.
Technical News , Tips and Tricks in Malayalam Language

2008, ഡിസംബർ 30, ചൊവ്വാഴ്ച

എന്തിന് വെറുതെ കൈ കുഴക്കണം കമ്പ്യൂട്ടര്‍ തനിയെ ടൈപ്പ് ചെയ്യുമെന്നെ


നിങ്ങള്‍ മുന്‍പ് ടൈപ്പ് ചെയ്തു പ്രിന്റ് എടുത്തു വെച്ച ഫയല്‍ കമ്പ്യൂട്ടറില്‍ നിന്നും നഷ്ടപെട്ടുവോ? അതെല്ലെങ്കില്‍ മറ്റൊരാളുടെ ബയോ ഡാറ്റ കോപ്പി അടിച്ച് അതില്‍ നിങ്ങള്ക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തി മലയാളി സ്റ്റൈലില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്ന ഒരു മഹാനാണോ നിങ്ങള്‍ ?... പേപ്പറില്‍ നോക്കി ടൈപ്പ് ചെയ്യുന്ന ബുദ്ധിമുട്ട് കമ്പ്യൂട്ടറിനെ ഏല്പിച്ചാല്‍ എങ്ങനെ ഇരിക്കും ...? സ്വസ്ഥം അല്ലേ ..

കോപ്പി എടുക്കേണ്ട പേപ്പര്‍ സ്കാനര്‍ വഴിയോ ക്യാമറ വഴിയോ കമ്പ്യൂട്ടറില്‍ എത്തിച്ച ശേഷം മിനുട്ടുകള്‍ക്കകം അവ എഡിറ്റ് ചെയ്യാവുന്ന രൂപത്തില്‍ ( ടെക്സ്റ്റ് രൂപത്തില്‍ )മൈക്രോസോഫ്റ്റ് വേര്‍ഡ്‌ ഇല്‍ എത്തിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ കളെ OCR (Optical Character Recognitio) എന്ന് വിളിക്കാം അത്തരം ഒരു സോഫ്റ്റ്‌വെയര്‍ ആണ് Ebby fine reader .

ജര്‍മന്‍,ഇംഗ്ലീഷ്,ഫ്രഞ്ച്,സ്പാനിഷ് തുടങ്ങി നിരവധി ഭാഷകള്‍, ഗണിതപരമായ ചിഹ്നങ്ങള്‍ തുടങ്ങിയവ കോപ്പി ചെയ്യാന്‍ Ebby fine reader നു കഴിയും ഇതൊരു സൌജന്യ സേവനം അല്ലെങ്കിലും പതിനഞ്ചു ദിവസത്തെ ട്രയല്‍ വെര്‍ഷന്‍ ഉപയോഗിക്കാനാവും. കൈ കൊണ്ടെഴുതിയതും ഇതു പോലെ ചെയ്യാമെന്നതാണ്‌ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ( ഫുള്‍ വെര്‍ഷന്‍ സൌജന്യമായി മറ്റു ചില സൈറ്റുകളില്‍ ലഭ്യമാണ്).

Ebby fine reader ഡൌണ്ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Continue Reading…

2008, ഡിസംബർ 14, ഞായറാഴ്‌ച

ബ്ലോഗ് പോസ്റ്റുകള്‍ക്കായി ഒരു മാപ്

നിങ്ങളുടെ ബ്ലോഗ് പോസ്റ്റുമായി ബന്ധപെട്ട സ്ഥലങ്ങള്‍ പോസ്റ്റിന്റെ കൂടെ പബ്ലിഷ് ചെയ്യണമെന്നുണ്ടോ ? ( ഉദാഹരണത്തിന് കൊഴികോട് ബീച്ചില്‍ ചിലവഴിച്ച രണ്ടു ദിവസം ഒരു പോസ്റ്റ് ആയി ബൂലോകവുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ഈ സൌകര്യം ഉപയോഗിച്ചു കൊഴികോട് ബീച്ച് ഒരു മാപില്‍ വായനക്കാര്‍ക്ക് കാണിച്ചു കൊടുക്കാം!)

ഈ സൌകര്യം ബ്ലോഗില്‍ ഉള്‍പെടുത്താന്‍
  • ആദ്യമായി നിങ്ങളുടെ യൂസര്‍ നൈമും പാസ് വോര്‍ഡും ഉപയോഗിച്ചു ബ്ലോഗ്ഗര്‍ ഡ്രാഫ്റ്റ് ഇല്‍ ലോഗിന്‍ ചെയ്യുക ( ശ്രദ്ധിക്കുക blogger.com ലോഗിന്‍ ചെയ്തത് കൊണ്ടു കാര്യമില്ല, മുകളിലത്തെ ലിങ്കില്‍ തന്നെ ക്ലിക്ക് ചെയ്യണം).
  • ഇനി ബ്ലോഗിന്റെ Lay out ഇല്‍ ക്ലിക്ക് ചെയ്തിട്ട് Add a gadget എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് add your own എന്നതിലും ( താഴെ കാണിച്ചിരിക്കുന്നു )

ഇപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു വിന്‍ഡോ തുറന്നു വരുംഇവിടെ http://blogmap-gadget.googlecode.com/svn/trunk/blogmap.xml എന്ന് കോപ്പി ചെയ്തിട്ട് add by url എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Blogs geo RSS Feed url എന്നതില്‍ നിങ്ങളുടെ ബ്ലോഗ് RSS url കോപ്പി ചെയ്യുക (RSS Url ബ്ലോഗിന്റെ താഴെ Subscribe to: Post Comments (Atom) എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ലഭിക്കും, (താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു) പിന്നീട് സേവ് ചെയ്യുക.


ഇനി ബ്ലോഗ്ഗര്‍ ഡ്രാഫ്റ്റില്‍ പുതിയ പോസ്റ്റ് എഴുതുമ്പോള്‍ താഴെ add location എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.


ഇപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ സ്ഥലം സെര്‍ച്ച് ചെയ്തു കണ്ടു പിടിക്കുക.ഇനി സേവ് ചെയ്തു നോക്കൂ...
Continue Reading…

2008, ഡിസംബർ 13, ശനിയാഴ്‌ച

ജി മെയിലില്‍ പി ഡി എഫ് ഫയല്‍ വായിക്കാന്‍ സൌകര്യം


നിങ്ങളുടെ ജി മെയിലിലേക്ക് ഒരു ഒരു പി ഡി എഫ് ഫയല്‍ ഇ മെയില് ആയി ലഭിച്ചുവോ? അത് വായിക്കുവാന്‍ അക്രോബാറ്റ് റീഡര്‍ ഇന്‍സ്റ്റോള്‍ ചെയ്യണമെന്നില്ല. ജി മെയിലില്‍ തന്നെ അതിനുള്ള സൌകര്യമുണ്ട് ( നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇല്‍ ഉള്ള ഒരു പി ഡി എഫ് ഫയല്‍ വായിക്കുവാന്‍ അക്രോബാറ്റ് റീടെരോ മറ്റോ തേടി പോവേണ്ടതില്ല , നേരെ ജി മെയിലിലേക്ക് ഒരു മെയില് അയച്ചാല്‍ മതി !) പിന്നീട് view എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ പി ഡി എഫ് ഫയല്‍ വായിക്കാം.

ഈ സൌകര്യം നേരത്തെ ജി മെയിലില്‍ ഉണ്ടായിരുന്നു എന്നത് ശരി തന്നെ പക്ഷെ പി ഡി എഫ് ഫയലുകള്‍ എച്ച് ടി എമ്മല്‍ ഫയലുകളാക്കി മാറ്റുകയായിരുന്നു ചെയ്തിരുന്നത് അത് കൊണ്ടു തന്നെ ചിത്രങ്ങള്‍ കാണുമായിരുന്നില്ല.
Continue Reading…

2008, ഡിസംബർ 12, വെള്ളിയാഴ്‌ച

പരിഷ്കാരങ്ങളുമായി ഗൂഗിള്‍ ക്രോം - 1


" ഗൂഗിള്‍ ക്രോംന്റെ സവിശേഷതകളെ കുറിച്ചു പുകഴ്ത്തികൊണ്ടും പോരായ്മകള്‍ ചൂണ്ടി കാട്ടി പരിഹരിക്കുവാന്‍ ആവശ്യപെട്ടുകൊണ്ടും ഞങ്ങള്‍ക്ക് നിരവധി മറുപടികള്‍ (Feed back) ലഭിച്ചു, പതിനഞ്ചാം തവണത്തെ ഈ പരിഷ്കരണ വേളയില്‍ 'Beta' എന്ന ലാബില്‍ ഒഴിവാക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു"- ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.

ഗൂഗിള്‍ ക്രോം ന്റെ ആദ്യത്തെ വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നു പുറത്തിറങ്ങിയ ഗൂഗിള്‍ ക്രോം -1 നു നിരവധി സവിശേഷതകള്‍ ഉണ്ടെന്നു ഗൂഗിള്‍ അവകാശപെടുന്നു, അതില്‍ പ്രധാനമായും ബുഗ്സ് ഇല്‍ നിന്നും സംരക്ഷണവും കൂടാതെ പ്ലുഗ് ഇന്‍സ് ഉം ബുക്ക് മാര്‍ക്ക് മാനേജരും ആണ്.
പ്ലുഗ് ഇന്‍സ് ( പ്രധാനമായും ഉയര്‍ന്ന വീഡിയോ ക്വാളിറ്റി ഉദേശിച്ചു )

പ്ലുഗ് ഇന്സുകള്‍ ഗൂഗിള്‍ ക്രോം ഇല്‍ ഇല്ലാത്ത ചില സവിശേഷതകള്‍ കൂട്ടി ചേര്‍ക്കുന്നതിനു സഹായിക്കുന്നു, പ്ലുഗ് ഇനുകള്‍ ഗൂഗിള്‍ പുറത്തിരക്കുന്നതോ അല്ലാതവയോ ആവാം. പുതിയ ഗൂഗിള്‍ ക്രോം ഇല്‍ ചേര്‍ത്തിരിക്കുന്ന പ്ലുഗ് ഇന്‍ ഉയര്‍ന്ന യു ട്യൂബ് വീഡിയോ ക്വാളിറ്റി നല്കുന്നു,

കൂടുതല്‍ വേഗത


പുതിയ ഗൂഗിള്‍ ക്രോം ഇല്‍ കുറഞ്ഞ സമയം മതി വെബ് പേജുകള്‍ ലോഡ് ചെയ്യാന്‍ എന്നതു ശ്രദ്ധേയമാണ്, ( പുതിയ ഗൂഗിള്‍ ക്രോം ഉപയോഗിക്കുമ്പോള്‍ ശരിക്കും മനസ്സിലാവും)പുതിയ ക്രോമില്‍ ഉള്‍പെടുത്തിയ V8 ജാവ സ്ക്രിപ്റ്റ് എഞ്ചിന്‍ 1.5 ഇരട്ടി വേഗത വര്ധിപ്പിക്കുമത്രേ!

ഇത്രയൊക്കെ ഉണ്ടെങ്കിലും ഗൂഗിള്‍ ക്രോം നു നിരവധി പോരായ്മകള്‍ ഉണ്ടെന്നു ഗൂഗിള്‍ മൌനമായി സമ്മതിക്കുന്നു. എന്നാല്‍ വേഗതയുടെ കാര്യത്തില്‍ എതിരാളികളെ പിന്തള്ളാന്‍ കഴിയുമെന്ന് ഗൂഗിള്‍ വിശ്വസിക്കുന്നു.

മറ്റു അനുബന്ധ പോസ്റ്റുകള്‍
ഗൂഗിള്‍ ക്രോം ടിപ്സ് & ട്രിക്ക്സ്
ഗൂഗിള്‍ ക്രോം സുന്ദരമാക്കാന്‍ സ്കിന്നുകള്‍
Continue Reading…

2008, ഡിസംബർ 7, ഞായറാഴ്‌ച

ബ്ലോഗ്ഗെറില്‍ ഇഷ്ടപെട്ട ഗാനങ്ങള്‍ ലിസ്റ്റ് ചെയ്യാം

നിങ്ങള്‍ക്കിഷ്ടപെട്ട ഗാനങ്ങള്‍ ബ്ലോഗ് സന്ദര്‍ശകരുമായി പങ്കുവെക്കാന്‍ -? iLike എന്ന വെബ്സൈറ്റ് നിങ്ങളെ സഹായിക്കും. ഇവിടെ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്കും ഒരു സംഗീത പ്ലേ ലിസ്റ്റ് നിര്‍മിക്കാം.. തുടര്‍ന്ന് Done എന്ന് ക്ലിക്ക് ചെയ്തു തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ add to blogger എന്ന് ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ബ്ലോഗ്ഗെറില്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിന്നും ബ്ലോഗും ടിത്ലും കൊടുത്തു add widgets എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി.
സഹായത്തിനു താഴെയുള്ള വീഡിയോ കാണുക.

Continue Reading…

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author