അടുത്തറിയാം ഗൂഗിളിനെ
1996 ജനുവരിയില്‍ ആണ് ഗൂഗിളിന്റെ ജനനം, കോളേജ് വിദ്യാര്‍തികള്‍ ആയ ലാറി പേജും സര്‍ജിബ്രിന്നും തങ്ങളുടെ പുതിയ ആശയം കൊണ്ടുവന്നു. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അത് ഇന്റര്നെറ്റ്ലോകം അടക്കി വാഴുമെന്ന് ആരും കരുതിയില്ല
ആദ്യ കാലങ്ങളില്‍ സാന്‍ ഫോര്‍ഡ് സര്‍വകലാശാലയുടെ ഡൊമൈന്‍ നാമം ആണ്ഉപയോഗിച്ചിരുന്നത് (google.stanford.edu) പിന്നീട് 1997 സെപ്റ്റംബര്‍ 7 നു google.com enna ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തു.
1995 ലാണ് സര്‍ജി ബ്രിന്നും ലാറി പേജും പരിചയപ്പെടുന്നത്. പരസ്പര വിരുദ്ധ ആശയങ്ങളുടെ പേരില്‍അവര്‍ പലപ്പോഴും തര്‍ക്കിച്ചു. ഒടുവില്‍ രണ്ടു പേരും ഒരേ ആശയത്തില്‍ എത്തുകയായിരുന്നു.
ഗൂഗിള്‍ സേവനങ്ങള്‍
ഗൂഗിള്‍ പായ്ക്ക്
ഗൂഗിള്‍ ഏര്‍ത്ത് , ഗൂഗിള്‍ ടാല്‍ക് തുടങ്ങയ ഗൂഗിള്‍ സേവനങ്ങളെ കൂടാതെ നോര്‍ത്ടോന്‍ ആന്റിവൈറസ്, അഡോബെ റീഡര്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഒരു സൌജന്യ സേവനം ആണ് ഗൂഗിള്‍പാക്ക്.
അനലടിക്സ്
ഒരു വെബ്സൈറ്റ് അല്ലെങ്കില്‍ ഒരു ബ്ലോഗ്ഗിലേക്ക് ആളുകള്‍ കടന്നു വരുന്ന വഴികള്‍, അവര്‍താമസിക്കുന്ന സ്ഥലം, .... തുടങ്ങി വെബ്സൈറ്റ് കാര്യക്ഷമ മാകാന്‍ സഹായിക്കുന്ന ഗൂഗിളിന്റെ ഒരുസൗജന്യ സേവനമാനു അനലടിക്സ്.
ഗൂഗിള്‍ ആഡ് വേര്ദ്സ്
ഗൂഗിളിന്റെ സേര്ച്ച് ഫലങ്ങളിലും മറ്റും പരസ്യങ്ങള്‍ കൊടുക്കാന്‍ സഹായിക്കുന്ന ഒരു ഗൂഗിള്‍ സേവനം. ഓര്‍ക്കുട്ട് പോലെ ഉള്ള സൈറ്റ് കളിലും പരസ്യം കൊടുക്കാം
ബ്ലോഗ് സേര്ച്ച്
ബ്ലോഗുകളെ അടുത്തറിയാന്‍ സഹായിക്കുന്ന ഒരു ഗൂഗിള്‍ സേവനം ആണ് ബ്ലോഗ് സേര്ച്ച്. കീ വേര്‍ഡ്‌ഉപയോഗിച്ചു ബ്ലോഗുകള്‍ സേര്ച്ച് ചെയ്യാം.
ബുക്ക് സേര്ച്ച്
നിരവധി പുസ്തകങ്ങള്‍ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്ന ഒരു ഗൂഗിള്‍ ലൈബ്രറി ആണ് ഗൂഗിള്‍ ബുക്സ്. സ്കാന്‍ ചെയ്ത പുസ്ടകങ്ങള്‍ മുഴുവനായും വായിക്കാം എന്നതാണ് മറ്റൊരു സവിശേഷത.
ജിമെയില്‍
ഗൂഗിളിന്റെ സൗജന്യ ഇ മെയില് സേവനമാണ് ജിമെയില്‍., 2004 ത്ടങ്ങിയ ജിമെയില്‍ ഇപ്പോഴും ബീറ്റവേര്സഷനില്‍ തന്നെ യാണ് വര്‍ക്കു ചെയ്യുന്നത്, ജിമെയില്‍ ഇപ്പോള്‍ മൊബൈല് ഫോണില്‍ നിന്നുംതുറക്കാന്‍ സൌകര്യം ഉണ്ട്.
ഗ്രൂപ്സ്
യുസ് നെറ്റ് പോസ്റ്കളെ ശേങരിച്ചു വെക്കാനാണ് ഗൂഗിള്‍ ഗ്രൂപ്സ് ഉപയോഗിക്കുന്നത്, ഇഷ്ടമുള്ള ഗ്രൂപ്പ്നിര്‍മിക്കാനും അതുപോലെ ഇഷ്ടമുള്ള ഗ്രുപില്‍ ചേരാനും അത് ഉപയോഗിക്കുന്നവര്‍ക്ക് സാധ്യമാവും.
ലാബ്സ്
ഗൂഗിള്‍ പുതുതായി പുറത്തിറക്കിയതോ അല്ലെങ്കില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്നതോ ആയസേവനങ്ങളെ അടുത്തറിയാന്‍ സൌകര്യമോരുക്കുകയാണ് ഗൂഗിള്‍ ലാബ്സ്.
ലോക്കല്‍
നിങ്ങളുടെ സേര്ച്ച് ഫലങ്ങള്‍ ഒരു നിശ്ചിത ബൂ പ്രദേശത്തില്‍ ഒധുക്കാന്‍ സഹായിക്കുന്ന ഒരു ഗൂഗിള്‍സേവനം, ആ സ്ഥലത്തെ വ്യാപാരങ്ങളുടെയും സ്ടാപനങ്ങളുടെയും മറ്റും ഫോണ്‍ നമ്പറുകള്‍ വിലാസംതുടങ്ങിയവയും കാണാം.
വെബ് സേര്‍ച്ച്
ഗൂഗിളിന്റെ വെബ് സേര്‍ച്ച് ആണ് കമ്പനിയെ ഉയരങ്ങളിലീക്കുള്ള പടവുകള്‍ കയറാന്‍ സഹായിച്ചത്. ഇരുന്നൂറു മില്യണ്‍ റിക്വസ്റ്റ് കല്‍ വരെ ഒരു ദിവസം കൈ കാര്യം ചെയ്യാന്‍ കഴിയുന്നതാണ് ഗൂഗിള്‍വെബ് സേര്‍ച്ച്. പത്തു മില്യണ്‍ വെബ്സൈറ്റ് കള്‍ വരെ ഗൂഗിള്‍ ഇന്‍ ഡ ക്സ് ചെയ്തിട്ടുണ്ട്.
ഹരിക്കെന്‍ കത്രിന
വന്‍ നാശ നഷ്ടങ്ങള്‍ വരുത്തിക്കൊണ്ട് വീശിയടിച്ച കത്രിന ചുഴലിക്കാറ്റിന്റെ വിവരങ്ങളിലേക്ക് സേര്‍ച്ച്ചെയ്യാന്‍ സഹായിക്കുന്ന ഒരു ഗൂഗിള്‍ ടൂള്‍ ആണ് ഹരിക്കെന്‍ കത്രിന,
ചുഴലിക്കാറ്റില്‍ പെട്ട സുഹ്ര്തുകളെയും ബന്ധു ക്കളേയും കുറിച്ചു വിവങ്ങള്‍ അറിയാന്‍ ഇതുഉപകരിക്കും.
മ്യൂസിക്
മറ്റു മ്യൂസിക് സിറെകളില്‍ നിന്നും സേര്‍ച്ച് ചെയ്തു ഗായകന്‍ മാരെയും , പാട്ടിന്റെ വരികള്‍ തുടങ്ങിയവലഭ്യമാക്കുന്ന ഈ ഗൂഗിള്‍ സേവനം 2005 ലാണ് തുടങ്ങിയത്. ഇതിനായി ആപ്പിള്‍ ഐ ടുനെസ് , റിയാല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങി നിരവധി Partners ഗൂഗളിനു ഉണ്ട്.
ബ്ലോഗര്‍
2003 ലാണ് ഗൂഗിള്‍ ബ്ലോഗ് സേവനം തുടങ്ങിയത്. മുന്പ് പണം നല്കി വാങ്ങുന്ന സേവനം ആയിരുന്നഒപെര ലബ്സും ബ്ലോഗ്ഗര്‍ സര്‍വിസ് ഉം ഏറ്റു എടുത്തായിരുന്നു തുടക്കം. ഉപയോക്താവ് കോഡ്എഴുതുകയോ സെര്‍വര്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുകയോ വേണ്ട എന്നതാണ് ബ്ലോഗ്ഗെറിന്റെപ്രത്യേകത.
കോഡ്
ഗൂഗിളുമായി ബന്ധപെട്ട ഗവേഷണ പദ്ധതികളില്‍ താല്പര്യമുള്ളവര്‍ക്ക് ഉള്ള സൈറ്റ് ആണ് ഗൂഗിള്‍കോഡ്. എ പി ഐ സേവനങ്ങളുടെയും ഓപ്പണ്‍ സോര്‍സ് കോഡും ഇതില്‍ ഉള്പെടുതിയിരിക്കുന്നു.
ഓര്‍ക്കുട്ട്
ഇന്നു നിരവധി ആളുകള്‍ ഉപയോഗിക്കുന്ന ഒരു ഗൂഗിള്‍ സേവനമാണ് ഓര്‍ക്കുട്ട്. കൂടെ പഠിച്ച ഫ്രണ്ട്നെയും പുതിയ സുഹ്ര്തുകളെയും മറ്റും കണ്ടത്താന്‍ സഹായിക്കുകയാണ് ഓര്‍ക്കുട്ട് ചെയ്യുന്നത്. ഇപ്പള്‍ചില അറേബ്യന്‍ രാജ്യങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ കണക്കിലെടുത്ത് ഓര്‍ക്കുട്ട്ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ഗൂഗിള്‍ റീഡര്‍
അറ് എസ് എസ് ഫീഡുകള്‍ വായിക്കുന്ന ഒരു ഗൂഗിള്‍ സേവനം. url ഉപയോഗിച്ചു ഫീഡുകള്‍സബ്സ്ക്രൈബ് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ഡെസ്ക്ടോപ്പ്
നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഗൂഗിള്‍ ടൂള്‍. ഔത്ലുക് എക്സ്പ്രസ്സ് , നെറ്റ്സ്കേപ് , മൈക്രോസോഫ്റ്റ് ഓഫീസ് ഫയലുകള്‍ എന്നിവയില്‍ സേര്‍ച്ച് ചെയ്യാം.
മ്യൂസിക് വീഡിയോ ഡോകുമെന്റ്സ് എന്നിങ്ങനെ വിത്യസ്ട രീതിയില്‍ സേര്‍ച്ച് ഫലങ്ങളെക്രമീകരിക്കാന്‍ കഴിയും
ഏര്‍ത്ത്
നഗരങ്ങളുടെയും പട്ടണങ്ങളുടെയും മാപ്പുകള്‍ ഉള്‍പെടുത്തി കൊണ്ടു ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കുന്നഗൂഗിളിന്റെ വളരെ പ്രശസ്തിയാര്‍ജിച്ച സേവനം ആണ് ഗൂഗിള്‍ ഏര്‍ത്ത്. മുന്പ് രാജ്യ സുരക്ഷയെബാധിക്കുമെന്ന് അവകാശപെട്ടു ഇന്ത്യയില്‍ ഗൂഗിള്‍ ഏര്‍ത്ത് നിരോധിക്കണം എന്ന ആവശ്യംഉയര്‍ന്നിരുന്നു.
ടാല്‍ക്
ജിമെയില്‍ അക്കൌണ്ട് ഉള്ള സുഹ്ര്തുമായി സൌജന്യമായി സംസാരിക്കാനുള്ള സൌകര്യംനല്‍കുകയാണ് ഗൂഗിള്‍ ടാല്‍ക്. ചെറിയ ചിത്രങ്ങളും ഫയലുകളും മറ്റും സുഹ്ര്ത്തിനു അയക്കാനുള്ളസൌകര്യവും ഗൂഗിള്‍ ടാല്‍ക് നല്കുന്നു.
പികാസ
ഡിജിറ്റല്‍ ഫോട്ടോകള്‍ പങ്കു വെക്കാന്‍ സഹായിക്കുന്ന പികാസ 2004 ലാണ് ഗൂഗിള്‍ഏറ്റെടുത്തത്.ഇതു ഒരു സൗജന്യ സേവനമാണ്. ബ്ലോഗര്‍ ജിമെയില്‍ എന്നീ മറ്റു ഗൂഗിള്‍സേവനങ്ങളുമായി കൂട്ടി ചേര്‍ത്തിട്ടുണ്ട്.
* ഗൂഗിളിന്റെ ചുരുക്കം ചില സേവനങ്ങള്‍ മാത്രമാണ് ഇവിടെ വിശദീകരിച്ചിട്ടുള്ളത്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ