അയച്ച ഇ മെയിലില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരവസരം
നിങ്ങള്‍ ഒരു ഇ മെയില് അയക്കുവാന്‍ വേണ്ടി send എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത ഉടനെയാണ് പഴയ ഫോണ്‍ നമ്പര്‍ ആണ് അയച്ചിരിക്കുന്നത് എന്ന് ഓര്‍മ വന്നത് , ഇനി എന്ത് ചെയ്യും ? വേറെ ഒരു മെയില് അയക്കും അല്ലാതെ എന്ത് ചെയ്യാന്‍!
ഇത്തരം അബദ്ധങ്ങള്‍ പലര്ക്കും പറ്റിയിട്ടുണ്ടാവും, സുഹ്ര്‍ത്തുക്കള്‍ തമ്മില്‍ ആണെങ്കില്‍ കുഴപ്പമില്ല വേറെ ഒരു ഇ മെയില് അയച്ചു പ്രശ്നം പരിഹരിക്കാം , എന്നാല്‍ ഒരു ജോലിക്കുവേണ്ടി CV അയക്കുന്ന മെയില് ആണെങ്കിലോ? അയച്ചു കഴിഞ്ഞാല്‍ മറ്റൊരു മെയില് കൊണ്ടു പരിഹരിക്കാന്‍ പറ്റുമോ ? ഇനി അഥവാ അതിന് ശ്രമിച്ചാല്‍ ഒരു പക്ഷെ നിങ്ങളുടെ അശ്രദ്ധ ചൂണ്ടി കാണിച്ചു ആ ജോലി നഷ്ടപെട്ടെക്കാം.
ഇത്തരം അബദ്ധം പിണയുന്നത് സര്‍വ സാധാരണയായത് കൊണ്ടു ഗൂഗിള്‍ അവരുടെ മെയില് സര്‍വീസ് ആയ ജിമെയില്‍ ഒരു പുതിയ ഓപ്ഷന്‍ കൊണ്ടു വന്നിട്ടുണ്ട്, Undo Send എന്ന ഈ ജിമെയില്‍ സെറ്റിങ്ങ്സ് enable ചെയ്‌താല്‍ മെയില്‍ അയച്ചിട്ടും അഞ്ചു മിനിട്ട് നേരത്തേക്ക് Undo എന്ന ഒരു ബട്ടണ്‍ പ്രത്യക്ഷപ്പെടും അതില്‍ ക്ലിക്ക് ചെയ്‌താല്‍ മെയിലില്‍ മാറ്റങ്ങള്‍ വരുത്തി വീണ്ടും അയക്കാം..
ഈ ഓപ്ഷന്‍ ലഭിക്കാനായി ആദ്യം ഇവിടെ എത്തിച്ചേരുക.
എന്നിട്ട് Undo send എന്ന option നേരെ കാണുന്ന ഇനേബിള്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇനി ഇ മെയില് അയച്ചു നോക്കൂ .. താഴെ കാണുന്ന പോലെ ഒരു ഓപ്ഷന്‍ കിട്ടും ഇവിടെ നിന്നും Undo എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മെയില്‍ മാറ്റം വരുത്താം !
