.
Technical News , Tips and Tricks in Malayalam Language

2010, ഫെബ്രുവരി 10, ബുധനാഴ്‌ച

ജിമെയില്‍ അപ്ഡേറ്റ് : buzz (ബ്ലോഗ്ഗെര്‍മാര്‍ക്കു നല്ലകാലം)


ന്ത്യയിലും ബ്രസീലിലും മാത്രം ഒതുങ്ങുന്ന ഓര്‍ക്കുട്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മറ്റൊരു രൂപത്തില്‍ വ്യാപിപ്പിക്കാന്‍ വേണ്ടിയാണോ അതോ ഓര്‍ക്കുട്ടില്‍ കയറുന്നത് തന്റെ 'വ്യക്തിതത്തിനു' കോട്ടം സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ചില അപൂര്‍വ ജന്മങ്ങളെ കൂടി കുപ്പിയിലാക്കാനാണോ എന്നറിയില്ല, ഏതായാലും ഗൂഗിള്‍ തങ്ങളുടെ മെയില്‍ സേവനമായ ജിമെയില്‍ അത്തരത്തിലൊരു സംഗതികൊണ്ട് പരിഷ്കരിച്ചിരിക്കുന്നു, ലതാണ് ജിമെയില്‍ buzz. ജിമെയില്‍ അക്കൌണ്ടില്‍ വലതു ഭാഗത്ത്‌ കാണുന്ന buzz എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ സേവനം പ്രയോജനപെടുതാം.

ഇന്റെര്‍നെറ്റിലൂടെ പുതിയ ആളുകളെ പരിച്ചയപെടുക, അവരുമായി ഫോട്ടോ ഷെയര്‍ ചെയ്യുക,വല്ലപ്പഴും മിസ്സ്‌ യു സ്ക്രാപ്പ് അയച്ചു സാന്നിധ്യം അറിയിക്കുക, നല്ല 'കിളി' കളെ കണ്ടാല്‍ പിന്നാലെ കൂടി മറുപടിക്കായി തൊള്ളായിരത്തി തൊണ്ണൂറ്റി അമ്പതു പ്രാവശ്യവും ഓര്‍ക്കുട്ടില്‍ കയറുക... തുടങ്ങി ത്യാഗങ്ങള്‍ ചെയ്യുന്ന മലയാളി മനസ്സുകള്‍ ഒരു പക്ഷെ ഗൂഗിള്‍ വായിചിട്ടുണ്ടാവാം... അതല്ലെങ്കില്‍ ഓര്‍ക്കുട്ട് പോലെ ജിമെയില്‍ ഇല്‍ ഇങ്ങനെ ഒരു പരിഷ്കരണം കൊണ്ട് വരേണ്ട ആവശ്യം എന്ത്‌? ... ഏതായാലും സംഗതി സൂപ്പര്‍ ,
പേരുകേട്ട ഗൂഗിള്‍ തറവാട്ടില്‍ നിന്നാണ് ജന്മമെങ്കിലും buzz ഓര്‍കുട്ടിനെ പോലെ അത്ര സോഫ്റ്റ്‌ അല്ലെ, ഓര്‍ക്കുട്ടില്‍ നമുക്ക് വന്ന സ്ക്രപുകള്‍ വായിച്ചു പാര പണിയുന്ന സുഹ്ര്തുക്കള്‍ എന്നും ക്ലാസ്സ്‌ മേറ്റ്സ് എന്നും ഓമനപേരില്‍ അറിയപെടുന്ന അലവലാതികല്‍ക്കിനി അടങ്ങിയിരിക്കാം, പ്രൈവറ്റ് മെസ്സേജ് മാത്രമേ ഉള്ളൂ.. ഓര്‍കുട്ടുമായി മുട്ടിച്ചു നോക്കുമ്പോള്‍ പുതു മുഖം നമുക്ക് കൂടുല്‍ സുഹ്ര്തുക്കള നല്കാനിടയുണ്ട് കാരണം ഓര്‍ക്കുട്ട് ഇന്ത്യയിലും ബ്രസീലിലും മാത്രം ഒതുങ്ങുമ്പോള്‍ buzz ലോകം മുഴുവനും ലഭിക്കുന്നു. പുതിയ സേവനത്തില്‍ കാണുന്ന സെര്‍ച്ച്‌ ബട്ടണില്‍ ക്ലിക്ക് ചെയ്തു ഈ സേവനം ഉപയോഗപെടുതാവുന്നതാണ്.

അതേസമയം വായില്‍ തോന്നിയതെന്തും അപ്പാടെ വിളിച്ചുപറഞ്ഞു കിട്ടുന്നതും വാങ്ങിച്ചു ഞെളിഞ്ഞിരിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കു ഒരു ഹാപ്പി ന്യൂസ്‌. വല്ലപ്പഴും ബ്ലോഗ്‌ തുറന്നു വായിക്കുന്ന സന്ദര്‍ശകര്‍ ലവരുടെ buzz ഇല്‍ താങ്കളുടെ ബ്ലോഗ്‌ അഡ്രസ്‌ നല്‍കി എന്നിരിക്കട്ടെ, ലതവര്‍ക്ക് ഒരു ഇ മെയില്‍ ആയി തന്നെ ലഭിക്കും ( അതല്ലെങ്കില്‍ അവരുടെ മെയിലില്‍ കാണുന്ന buzz ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാകും ) മാത്രമല്ല അതേ സമയം തന്നെ കമാന്‍ഡ് നല്‍കാനും കഴിയും. പുതിയ കമാന്‍ഡ് വന്നാല്‍ പോപ്‌ ആയി പൊങ്ങി വരികയും ചെയ്യും.

ബ്ലോഗ്ഗെരിനു പുറമേ, flickr ,google reader , ട്വിറ്റെര്‍ ‍, തുടങ്ങിയ സൈറ്റുകളില്‍ നിന്നും stuff കള്‍ സ്വീകരിക്കാം.

പുതിയ കക്ഷിയെ അടുത്തറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

19 comments:

febil പറഞ്ഞു...

GUDDDDDDD

ചുണ്ടന്‍ |Chundan പറഞ്ഞു...

സാബിത്തെ,
ചുരുക്കി പറഞ്ഞാല്‍ ഇനി വാ നോക്കുന്നത് മറ്റാരും അറിയില്ലന്നര്‍ത്ഥം.. ബ്ലോഗ്ഗര്‍ മാര്‍ക് ഏതായാലും നല്ല കാലം തന്നെ, കൂടുതല്‍ സന്ദര്‍ശകരെ കിട്ടുമല്ലോ.
ചൂടോടെ ഇക്കാര്യം പറഞ്ഞു തന്നതിന് നന്ദി..

ADS പറഞ്ഞു...

ട്വിട്ടെരും ഫേസ് ബുക്കും പൂട്ടേണ്ടി വരോ.....
കാത്തിരുന്നു കാണാം

unnikmr പറഞ്ഞു...

ithrayokke paranjittum sabithe ninte buzz profile paranju tharathathu kashtamayi namukkonu follow cheyyanayirunnu-pinne updatukal privatum publikkum aakkamennu thonunnu,public updatukal google index cheyyukayum cheyyum.orkut pole closed alla sambhavam openaaa :P

SABITH.K.P പറഞ്ഞു...

ഹല്ലോ ഉണ്ണികുമാര്‍ ,
സെര്‍ച്ച്‌ കോളത്തില്‍ ചുമ്മാ sabith എന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ തന്നെ ഈയുള്ളവനെ കിട്ടുമല്ലോ...
എന്തായാലും സംഗതി ഗംഭീരം അല്ലെ...

വിനോദ്.വി.എസ്സ് പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്
കുറച്ചുകൂടി
കാര്യങ്ങള്‍
ഇതില്‍ നിന്നും
മനസ്സിലാക്കാന്‍
കഴിഞ്ഞു
എന്തായാലും
ഇതുപോലെ തന്നെ
മുന്നോട്ടു പോകുക
എല്ലാവിധ ആശംസകളും

വിനോദ്.വി.എസ്സ് പറഞ്ഞു...

എനിക്ക് എന്‍റെ ബ്ലോഗില്‍ ആശംസകളും മറ്റും Scroll ചെയ്യ്തു കാണിക്കാന്‍ എന്താണ് വകുപ്പ്

SABITH.K.P പറഞ്ഞു...

ഹായ് വിനോദ് വി എസ്
ആശംസകളും മറ്റും സ്ക്രോല്‍ ചെയ്തു കാണിക്കുക എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. കമാന്‍ഡ് കാണിക്കുമ്പോള്‍ scroll സൗകര്യം വേണം എന്നാണോ വിനോദ് ആവശ്യപ്പെടുന്നത്?

alakkadan പറഞ്ഞു...

ഹായ് സാബിത്ത്, നിങ്ങളുടെ ബ്ലോഗില്‍ ഹോട് ലിസ്റ്റ് എന്ന ഇടതു ഭഗതു ടെയ്റ്റിലുകള്‍ മാത്രം സ്ക്രോള്‍ ചെയ്തു മുകളിലേക്ക് പോകുന്നതു പോലെ എന്റെ ബ്ലോഗിലും ചെയ്യാന്‍ എന്താണു ചെയ്യേണ്ടത് ??

SABITH.K.P പറഞ്ഞു...

Hai akkadan,
check your mail

alakkadan പറഞ്ഞു...

ഹായ് സാബിത് ,
എന്റെ മെയിലില്‍ ഒന്നും വന്നില്ലല്ലോ സാബിത്
mail id :habimadathil@gmail.com

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

ഞാനു ബസിൽ കയറി..
വേണ്ടാ എന്ന് തോന്നുന്ന ബസുകൾ കിട്ടുന്ന വിലക്ക് കൊടുത്ത് സഥലം കാലിയാക്കാൻ വല്ല വഴിയുമുണ്ടോ ?

> പുതിയ കക്ഷിയെ അടുത്തറിയാൻ താഴെ കാണുന്ന വീഡിയോ കാണുക <

യെവടെ ആ വീഡോയോൺ ?

VYSAKH പറഞ്ഞു...

സാബിത് ബ്ലോഗ്‌ നന്നാവുന്നുണ്ട്

തങ്ങളുടെ ബ്ലോഗിലെത് പോലെ എന്റെ ബ്ലോഗിനും ഈ തീം ചേര്‍ക്കാന്‍ എന്ത് ചെയ്യണം ( ടെമ്പ്ലേറ്റ് )
പിന്നെ ഈ ബ്ലോഗില്‍ മെനു ബാര്‍ ഉണ്ടാക്കുന്നതും ലിങ്ക് ചെര്കുന്നതും ഒന്ന് പറഞ്ഞു തരണം ട്ടോ
VYSAKHAB2009@GMAIL.COM

josechukkiri പറഞ്ഞു...

{BUZZ}നെക്കുറിച്ചുള്ള പരാമർശം നന്നായിരിക്കുന്നു.പൊതുവേ, നിങ്ങളുടെ ബ്ലോഗ് ഇഷ്ടപ്പെട്ടു.നല്ല മലയാളം എഴുതുവാൻ കഴിയുംവിധം സോഫ്‌റ്റ്‌വെയർ വികസിപ്പിച്ച് മലയാള ഭാഷയ്‌ക്ക് സംഭാവന ചെയ്‌ത എല്ലാവർക്കും നന്ദി.

Nambolan പറഞ്ഞു...

aniku e blog eshtamaayi , but aniku ethu anghane malayalathil azhuthanam annu ariyilla

അജ്ഞാതന്‍ പറഞ്ഞു...

എല്ലാം ബഹു കേമം. ഒരു വഴി പോക്കനാണു.ഈ ബ്ലോഗ് അത്ര പരിചയം പോരാ....പിന്നെ സ്പീഡ് തീരെ കമ്മി.

എല്ലാം ..ഇഷ്ടമായി....

ഇളംകാററ്

c.v.thankappan,chullikattil.blogspot.com പറഞ്ഞു...

എന്‍റെ ബ്ലോഗ്ടെംപ്ലേറ്റില്‍ അടുത്തബ്ലോഗ്
എന്നിടത്ത് ക്ലിക്ക് ചെയ്യമ്പോള്‍ വിദേശ
ഇംഗ്ലീഷ്ബ്ലോഗുകളാണ് പ്രത്യക്ഷപ്പെടുന്നത്.
മലയാളംബ്ലോഗ് കിട്ടാന്‍ എന്തുചെയ്യണം?
താങ്കളുടെ "ലൈവ് മലയാളം"
എനിക്ക് ഉപകാരപ്രദമായി.വളരെയേറെ
നന്ദിയുണ്ട്.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

ADS പറഞ്ഞു...

thnx

Feroze Bin Mohamed പറഞ്ഞു...

nice posts !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum

Sponsers

Sponsers
Job Search

Follow by Email

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Google +

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author