.
Technical News , Tips and Tricks in Malayalam Language

2010, ജനുവരി 26, ചൊവ്വാഴ്ച

സ്റ്റാന്റ് എലോന്‍ പേജുകള്‍ .


ഗൂഗിള്‍ ബ്ലോഗ്ഗെരിന്റെ പരീക്ഷണ ശാലയായ ഗൂഗിള്‍ ബ്ലോഗ്ഗര്‍ ഇന്‍ ദ്രാഫ്ടില്‍ ഒരു പുതിയ കണ്ടു പിടുത്തം! - സ്റ്റാന്റ് എലോന്‍ പേജുകള്‍.

വളരെ സിമ്പിള്‍ ആയി പറഞ്ഞാല്‍ സ്വതന്ത്ര മായി കിടക്കുന്ന കുറച്ചു പേജുകള്‍ ആണ് സ്റ്റാന്റ് എലോന്‍ പേജുകള്‍ . അതായത് Blog Archive ( തിയ്യതി അനുസരിച്ച് പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുന്ന രീതി) വില്‍ ഇത്തരം പേജുകള്‍ ഉള്‍പെടില്ല , അത് പോലെ Feed ഇലും ഇവ ലഭ്യമല്ല. പിന്നെ എന്തിനാ ഇത്തരം പേജുകള്‍ എന്നല്ലേ.. പറയാം,

താങ്കള്‍ക്ക് ഒരു Contact us, About Me,... തുടങ്ങിയ പേജുകള്‍ നിര്‍മിക്കണം എന്നിരിക്കട്ടെ, ഇവ മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ പ്രത്യക്ഷപെട്ടാല്‍ സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും, അതല്ലെങ്കില്‍, കാലങ്ങള്‍ക്ക് ശേഷം താങ്കള്‍ ബ്ലോഗ്ഗില്‍ ഒരു പേജ് കൂടി ഉള്‍പെടുത്താന്‍ ഉദ്ദേശിച്ചു എന്നിരിക്കട്ടെ, ( ഉദാ : എന്‍റെ തിരഞ്ഞെടുക്ക പെട്ട ബ്ലോഗ്‌ പോസ്റ്റുകള്‍ ) എന്തു ചെയ്യണം? പുതിയ ഒരു പോസ്റ്റ്‌ തുടങ്ങി അതില്‍ കാര്യങ്ങള്‍ എഴുതി മെയിന്‍ പേജില്‍ ഒരു ലിങ്ക് കൊടുത്താല്‍ മതിയല്ലേ.. പക്ഷെ താങ്കളുടെ ഈ പോസ്റ്റ്‌ ഇ മെയില്‍ വഴി Subscribe ചെയ്തവര്‍ക്ക് ലഭിക്കും, പക്ഷെ ഇതൊരു പുതിയ പോസ്റ്റ്‌ അല്ലാത്തത് കൊണ്ട് അവരെ അറിയിക്കേണ്ട ആവശ്യവുമില്ല. ഇവിടെ സ്റ്റാന്റ് എലോന്‍ പേജുകള്‍ താങ്കള്‍ക്കു ഉപയോഗിക്കാം, ( ശ്രദ്ധിക്കുക : ബ്ലോഗ്‌ വെബ്സൈറ്റ് ആയി ഉപയോഗിക്കുന്നവര്‍ക്ക് സ്റ്റാന്റ് എലോന്‍ പേജുകള്‍ കൂടുതല്‍ ഉപകാരപെടും)

സ്റ്റാന്റ് എലോന്‍ പേജുകള്‍ എങ്ങനെ ബ്ലോഗില്‍ കൂട്ടി ചേര്‍ക്കാം എന്ന് നോക്കാം.
ആദ്യമായി ബ്ലോഗ്ഗര്‍ ഇന്‍ ഡ്രാഫ്റ്റ്‌ എന്ന പേജില്‍ എത്തി ചേരുക, തുടര്‍ന്ന് ബ്ലോഗ്ഗിനു താഴെ കാണുന്ന എഡിറ്റ്‌ പോസ്റ്റ്‌ എന്നതില്‍ ക്ലിക്ക് ചെയ്യുക.


പിന്നീട് edit pages എന്ന ടാബില്‍ നിന്നും New page എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ സാദാരണ ബ്ലോഗ്‌ എഴുതുന്നത്‌ പോലെ യുള്ള ഒരു പുതിയ ജാലകം തുറന്നു വരും, അവിടെ ആവശ്യമുള്ള കാര്യങ്ങള്‍ എഴുതി Publish page എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ താങ്കളുടെ ബ്ലോഗില്‍ പുതിയ പേജ് ലിങ്ക് പ്രത്യക്ഷപെട്ടിരിക്കും.
തുടക്കത്തില്‍ 10 സ്റ്റാന്റ് എലോന്‍ പേജുകള്‍ മാത്രമേ ഒരു ബ്ലോഗിന് ലഭിക്കൂ എന്ന കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. ഞാന്‍ നിര്‍മിച്ച ഒരു സ്റ്റാന്റ് എലോന്‍ പേജ് ഇവിടെ കാണാം.

7 comments:

Nidhin Jose പറഞ്ഞു...

സുഹൃത്തേ ഈ വിവരത്തിന് നൂറു നന്ദി

FEBIL പറഞ്ഞു...

very useful..........thanks

Noushad Vadakkel പറഞ്ഞു...

sabith, നന്നായിട്ടുണ്ട് മലയാളത്തില്‍ ലളിതമായി വിവരിക്കുക പ്രയാസമുള്ള കാര്യമാണ് .സാബിത് ഭംഗിയായി വിവരിച്ചിരിക്കുന്നു .എന്റെ ബ്ലോഗില്‍ താങ്കളുടെ ലിങ്ക് നല്‍കിയിട്ടുണ്ട്
സന്ദര്‍ശിക്കുമല്ലോ :)

Thasleem പറഞ്ഞു...

good blog..
my wishes..
www.thasleemp.blogspot.com

ബഷീർ പറഞ്ഞു...

ഞാനും ഒന്ന് പരീക്ഷിച്ച് നോക്കട്ടെ നന്ദി

സി. പി. നൗഷാദ്‌ പറഞ്ഞു...

കൂട്ടുകാരാ.. പുതിയ ബ്ലോഗറാണ്.. സാങ്കെതിക കാര്യങ്ങള്‍ ഒന്നും അറുയില്ലാ
എന്റെ ബ്ലോഗിപ്പോ കണുന്നില്ലാ
ഡാഷ് ബോഡില്‍ നോക്കിയപ്പോ ബ്ലോഗ് ഒന്നും ഇല്ലെന്ന് പറയുന്നു
എന്റെ ബ്ലോഗ് ലിങ്ക് http://naushadvaliyora.blogspot.com/

http://webcache.googleusercontent.com/search?q=cache:RK4T-vJrJ-wJ:naushadvaliyora.blogspot.com/2010/12/blog-post_06.html+http://naushadvaliyora.blogspot.com/&cd=2&hl=en&ct=clnk&gl=in ഇവിടെ പോയപ്പോ ബ്ലോഗ് കണിക്കുന്നുണ്ട്
നോക്കി എന്നെ സഹയിക്കുമല്ലോ പ്ലീസ്

Amjeth പറഞ്ഞു...

assalamu alaikum...
blog undenn paranjappo njanitrem vicharichilla! High standard anello..!!!
ningal ivide onnum janikendavanalla!!!

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author