പരിഷ്കാരങ്ങളുമായി ഗൂഗിള്‍ ക്രോം - 1
" ഗൂഗിള്‍ ക്രോംന്റെ സവിശേഷതകളെ കുറിച്ചു പുകഴ്ത്തികൊണ്ടും പോരായ്മകള്‍ ചൂണ്ടി കാട്ടി പരിഹരിക്കുവാന്‍ ആവശ്യപെട്ടുകൊണ്ടും ഞങ്ങള്‍ക്ക് നിരവധി മറുപടികള്‍ (Feed back) ലഭിച്ചു, പതിനഞ്ചാം തവണത്തെ ഈ പരിഷ്കരണ വേളയില്‍ 'Beta' എന്ന ലാബില്‍ ഒഴിവാക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു"- ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.
ഗൂഗിള്‍ ക്രോം ന്റെ ആദ്യത്തെ വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നു പുറത്തിറങ്ങിയ ഗൂഗിള്‍ ക്രോം -1 നു നിരവധി സവിശേഷതകള്‍ ഉണ്ടെന്നു ഗൂഗിള്‍ അവകാശപെടുന്നു, അതില്‍ പ്രധാനമായും ബുഗ്സ് ഇല്‍ നിന്നും സംരക്ഷണവും കൂടാതെ പ്ലുഗ് ഇന്‍സ് ഉം ബുക്ക് മാര്‍ക്ക് മാനേജരും ആണ്.
പ്ലുഗ് ഇന്‍സ് ( പ്രധാനമായും ഉയര്‍ന്ന വീഡിയോ ക്വാളിറ്റി ഉദേശിച്ചു )
പ്ലുഗ് ഇന്സുകള്‍ ഗൂഗിള്‍ ക്രോം ഇല്‍ ഇല്ലാത്ത ചില സവിശേഷതകള്‍ കൂട്ടി ചേര്‍ക്കുന്നതിനു സഹായിക്കുന്നു, പ്ലുഗ് ഇനുകള്‍ ഗൂഗിള്‍ പുറത്തിരക്കുന്നതോ അല്ലാതവയോ ആവാം. പുതിയ ഗൂഗിള്‍ ക്രോം ഇല്‍ ചേര്‍ത്തിരിക്കുന്ന പ്ലുഗ് ഇന്‍ ഉയര്‍ന്ന യു ട്യൂബ് വീഡിയോ ക്വാളിറ്റി നല്കുന്നു,
കൂടുതല്‍ വേഗത
പുതിയ ഗൂഗിള്‍ ക്രോം ഇല്‍ കുറഞ്ഞ സമയം മതി വെബ് പേജുകള്‍ ലോഡ് ചെയ്യാന്‍ എന്നതു ശ്രദ്ധേയമാണ്, ( പുതിയ ഗൂഗിള്‍ ക്രോം ഉപയോഗിക്കുമ്പോള്‍ ശരിക്കും മനസ്സിലാവും)പുതിയ ക്രോമില്‍ ഉള്‍പെടുത്തിയ V8 ജാവ സ്ക്രിപ്റ്റ് എഞ്ചിന്‍ 1.5 ഇരട്ടി വേഗത വര്ധിപ്പിക്കുമത്രേ!
ഇത്രയൊക്കെ ഉണ്ടെങ്കിലും ഗൂഗിള്‍ ക്രോം നു നിരവധി പോരായ്മകള്‍ ഉണ്ടെന്നു ഗൂഗിള്‍ മൌനമായി സമ്മതിക്കുന്നു. എന്നാല്‍ വേഗതയുടെ കാര്യത്തില്‍ എതിരാളികളെ പിന്തള്ളാന്‍ കഴിയുമെന്ന് ഗൂഗിള്‍ വിശ്വസിക്കുന്നു.
മറ്റു അനുബന്ധ പോസ്റ്റുകള്‍
ഗൂഗിള്‍ ക്രോം ടിപ്സ് & ട്രിക്ക്സ്
ഗൂഗിള്‍ ക്രോം സുന്ദരമാക്കാന്‍ സ്കിന്നുകള്‍
4 comments:
ഗൂഗിള്‍ ക്രോം ബീറ്റ വെര്‍ഷന്‍ ഇറങ്ങിയപ്പോള്‍ കുറച്ച് കാലം ഉപയോഗിച്ചു. ചില ഫീച്ചറുകള്‍ നല്ലതാണെങ്കിലും വേഗതയുടെ കാര്യത്തിലും മറ്റും ഫയര്‍ഫോക്സ് 3 തന്നെ മെച്ചം. കമന്റ് ബോക്സില്‍ മലയാളം നേരിട്ട് ടൈപ്പ് ചെയ്യുന്നതിലും വിഷമം. അതുകൊണ്ട് ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് നിര്‍ത്തി.
പുതിയ വെര്‍ഷന്‍ നോക്കിയില്ല. കൂടുതല്‍ മെച്ചപ്പെടട്ടെ എന്നിട്ട് നോക്കാം. അതുവരെ ഫയര്‍ഫോക്സ് സിന്ദാബാദ്.
ഗൂഗിൾ ക്രോം ഇൻസ്റ്റാൾ ചെയ്യാനുള്ള ശ്രമം ഞാൻ ഉപേക്ഷിച്ചു. പത്തുതവണ ശ്രമിച്ചു. ഇൻസ്റ്റലേഷൻ ഫെയിൽഡ് ടു കംപ്ലീറ്റ്. അതായിരുന്നു ഫലം. :(
ഗൂഗിൾ ക്രോം 1.0.154.36 Final
ഓഫ്-ലൈനില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ഞെക്കുക Download (8.38 MB)
ഒക്കെ ശരി പക്ഷേ അതില്‍ ഫയര്‍ ഫൊക്സിലെന്ന പോലെ മലയാളം ടൈപ്പു ചെയ്യാന്‍ പറ്റുന്നില്ല അതിനെന്തു വഴി.. അതു ശരിയാക്കിയില്ലെങ്കില്‍ മലയാളീസിനതുകൊണ്ട് പ്രയോജനം എന്ത്..? ഇതിലതു ശരിയായോ എന്നു നോക്കട്ടെ !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ