പോസ്റ്റിനു താഴെ കമന്റ് കൂട്ടി ചേര്‍ക്കാന്‍
ബ്ലോഗ് ലോഡ് ചെയ്യുന്ന സമയം കുറയ്ക്കുകയും അത് വഴി സന്ദര്‍ശകരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്ന് എത്ര പേര്‍ക്ക് അറിയാം! നിങ്ങളുടെ പോസ്റ്റിനു താഴെ കമ്മന്റ് കൂട്ടി ചേര്‍ത്താല്‍ സമയം ലാഭിക്കാം ( അല്ലെങ്കില്‍ പിന്നീട് സന്ദര്‍ശകര്‍ കമന്റ് ലിന്കില് ക്ലിക്ക് ചെയ്യുമ്പോള്‍ വീണ്ടും സമയമെടുക്കും)
ഇതു വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ..
ആദ്യം Blogger in draft (ബ്ലോഗറില്‍ പുതുതായി കൊണ്ടുവരുന്ന കാര്യങ്ങള്‍ ഗൂഗിള്‍ ആദ്യം ഇവിടെയാണ് എത്തിക്കുക) ഇല് നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക.
ഇവിടെ നിന്നും settings എന്നതില്‍ ക്ലിക്ക് ചെയ്തു Comments എന്ന ലിന്കില് ക്ലിക്ക് ചെയ്യുക. ഇനി Comment Form Placement എന്നതിന് നേരെയുള്ള Embedded below എന്ന ഓപ്ഷന് സെലക്റ്റ് ചെയ്യുക.
( താഴെ നോക്കുക)
ഇനി താഴെ സേവ് ക്ലിക്ക് ചെയ്താല്‍ മതി.
'സംശയം' എന്ന പേരില്‍ ഒരു മലയാളി എനിക്ക് കമാന്‍ഡ് ചെയ്തിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് ഈ പോസ്റ്റ്. (ദയവായി സംശയങ്ങള്‍ ചോദിക്കുമ്പോള്‍ നിങ്ങളുടെ ഇ മെയില്‍ ഐ ഡി കൂടി ഉള്‍പ്പെടുത്തുക)
18 comments:
വളരെ ഉപകാരം..
ഗൂഗിള്‍ ടാല്കില് വീഡിയോ കോണ്‍ഫറന്‍സ് ചെയ്യുന്നത് എങ്ങനെ ? ഒന്നു പറഞ്ഞു തരാമോ?
thanks
ഗോപാല കൃഷ്ണന് ,
ക്ഷമിക്കണം
നിങ്ങള്‍ ആവശ്യ പെട്ട പ്രകാരം ഗൂഗിള്‍ ടാല്കില് വീഡിയോ കോണ്‍ഫറന്‍സ് ഇപ്പോള്‍ ലഭ്യമല്ല.
താങ്കളുടെ ഇ-മെയിൽ കിട്ടി സന്തോഷം.
ഈ കാര്യത്തെക്കുറിച്ച് തന്നെയായിരുന്നു എന്റെ സംശയം. പക്ഷേ ഇപ്പോൾ എന്റെ comment settings ൽ EMBEDDED BELOW POS എന്ന ഒപ്ഷൻ ഇല്ല. മുമ്പ് ഉണ്ടായിരുന്നു. ഇതെങ്ങനെ തിരിച്ച് കൊണ്ട് വരും.
അതെ, എന്റെ ബ്ലോഗ് കമന്റ് സെറ്റിംഗ്സില് 'Embeded below posts' എന്ന ഓപ്ഷന് കാണുന്നില്ല.
ഹലോ krish | കൃഷ്
നരിക്കുന്നന്‍ ഇതേ പ്രശ്നം അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ? ഇതേ തുടര്‍ന്ന് ഞാന്‍ അവനുമായി ചാറ്റ് ചെയ്തു. ബ്ലോഗ്ഗെരിലേക്ക് നേരിട്ടു ലോഗിന്‍ ചെയ്ത താണ് പ്രശ്നം . ദയവായി പോസ്റ്റില്‍ കാണുന്ന ലിങ്ക് തന്നെ ഉപയോഗിച്ചു നോക്കൂ...
നന്ദി, എനിക്കും പ്രയോജനപ്പെട്ടു ഈ പോസ്റ്റ്
പുതിയ ഈ അറിവ്, തികച്ചും പ്രയോജനപ്രദം.നന്ദി.
പക്ഷെ,Comment Tracking optiion ഇല്ലല്ലൊ ഇതിൽ,അല്ലെ?
ഒരു ചർച്ചയായി വളരേണ്ട ചില പോസ്റ്റുകളെങ്കിലുമുണ്ട്.അവിടെയിതൊരു പ്രശ്നമാകില്ലെ?
വേണു ,
താങ്ങള് ഉദേശിച്ചത് മനസ്സിലായില്ല,
ദയവായി വിശദീകരിക്കാമോ?
നന്ദി......
'Embeded below posts'
അത് ആക്റ്റീവ് ചെയ്താല്‍ ഇ മെയില്‍ ഫോള്ളൊ അപ് എന്ന അത്യാവശ്യമായ സംഗതി നഷ്ടപ്പെടുന്നല്ലോ.?
ആരവിടെ !
ഈ പോസ്റ്റ് പ്രസിധീകരിച്ചവന് ആയിരം പൊന്‍പണം കൊടുക്കൂ ......
എന്റെ ബ്ലോഗ് കമന്റ് സെറ്റിംഗ്സില് 'Embeded below posts' എന്ന ഓപ്ഷന് കാണുന്നില്ല്.
നിങ്ങള്‍ കൃഷിനോട് പറഞ്ഞ മറുപടി കണ്ടു!പക്ഷെ എന്താണ് ഉദെശിച്ചതെന്ന് മനസിലായില്ല
ഭൂമിപുത്രി പറഞ്ഞതുപോലെ കമന്റ് ഫോളോ അപ്പ് ചെയ്യാന്‍ പറ്റുന്നില്ല ഇതിലൂടെ. ഞാനതുകൊണ്ട് പഴയ സെറ്റിങ്ങ്സിലേക്ക് തിരിച്ച് പോയി. പിന്നെ ഇട്ട കമന്റുകള്‍ ഡിലീറ്റാക്കാനും ഈ പുതിയ സംവിധാനത്തിലൂടെ പറ്റുന്നില്ല.
ഇനിയിപ്പോള്‍ ഈ കമന്റിന് താങ്കള്‍ എന്തെങ്കിലും മറുപടി ഇവിടെ പറഞ്ഞാല്‍ ഞാനതറിയില്ല. അതുകൊണ്ട് ഈ എംബെഡഡ് കമന്റ് പരിപാടിയോട് ഞാന്‍ യോജിക്കുന്നില്ല.
njanum oru blog malayalathil undakkan sramichuuuuuuuuuu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ