ബ്ലോഗ് പോസ്റ്റുകള്‍ ബാക്കപ്പ് ചെയ്യുന്നതിനെ കുറിച്ചു ഒരു മലയാളം ബ്ലോഗില്‍ ഞാന്‍ വായിക്കാനിടയായി, പക്ഷെ അതില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ ബ്ലോഗ് പോസ്റ്റുകള്‍ കോപ്പി ചെയ്യമെങ്കിലും പിന്നീട് ഇമ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല.
ബ്ലോഗ് പോസ്റ്റുകള്‍ കമാന്‍ഡ് ഓടു കൂടി ബാക്കപ്പ് ചെയ്യാനും പിന്നീട് ആവശ്യം വരുമ്പോള്‍ ഇമ്പോര്‍ട്ട് ചെയ്യാനും ബ്ലോഗ്ഗെറില്‍ തന്നെ സൌകര്യമുണ്ട് ,
അത് എ
ങ്ങനെ പ്രയോജന പെടുത്താം
എന്ന് നോക്കാം.
ബ്ലോഗ് ബാക്കപ്പ്ആദ്യമായി
ബ്ലോഗ്ഗര്‍ ഡ്രാഫ്റ്റില്‍ നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക.
തുടര്‍ന്ന് ബ്ലോഗിന് താഴെ കാണുന്ന settings എന്നതില്‍ ക്ലിക്ക് ചെയ്യു
ക.
ശേഷം export ബ്ലോഗ് എന്നതില്‍ ചെയ്യുക. പിന്നീട് ലഭിക്കുന്ന വിന്‍ഡോയിലും export blog
(ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.)എന്നതില്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ നിങ്ങള്ക്ക് ഒരു xml ഫയലായി നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ ഡൌണ്ലോഡ് ആയി ലഭിക്കും.
ബ്ലോഗ് ഇമ്പോര്ട്ട്നേരത്തെ ബാക്കപ്പ് ചെയ്തു വെച്ച ബ്ലോഗുകള്‍ എങ്ങനെ ഇമ്പോര്‍ട്ട് ചെയ്യാം
എന്ന് നോക്കാം.
നേരത്തെ ബാക്കപില്‍ പറഞ്ഞ പോലെ
ബ്ലോഗ്ഗര്‍ ഡ്രാഫ്റ്റ് ഇല്‍ ലോഗിന്‍ ചെയ്തു ബ്ലോഗിന് താഴെ കാണുന്ന സെറ്റിങ്ങ്സില്‍ എത്തി ചേരുക. തുടര്‍ന്ന് ഇമ്പോര്‍ട്ട്
(മുകളിലെ ആദ്യത്തെ ചിത്രത്തില്‍ കാണാം) എന്നതില്‍ ക്ലിക്ക് ചെയ്തു നേരത്തെ ബാക്കപ്പ് ചെയ്ത ഫയല്‍ ബ്രൌസ് ചെയ്തെടുത്തു ഇമ്പോര്‍ട്ട് ബ്ലോഗ് എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി.
ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.
Continue Reading…