ബ്ലോഗ്ഗര്‍: പോസ്റ്റുകള്‍ സ്വയം പബ്ലിഷ് ചെയ്യാം!
ചിന്തകള്‍,തമാശകള്‍,യാത്രാ അനുഭവങ്ങള്‍, ... തുടങ്ങി വായില്‍ തോന്നുന്നതെന്തും വാരി വലിചെഴുതാനുള്ള ഒരു സൂത്രമാണ് ബ്ലോഗിങ്ങ്. പലര്‍ക്കും ബ്ലോഗിങ്ങ് ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായി മാറിയിരിക്കുന്നു. നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ പ്രൊഫഷണല്‍ അല്ലെങ്കില്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിന് മുന്പില് ചിലവഴിക്കുന്ന ആളാണെങ്കില്‍ സ്ഥിരമായി ബ്ലോഗ് അപ്ഡേറ്റ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ നിങ്ങള്‍ മറ്റേതെങ്കിലും ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന തിരക്ക് പിടിച്ച ആളാണെങ്കില്‍ സ്ഥിരമായി ബ്ലോഗ് അപ്ഡേറ്റ് ചെയ്യുക വളരെ ബുദ്ധിമുട്ടാണ്.
അത്തരക്കാര്‍ക്കു വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത് . അതായത് നിങ്ങള്‍ ബ്ലോഗ്ഗെറില്‍ ഡ്രാഫ്റ്റ് ആയി ടൈപ്പ് ചെയ്തു വെച്ച കാര്യങ്ങള്‍ നിങ്ങള്‍ നിര്‍ദേശിക്കുന്ന തിയതി,സമയം എന്നിവ അനുസരിച്ച് സ്വയം പബ്ലിഷ് ആവുന്നു! .
ഇതെങ്ങനെ യാണെന്ന് നോക്കാം.
അത്തരക്കാര്‍ക്കു വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത് . അതായത് നിങ്ങള്‍ ബ്ലോഗ്ഗെറില്‍ ഡ്രാഫ്റ്റ് ആയി ടൈപ്പ് ചെയ്തു വെച്ച കാര്യങ്ങള്‍ നിങ്ങള്‍ നിര്‍ദേശിക്കുന്ന തിയതി,സമയം എന്നിവ അനുസരിച്ച് സ്വയം പബ്ലിഷ് ആവുന്നു! .
ഇതെങ്ങനെ യാണെന്ന് നോക്കാം.
താഴെയുള്ള സ്റെപ്പുകള്‍ പിന്തുടരുന്നതിന് മുന്‍പായി നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിങ്ങ്സില്‍ ഫോര്‍മാറ്റിംഗ് എന്ന സബ് ഓപ്ഷനില്‍ Time Zone എന്നത് (GMT+05:30) india standard time എന്നാക്കുക (അല്ലെങ്കില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന രാജ്യത്തെ ടൈം സോണ്‍ ലേക്ക് മാറുക)
ആദ്യമായി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക.- ഇനി പുതുതായി ഒരു പോസ്റ്റ് ടൈപ്പ് ചെയ്യുക.
- പോസ്റ്റ് എഡിറ്ററിനു താഴെ post options എന്നതില്‍ ക്ലിക്ക് ചെയ്യുക. ( താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.)
- അപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു ഏരിയ ലഭിക്കും ഇവിടെ , എന്നാണോ പോസ്റ്റ് പബ്ലിഷ് ചെയ്യേണ്ടത് അന്നത്തെ തിയ്യതിയും സമയവും കൊടുക്കുക. (ചിത്രത്തില്‍ തിയതി 9/6/2008 എന്നും സമയം 9:31 എന്നും ആണ്, ഇതു ഓണം നാളിലേക്ക് മാറ്റാന്‍ തിയതി 9/11/2008 എന്നതിലേക്ക് ഞാന്‍ മാറേണ്ടതുണ്ട്.)
- ഇനി പബ്ലിഷ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
- ഇപ്പോള്‍ നിങ്ങള്‍ക്കു Your post will be automatically published on (നിങ്ങള്‍ കൊടുത്ത തിയ്യതി )(സമയം ) AM/PM.എന്ന മെസ്സേജ് സ്ക്രീനില്‍ കാണാം.
ഉപകാരപ്രധമാവുമെന്നു വിശ്വസിക്കുന്നു.
9 comments:
വളരെ നന്ദി
സാബിത് ഇതു നല്ല ഐഡിയ ആണല്ലോ
എനിക്ക് വളരെ ഇഷ്ടപ്പെട്ടു
ഇനിയും പ്രധീക്ഷിക്കുന്നു
ഇത്തരം നല്ല പോസ്റ്റുകള്‍ ഇനിയും പ്രധീക്ഷിക്കുന്നു
ബാങ്ക് മാനേജരായ എനിക്ക് സ്ഥിരം ബ്ലോഗ് അപ്ഡേറ്റ് ചെയ്യാന്‍ സമയം കിട്ടാറില്ല.
ഈ പോസ്റ്റ് വളരെ ഉപകാരമായി.
ഈ അറിവിന് ഹ്രദയം നിറഞ്ഞ
നന്ദി.... നന്ദി
ഇതെത്ര ശ്രമിച്ചിട്ടും ശരിയാവാത്ത ഒരു ഹതഭാഗ്യനാണു ഞാന്‍. പബ്ലിഷ് ചെയ്യാന്‍ കൊടുത്ത സമയം കഴിഞ്ഞാലും പിന്നെയും പോസ്റ്റിന്റെ സ്റ്റാറ്റസ് സ്കെഡ്യൂള്‍ഡ് എന്നു തന്നെ കാണീക്കും. പബ്ലിഷ് ആയിട്ടുണ്ടാവുകയും ഇല്ല. എന്താണെന്നറിയില്ല.
ശ്രീലാലിന്റെ നക്ഷത്രമേതാ..?
ഹലോ ശ്രീ ലാല്‍
താങ്ങളുടെ ടൈം സോണില്‍ വന്ന മാറ്റം ആയിരിക്കും ഇതിന് കാരണം. പോസ്റ്റില്‍ തുടക്കത്തില്‍ തന്നെ ഇതിനെ കുറിച്ചു വിവരിക്കുന്നുണ്ട്.
നന്ദി
ഇത് നന്നായിരിക്കുന്നു സാബിത്... വിളിച്ചപ്പോള്‍ പറഞ്ഞത് കാരണം കാത്തിരിക്കുകയായിരുന്നു. അപ്പോള്‍ പറഞ്ഞപോലെ ആ തൊപ്പിയെടുക്കണ്ട. തലയില്‍ തന്നെ കിടന്നോട്ടേ.....
ഹോട്ട് ലിസ്റ്റ് മൗസ് ഓവറില്‍ സ്റ്റോപ് ആക്കിയാല്‍ സൗകര്യമായേനെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ