ബ്ലോഗ് പോസ്റ്റുകള്‍ ബാക്കപ്പ് ചെയ്തു, അവ വീണ്ടും ഇമ്പോര്‍ട്ട് ചെയ്യാം !
ബ്ലോഗ് പോസ്റ്റുകള്‍ ബാക്കപ്പ് ചെയ്യുന്നതിനെ കുറിച്ചു ഒരു മലയാളം ബ്ലോഗില്‍ ഞാന്‍ വായിക്കാനിടയായി, പക്ഷെ അതില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ ബ്ലോഗ് പോസ്റ്റുകള്‍ കോപ്പി ചെയ്യമെങ്കിലും പിന്നീട് ഇമ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല.
ബ്ലോഗ് പോസ്റ്റുകള്‍ കമാന്‍ഡ് ഓടു കൂടി ബാക്കപ്പ് ചെയ്യാനും പിന്നീട് ആവശ്യം വരുമ്പോള്‍ ഇമ്പോര്‍ട്ട് ചെയ്യാനും ബ്ലോഗ്ഗെറില്‍ തന്നെ സൌകര്യമുണ്ട് , അത് എങ്ങനെ പ്രയോജന പെടുത്താം എന്ന് നോക്കാം.
ബ്ലോഗ് ബാക്കപ്പ്
ആദ്യമായി ബ്ലോഗ്ഗര്‍ ഡ്രാഫ്റ്റില്‍ നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക.
തുടര്‍ന്ന് ബ്ലോഗിന് താഴെ കാണുന്ന settings എന്നതില്‍ ക്ലിക്ക് ചെയ്യുക.
ശേഷം export ബ്ലോഗ് എന്നതില്‍ ചെയ്യുക. പിന്നീട് ലഭിക്കുന്ന വിന്‍ഡോയിലും export blog (ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.)എന്നതില്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു xml ഫയലായി നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ ഡൌണ്‍ലോഡ് ആയി ലഭിക്കും.
ബ്ലോഗ് ഇമ്പോര്‍ട്ട്
നേരത്തെ ബാക്കപ്പ് ചെയ്തു വെച്ച ബ്ലോഗുകള്‍ എങ്ങനെ ഇമ്പോര്‍ട്ട് ചെയ്യാം എന്ന് നോക്കാം.
നേരത്തെ ബാക്കപില് പറഞ്ഞ പോലെ ബ്ലോഗ്ഗര്‍ ഡ്രാഫ്റ്റ് ഇല് ലോഗിന്‍ ചെയ്തു ബ്ലോഗിന് താഴെ കാണുന്ന സെറ്റിങ്ങ്സില്‍ എത്തി ചേരുക. തുടര്‍ന്ന് ഇമ്പോര്‍ട്ട് (മുകളിലെ ആദ്യത്തെ ചിത്രത്തില്‍ കാണാം) എന്നതില്‍ ക്ലിക്ക് ചെയ്തു നേരത്തെ ബാക്കപ്പ് ചെയ്ത ഫയല്‍ ബ്രൌസ് ചെയ്തെടുത്തു ഇമ്പോര്‍ട്ട് ബ്ലോഗ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി.

ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.
17 comments:
നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു........
സാബിത്,
നന്ദി. ബ്ലോഗ് മൊത്തമായിട്ടല്ലാതെ ഒരോ പോസ്റ്റ് വീതം ബാക് അപ് ചെയ്ത് വെക്കാൻ വല്ല വഴിയുമുണ്ടോ?
ബാക്കപ്പ് ചെയ്യുന്നതിനെ പറ്റി ഞാന്‍ ബീരാന് കയുടെ പോസ്റ്റില്‍ കണ്ടിരുന്നു. പക്ഷെ അതില്‍ സബിത് പറഞ്ഞ പോലെ കമാന്‍ഡുകള്‍ വേറെ ചെയ്യണം.. മാത്രമല്ല അവ പിന്നീട് പോസ്റ്റിന്റെ കൂടെ ഇമ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല...
എന്നാല്‍ ഈ സൂത്രം കമാന്‍ഡ് ഓടു കൂടി ബ്ലോഗ് ബാക്കപ്പ് ചെയ്യാന്‍ സഹായിക്കുന്നു....
പോസ്റ്റിലെ ചിത്രങ്ങള്‍ ഒന്നു കൂടി ക്ലിയര്‍ ആക്കിയാല്‍ നന്നായിരുന്നു
നന്ദി....
ഹലോ നരിക്കുന്നന്‍,
ബാക്കപ്പ് ചെയ്യുന്നത് അബദ്ധവശാല്‍ ബ്ലോഗ് പോസ്റ്റുകള്‍ ഡിലീറ്റ് ആവുകയോ മറ്റോ ചെയ്താല്‍ പോസ്റ്റുകള്‍ വീണ്ടെടുക്കുന്നതിന് വേണ്ടി യാണ്. അത്തരം ഒരു അവസരത്തില്‍ നരിക്കുന്നന്‍ വെറും ഒന്നോ രണ്ടോ പോസ്റ്റുകളാണ് ബാക്കപ്പ് ചെയ്തതെങ്കില്‍ ഡിലീറ്റ് ആയ പോസ്റ്റ് തിരികെ കിട്ടിയെന്നു വരില്ല. ഈ സൌകര്യമുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് ബ്ലോഗ് പോസ്റ്റുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം..
പിന്നീട് പോസ്റ്റുകള്‍ ഡിലീറ്റ് ആവുകയോ ഗൂഗിള്‍ ബ്ലോഗ് ബ്ലോക്ക്ചെയ്യുകയോ മറ്റോ ചെയ്താല്‍ മുഴുവന്‍ പോസ്റ്റുകളും കമാന്‍ഡ് നഷ്ടമോ സമയ നഷ്ടമോ കൂടാതെ തന്നെ ഇമ്പോര്‍ട്ട് ചെയ്തെടുക്കാം.
വല്ല്യ ഉപകാരമായി സാബിത്ത്.ഇനിയൊരു കൈ നോക്കാം
settings>basic അല്ലേ നോക്കണ്ടതു?
അവിടെയീപ്പറയുന്ന blog tools ഇല്ലല്ലൊ സാബിത്തേ!
ഹലോ ഭൂമിപുത്രി,
താങ്കള്‍ പറഞ്ഞതു ശരിയാണ് പക്ഷെ settings എടുത്താല്‍ automatic ആയി ബേസിക് ടാബില്‍ എതിചെരുന്നതിനാല് അതിനെ കുറിച്ചു പറഞ്ഞില്ല എന്നെ ഉള്ളൂ
നന്ദി
അയ്യൊ സാബിത്തേ ശരിയായ വഴി പറഞ്ഞുതായോ...എനിയ്ക്കാ ബ്ലോഗ്ടൂൾസ് എവിടെയും കിട്ടണില്ലല്ലോ!
ഭൂമി പുത്രി,
പോസ്റ്റില്‍ കുഴപ്പം ഒന്നും കാണുന്നില്ല... താങ്ങള് ഒരു പക്ഷെ ബ്ലോഗ്ഗര്‍.കോം എന്ന വിലാസത്തിലായിരിക്കും ലോഗിന്‍ ചെയ്തിരിക്കുക. പോസ്റ്റില്‍ കാണിച്ച അതെ ലിങ്ക് (ബ്ലോഗ്ഗര്‍ ഡ്രാഫ്റ്റ്) തന്നെ ഫോളോ ചെയ്തു നോക്കൂ..
എന്റമ്മേ!അതു തന്നെയായിരുന്നു സാബിത്ത്.
ഈ ഐറ്റംസ് രണ്ടും വെവ്വേറെയാണെന്നാരറിഞ്ഞു!
താങ്ക്സ് സോമച്ച്!
ഞാൻ ഇപ്പോൾ തന്നെ നോക്കി. ശരിയായി. നന്ദി സാബിത്ത്
ശരിയായിക്കിട്ടി സാബിത്ത് . നന്ദി,
നന്ദി..:)
സാബിത്ത്, എക്സ്പോര്‍ട്ടു ചെയ്തതിനു ശേഷം ഫയല്‍ ഇമ്പോര്ട്ടു ചെയ്തത് എവിടെയാണു വരുന്നത്.?
അറിയിക്കുമല്ലോ.
ഹലോ വേണു,
ഡാഷ് ബോര്‍ഡില്‍ ബ്ലോഗിന് താഴെ കാണുന്ന Edit posts എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഇമ്പോര്‍ട്ട് ചെയ്തതടക്കമുള്ള പോസ്റ്റുകള്‍ കാണാം. ഇവിടെ നിന്നും Imported എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഇമ്പോര്‍ട്ട് ചെയ്ത പോസ്റ്റുകള്‍ മാത്രം കാണാവുന്നതാണ്...
NB: പോസ്റ്റുകള്‍ ഇമ്പോര്‍ട്ട് ചെയ്താല്‍ അവ പബ്ലിഷ് ആവുകയില്ല, പബ്ലിഷ്നു വേണ്ടി ഇമ്പോര്‍ട്ട് ചെയ്ത പോസ്റ്റ് തുറന്നതിനു ( പോസ്റ്റിനു ഇടതു ഭാഗത്തെ Edit എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി ) ശേഷം പബ്ലിഷ് എന്ന് ക്ലിക്ക് ചെയ്യണം.
അതു മനസ്സിലായി സാബിത്ത്. നമുക്ക് നമ്മുടെ ഹാര്‍ഡു ഡിസ്ക്കില്‍ സൂക്ഷിക്കണമെങ്കില്‍ എന്തു ചെയ്യണം.
ഇത് ഓണ്‍ ലൈനില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളല്ലോ. അതു പോലെ അബദ്ധ വശാലോ ഗൂഗിള്‍ വിചാരിച്ചോ ബ്ലോഗു ഡിലീറ്റു ചെയ്യപ്പെടുകയാണെങ്കില്‍ എവിടെ തപ്പും.:)
ഹലോ വേണു
പോസ്റ്റിലെ രണ്ടാമത്തെ ചിത്രത്തില്‍ കാണുന്നതു പോലെ Export blog എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ ഒരു xml ഫയല്‍ ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും... ഈ ഫയല്‍ ഹാര്‍ഡ് ഡിസ്കിലോ പെന്‍ഡ്രൈവിലോ കോപ്പി ചെയ്തു സൂക്ഷിക്കാവുന്നതാണ് .. പിന്നീട് ആവശ്യം വരുമ്പോള്‍ മുകളില്‍ പറഞ്ഞ പ്രകാരം ബ്ലോഗ്ഗെരിലേക്ക് ഇമ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ