.
Technical News , Tips and Tricks in Malayalam Language

2008, ഡിസംബർ 14, ഞായറാഴ്‌ച

ബ്ലോഗ് പോസ്റ്റുകള്‍ക്കായി ഒരു മാപ്

നിങ്ങളുടെ ബ്ലോഗ് പോസ്റ്റുമായി ബന്ധപെട്ട സ്ഥലങ്ങള്‍ പോസ്റ്റിന്റെ കൂടെ പബ്ലിഷ് ചെയ്യണമെന്നുണ്ടോ ? ( ഉദാഹരണത്തിന് കൊഴികോട് ബീച്ചില്‍ ചിലവഴിച്ച രണ്ടു ദിവസം ഒരു പോസ്റ്റ് ആയി ബൂലോകവുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ഈ സൌകര്യം ഉപയോഗിച്ചു കൊഴികോട് ബീച്ച് ഒരു മാപില്‍ വായനക്കാര്‍ക്ക് കാണിച്ചു കൊടുക്കാം!)

ഈ സൌകര്യം ബ്ലോഗില്‍ ഉള്‍പെടുത്താന്‍
  • ആദ്യമായി നിങ്ങളുടെ യൂസര്‍ നൈമും പാസ് വോര്‍ഡും ഉപയോഗിച്ചു ബ്ലോഗ്ഗര്‍ ഡ്രാഫ്റ്റ് ഇല്‍ ലോഗിന്‍ ചെയ്യുക ( ശ്രദ്ധിക്കുക blogger.com ലോഗിന്‍ ചെയ്തത് കൊണ്ടു കാര്യമില്ല, മുകളിലത്തെ ലിങ്കില്‍ തന്നെ ക്ലിക്ക് ചെയ്യണം).
  • ഇനി ബ്ലോഗിന്റെ Lay out ഇല്‍ ക്ലിക്ക് ചെയ്തിട്ട് Add a gadget എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് add your own എന്നതിലും ( താഴെ കാണിച്ചിരിക്കുന്നു )

ഇപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു വിന്‍ഡോ തുറന്നു വരുംഇവിടെ http://blogmap-gadget.googlecode.com/svn/trunk/blogmap.xml എന്ന് കോപ്പി ചെയ്തിട്ട് add by url എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Blogs geo RSS Feed url എന്നതില്‍ നിങ്ങളുടെ ബ്ലോഗ് RSS url കോപ്പി ചെയ്യുക (RSS Url ബ്ലോഗിന്റെ താഴെ Subscribe to: Post Comments (Atom) എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ലഭിക്കും, (താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു) പിന്നീട് സേവ് ചെയ്യുക.


ഇനി ബ്ലോഗ്ഗര്‍ ഡ്രാഫ്റ്റില്‍ പുതിയ പോസ്റ്റ് എഴുതുമ്പോള്‍ താഴെ add location എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ സ്ഥലം സെര്‍ച്ച് ചെയ്തു കണ്ടു പിടിക്കുക.



ഇനി സേവ് ചെയ്തു നോക്കൂ...

14 comments:

യൂനുസ് വെളളികുളങ്ങര പറഞ്ഞു...

it is very useful, i did pleasse look my blog http://thamaravadunnu.blogspot.com
you are great


tank you

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കൊള്ളാല്ലോ ഈ വിവരത്തിനു നന്ദി.

രസികന്‍ പറഞ്ഞു...

നന്ദി :)

വേണു venu പറഞ്ഞു...

മാപ്പു് വരുന്നുണ്ട്. പ്രത്യേക സ്ഥലം സേവ് ചെയ്തിട്ടും വരുന്നില്ലാ എന്നു തോന്നുന്നു..

ഭൂമിപുത്രി പറഞ്ഞു...

ഇതൊരു പുതിയ വിവരമാണല്ലൊ,സാബിത്ത്
(സ്ഥലം കണ്ടു പിടിയ്ക്കൽ തീവ്രവാദികൾക്കൊക്കെ എളുപ്പമാക്കി കൊടുക്കണോ?) ,->

വികടശിരോമണി പറഞ്ഞു...

ഈ ഭൂമീപുത്രീടെയൊക്കെ ഒരു തീവ്രവാദിപ്പേടി!
ഉപകാരപ്രദമായ വിവരം.നന്ദി,സാബിത്ത്.

ശ്രീ പറഞ്ഞു...

കൊള്ളാം

കിഷോർ‍:Kishor പറഞ്ഞു...

പുതിയ അറിവ്...

ഭൂമിപുത്രീ, സീതേ, എന്തിനെയും തീവ്രവാദം പറഞ്ഞ് ഒതുക്കാം.. അല്ലേ? :-)

സ്ഥലവിവരം കൊടുക്കാൻ താല്പര്യവും സാഹചര്യവുമുള്ളവർ കൊടുക്കട്ടേന്നെ.

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

ബ്ലോഗ്‌ പുതിയ സൌകര്യങ്ങളുള്‍പ്പെടുത്തി പരിഷ്കരിച്ചപ്പോള്‍ ഞാന്‍ പഴയതില്‍ തുടര്‍ന്നു എന്നു തോന്നുന്നു. ഈ പറഞ്ഞ layout ലിങ്ക്‌ എന്റേതില്‍ കാണാനാവുന്നില്ല. പരിഷ്കരിച്ച രൂപത്തിലേക്കു മാറണമെന്നുണ്ട്‌.ഇനി പറ്റുമോ ആരെങ്കിലും സഹായിക്കുമോ.

മഴക്കിളി പറഞ്ഞു...

മികച്ച ഒരു പ്രവര്‍ത്തനം....

kalladi പറഞ്ഞു...

വളരെ ഉപകാരപ്രദ്ം

Magician RC Bose പറഞ്ഞു...

ഹാര്‍ഡിസ്‌കില്‍ നിന്ന്‌ ഡിലീറ്റായതൊ ഫോര്‍മാറ്റായതോ ആയ രേഖ വീണ്ടെടുക്കാന്‍ സോഫ്‌റ്റ്‌ വേറുളോ മറ്റെന്തങ്കിലും വിദ്യകളോ ഉണ്ടെങ്കില്‍ ദയവായി സഹായിക്കുക

alakkadan പറഞ്ഞു...

ബ്ലോഗ്ഗര്‍ ഡ്രാഫ്റ്റില്‍ പുതിയ പോസ്റ്റ് എഴുതുമ്പോള്‍ താഴെ add location എന്നതു കാണുന്നില്ലല്ലോ? എന്തു ചെയ്യും,സഹായിക്കൂ

Unknown പറഞ്ഞു...

ഹായ് alakkadan
താങ്കളുടെ ബ്ലോഗ്‌ എഴുതുന്ന വിന്‍ഡോ ഒന്ന് പ്രിന്റ്‌ സ്ക്രീന്‍ ഇമേജ് ആയി ഇ മെയില്‍ അയച്ചു തരൂ കൂടെ ബ്ലോഗ്‌ ടെമ്പ്ലേറ്റ് അയച്ചു തരണം.

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author