.
Technical News , Tips and Tricks in Malayalam Language

2008, നവംബർ 12, ബുധനാഴ്‌ച

ഗൂഗിളില്‍ നിന്നും വീഡിയോ ചാറ്റിംഗ്!

ന്റെര്‍നെറ്റ് ചാറ്റിംഗ് കമ്യുണികേഷന്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ യാഹൂ വോയിസ്‌ കാള്‍നു തടയിടാന്‍ ഗൂഗിള്‍ ടാല്‍കിലൂടെയും ജിമെയില്‍ ചാറ്റിംഗ് ലുടെയും ഗൂഗിള്‍ കൊണ്ടു വന്ന വോയിസ്‌ കാള്‍ ഓപ്ഷന്‍ വളരെ വേഗം ജന പ്രീതി നേടിയിരുന്നു, എന്നാല്‍ യാഹൂ വീഡിയോ ചാറ്റ് വന്നതോടെ ഗൂഗിള്‍ ചാറ്റിംഗ് വളര്‍ച്ച മന്ദ ഗതിയിലായി. തൊട്ടതെല്ലാം പൊന്നാക്കുന്ന ഗൂഗിളും
ഒടുവില്‍ വീഡിയോ ചാറ്റിംഗ് കൊണ്ടുവന്നു.ജിമെയില്‍ വീഡിയോ ചാറ്റിംഗ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം
  • ആദ്യമായി ഇവിടെ നിന്നും പ്ലുഗ് ഇന്‍ ഡൌണ്ലോഡ് ചെയ്യുക
  • നിങ്ങളുടെ ജിമെയില്‍ അക്കൌണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.
  • തുടര്‍ന്ന് ജിമെയില്‍ സെറ്റിങ്ങ്സ് ഓപ്പണ്‍ ചെയ്യുക. ഇവിടെ നിന്നും ചാറ്റ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന്‍Verify your settings എന്നതില്‍ ക്ലിക്ക് ചെയ്യുക ( ചിത്രം നോക്കൂ ),
  • നിങ്ങളുടെ വെബ് കാം, മൈക് തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഇവിടെ
  • നിന്നും മനസ്സിലാക്കാം


  • ഈ വിന്‍ഡോ സേവ് ചെയ്തു കഴിഞ്ഞാല്‍ താഴെ കാണിച്ചിരിക്കുന്നതു പോലെ നിങ്ങളുടെ പേരിനു നേരെ ഒരു പുതിയ ചിഹ്നം വരും ( ചിത്രത്തില്‍ ചുവന്ന വരയിട്ടു കാണിച്ചിരിക്കുന്നു)

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളുടെ ഫ്രെണ്ടും ചെയ്യുന്നതോടെ അവന്റെ പേരിനു നേരെയും പുതിയ ചിഹ്നം കാണാം. പിന്നീട് ചാറ്റിങ് വിന്‍ഡോ തുറന്നു video & more എന്നതില്‍ ക്ലിക്ക് ചെയ്യുക ( താഴെ കാണിച്ചിരിക്കുന്നു ) തുടര്‍ന്ന് വരുന്ന മെനുവില്‍ നിന്നും വീഡിയോ ചാറ്റിംഗ് എന്നതില്‍ ക്ലിക്ക് ചെയ്തു ഈ സേവനം ഉപയോഗപെടുതാം.


യാഹുവും സ്ക്യ്പും തമ്മിലുള്ള കലാശപോരാട്ടതിലേക്ക് ഗൂഗിളും.. ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം!

12 comments:

Unknown പറഞ്ഞു...

യാഹുവും സ്ക്യ്പും തമ്മിലുള്ള കലാശപോരാട്ടതിലേക്ക് ഗൂഗിളും.. ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം!

ADS പറഞ്ഞു...

I do not know how to thanking u Mr: sabith

your blog is very usefull.. keept it up

ചുണ്ടന്‍ |Chundan പറഞ്ഞു...

നന്ദി... ഗൂഗിളിനു വീഡിയോ ചാറ്റിങ് മാത്രമെ കുറവ് ഉണ്ടായിരുന്നുള്ളൂ .. ഇപ്പൊ അതും ആയി , ഇനി കാണാം സബിത് പറഞ്ഞപോലെ ഒരു കലാശ പോരാട്ടം.

Haris Mangalassery പറഞ്ഞു...

യാഹൂവിനെയും സ്ക്യ്പിനെയും, ഗൂഗിളിനെയും കടത്തിവെട്ടാന്‍ വേറെ ഒന്നുണ്ട് സുഹൃത്തുക്കളെ...
www.oovoo.com ഇവിടെ നിന്നും download ചെയ്യാം...

പേടിരോഗയ്യര്‍ C.B.I പറഞ്ഞു...

വളരെ നന്നായി സാബിത്ത് , ഗൂഗിളില്‍ വീഡിയോചാറ്റ് ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്ന ഒരു സംഭവമാണ് . അത് വളരെ ലളിതമായി ബൂലോകത്ത് അവതരിപ്പിച്ചതിന് നന്ദി. ആശംസകള്‍

ബീരാന്‍ കുട്ടി പറഞ്ഞു...

സാബിത്ത്‌,

വിക്ജ്ഞാനപ്രദമായ വിവരങ്ങൾ ചൂണ്ടയിട്ടെടുത്ത്‌, ചൂടാറാതെ, ബൂലോകത്ത്‌ വിളമ്പുന്നതിന്‌ നന്ദി. ഉപകാരപ്രദമായ വിശേഷങ്ങൾക്കും വിവരങ്ങൾക്കും കാത്തിരിക്കുന്നു.

OT
അപ്പോ ഞാൻ പറഞ്ഞതിന്റെ പേര്‌ കിട്ടി, നന്ദി. ഇനി ഞാനേറ്റ്‌ മോനെ.

നരിക്കുന്നൻ പറഞ്ഞു...

ഏറെ നാളായി കാത്തിരുന്നതായിരുന്നു ജിമെയിൽ വഴി വീഡിയോ ചാറ്റിംഗ്. അതും സാദ്യമായിരിക്കുന്നു എന്നറിയിച്ചതിനും വിശദമായി വിവരിച്ചതിനും നന്ദി.
‘പലരേയും ഇനി നേരിൽ കാണാമല്ലോ........’ മൂടുപടം അഴിച്ച് മാറ്റി എല്ലാവരും പുറത്ത് വരൂ നമുക്ക് ചാറ്റാം ജിമെയിലിലൂടെ.

യാരിദ്‌|~|Yarid പറഞ്ഞു...

ഗൂഗിള്‍ ചാറ്റൊക്കെ വരുന്നതിനും വളരെ മുന്നെ തന്നെ യാഹൂവില്‍ വിഡിയൊ ചാറ്റുണ്ട്. ഗൂഗിള്‍ മെയില്‍ ഒക്കെ വരുന്നതിനും മുന്നെ . ഗുഗിള്‍ മെയില്‍ വന്ന് ഒരു പാടു നാളു കഴിഞ്ഞിട്ടാണ് അതില്‍ ചാറ്റ് എനേബിള്‍ ചെയ്യുന്നത്. സോ ആദ്യത്തെ പ്രസ്ഥാവന തെറ്റി.

Unknown പറഞ്ഞു...

ഹലോ ഹാരിസ് മങ്ങലശ്ശേരി
താങ്ങള്‍ പറഞ്ഞതു ശരി തന്നെ യാഹൂവിനെയും സ്ക്യ്പിനെയും, ഗൂഗിളിനെയും കടത്തിവെട്ടാന്‍ oovoo ക്ക്കഴിയും, പക്ഷെ അതിന്റെ മുഴുവന്‍ facility യും USA യില്‍ മാത്രമെ ലഭ്യമാവൂ (അതില്‍ തന്നെ ചിലതിനു പണം കൊടുക്കണം അല്ലെങ്കില്‍ 30 ദിവസം trial പരീക്ഷിക്കാവുന്നതാണ് ).

ഹലോ യാരിദ്‌
ഗൂഗിള്‍ ചാറ്റ് വരുന്നതിനു മുന്‍പ് യാഹൂവില്‍ വീഡിയോ ചാറ്റ് ഓപ്ഷന്‍ ഉണ്ടായിരുന്നുവെങ്കിലും അത് യാഹൂവിന്റെ സ്വന്തമായിരുന്നില്ല, മറ്റൊരു കമ്പനിയുമായി ചേര്‍ന്നായിരുന്നു എന്ന് സാരം. ഗൂഗിള്‍ മെയില്‍ ആദ്യം ക്ഷണിക്ക പെട്ടവര്‍ക്ക് മാത്രമെ നല്‍കിയിരുന്നുള്ളൂ ... പിന്നീട് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രൈവറ്റ് ചാറ്റ് ഓപ്ഷന്‍ ഗൂഗിള്‍ മെയില്‍ സെറ്റിങ്ങ്സില്‍ ലഭ്യമായിരുന്നു, ക്ഷനിക്കപെട്ടവര്‍ക്ക് മാത്രമെ ഗൂഗിള്‍ മെയില്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ എന്നതിനാല്‍ വളരെ കുറച്ചു പേര്ക്ക് മാത്രമെ അന്ന് ഈ ഓപ്ഷന്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ... പിന്നീട് ഗൂഗിള്‍ ടോക്ക് വന്നപ്പോ ജിമെയില്‍ ചാറ്റ് ഓപ്ഷന്‍ ഒഴിവാക്കി, പിന്നീട് ഏകദേശം മൂന്നു മാസം കഴിഞ്ഞപ്പോള്‍ തന്നെ ജിമെയില്‍ ന്റെ ആദ്യ പേജില്‍ തന്നെ ഗൂഗിള്‍ ജിമെയില്‍ ചാറ്റ് കൊണ്ടു വന്നു, ഇപ്പഴും പുതിയ പുതിയ മാറ്റങ്ങളുമായി ഗൂഗിള്‍ ജിമെയില്‍ ചാറ്റ് നില നിര്‍ത്തുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

കുറച്ചു ദിവസമായി ജീമെയില്‍ തുറക്കുമ്പോള്‍ ചുവന്ന ലിപികളില്‍ വീഡിയോ ചാറ്റ് ഓപ്‌ഷനെപ്പറ്റി കണ്ടിരുന്നു.

ഹോട്ട് മെയിലില്‍ തുടങ്ങി ഇപ്പോള്‍ ജീമെയിലില്‍ എത്തി നില്‍ക്കുകയാണല്ലോ. ഹോട്ട് മെയിലും നഷ്ടപ്പെട്ട യൂസേഴ്സിനെ തിരിച്ചു പിടിക്കാന്‍ പാടു പെടുന്നുണ്ട്.

ഏതിലായാലും കൂടുതല്‍ സൌകര്യങ്ങള്‍ വരുന്നത് ഉപഭോക്താക്കള്‍ക്ക് നല്ലതു തന്നെ. കൂടുതല്‍ സൌകര്യങ്ങള്‍ കൊടുത്ത് കൂടുതല്‍ ഉപഭോക്താക്കളെ നേടുന്നത് ജീമെയിലിനും നല്ലത്. കൂടുതല്‍ യൂസേഴ്സുള്ളയാള്‍ക്കു കൂടുതല്‍ പരസ്യ വരുമാനം. എല്ലാം കച്ചവടം തന്നെ.

കുറുക്കൻ പറഞ്ഞു...

ചേതമില്ലാത്ത ഈ ഉപകാരത്തിന് നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

valerenanthi

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author