കോപ്പി ചെയ്‌താല്‍ മതി,

അല്ലെങ്കില്‍

ബ്ലോഗ് പോസ്റ്റുകള്‍ പെന്‍ഡ്രൈവില്‍ ബാക്ക് അപ് ചെയ്തു ( സഹായത്തിനു ഈ പോസ്റ്റ് കാണുക ) പിന്നീട് ആവശ്യമനുസരിച്ച്‌ പബ്ലിഷ് ചെയ്യാം
ഈ സംശയവുമായി ബന്ധപെട്ട് താങ്കള്‍ക്ക്‌ ഈ പോസ്റ്റ് ഉപകരിക്കും

ഇനി മലയാളം ഫോണ്ട് ഗൂഗിളില്‍/ബ്ലോഗ്ഗെരില്‍ ഉപയോഗിക്കുന്ന വിധം പറഞ്ഞു തരാം
മോസില്ല ഫയര്‍ ഫോക്സ് 3 ഉപയോഗിക്കുകയാണെങ്കില്‍ താങ്കള്‍ക്ക്‌ മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ (ചിലപ്പോള്‍ ആവശ്യമായേക്കാം അങ്ങനെ ആണെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാം അഥവാ സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്തു കണ്ട്രോള്‍ പനെലില്‍ എത്തുക ഇവിടെ നിന്നും ഫോണ്ട്സ് എന്ന ഫോള്‍ഡര്‍ ലേക്ക് ഡൌണ്ലോഡ് ചെയ്ത ഫയല്‍ കോപ്പി ചെയ്‌താല്‍ മതി). തുടര്‍ന്ന് ഇവിടെ ക്ലിക്ക് ചെയ്തു മലയാളം എഴുതാം അല്ലെങ്കില്‍ ബ്ലോഗ്ഗറില്‍ പുതിയ പോസ്റ്റ് തുടങ്ങി വലതു ഭാഗത്ത് മലയാളം എന്ന് സെലക്റ്റ് ചെയ്തു മലയാളം എഴുതി തുടങ്ങാം..

ഈ സംശയത്തിന് വിശദമായ മറുപടി ഇവിടെ കാണാം..

മലയാളം ബ്ലോഗ്ഗെരിലേക്ക് മുരുക കുമാര്‍ ആദ്യമായി കാലെടുത്തു വെക്കുകയാനെന്നു തോന്നുന്നു ...........മുരുക കുമാരില്‍ നിന്നും മലയാളത്തില്‍ വിത്യസ്തവും വൈവിധ്യവുമാര്‍ന്ന പോസ്റ്റുകള്‍ പ്രധീക്ഷിക്കുന്നു ...

നിഖില്‍ തിരുവേഗപ്പുറ പറഞ്ഞു...

എനിക്കു ഐകണ്‍ മാറ്റാന്‍ പറ്റുന്നില്ല, ഒരു എറര്‍ മെസ്സെജ് കാണുന്നു...
"Your template could not be parsed as it is not well-formed. Please make sure that all XML elements are closed properly.
XML error message: The reference to entity "feat" must end with the ';' delimiter."

നിഖില്‍ തിരുവേഗപ്പുറ പറഞ്ഞു...

ഐകൊന്‍ എങനെ മാറ്റും?

ശ്രീജിത്ത്‌ പറഞ്ഞു...

chetta ,..nammude comments engane oru new pageil kanaikkan pattum,..pls help me,..sreejithkmr87@gmail.com,..onnu mail cheyyumo?

CEEKAY പറഞ്ഞു...

ഒരു എറര്‍ മെസ്സേജ് വരുന്നു. ഫോട്ടോക്ക് സൈസ് വല്ലതും ഉണ്ടോ? ഒന്ന് സഹായിക്കണേ... പ്ലീസ്

XML error message: The reference to entity "feat" must end with the ';' delimiter."

Sponsers

Sponsers
Job Search

Follow by Email

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Google +

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author