.
Technical News , Tips and Tricks in Malayalam Language
മൊബൈല് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മൊബൈല് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ജൂൺ 10, ബുധനാഴ്‌ച

വാട്സ് ആപ് ടിപ്സുകൾ


ടൈം സ്നാപ് ഒഴിവാക്കാൻ

 അവസാനാമായി വാട്സ് ആപ് ഉപയോഗിച്ച സമയം മറ്റുള്ളവർ അറിയുന്നത് എല്ലായിപ്പോഴും ഗുണം ചെയ്യില്ല. അവസാനം ലോഗിണ്‍ ചെയ്ത സമയം കാണിക്കുന്ന 'ടൈം സ്നാപ് 'എങ്ങനെ വാട്സ് ആപ്പിൽ ഒഴിവാക്കും ?

ആപ്പിൾ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കിൽ താഴെ കൊടുത്തിരിക്കുന്നതു പോലെ ചെയ്താൽ ടൈം സ്നാപ് ഒഴിവാക്കാം.

Settings > Chat Settings > Advanced ൽ  എത്തിച്ചേരുക തുടർന്ന്  Last Seen Timestamps എന്നത് Off. എന്നാക്കി മാറ്റുക




android ഫോണുകളിൽ സെറ്റിംഗ്സിൽ ടൈം സ്നാപ് ഓഫ്‌ ചെയ്യാൻ സൌകര്യമില്ല . എങ്കിലും  Hide WhatsApp Status എന്ന അപ്ലിക്കേഷൻ ഉപയോഗിച്ച് ഓഫ്‌ ചെയ്യാവുന്നതാണ്.




വാട്സ് ആപ് ചാറ്റ് സൂക്ഷിച്ചു വെക്കാൻ ( ബാക്കപ്പ്)



ഫോണ്‍ മാറ്റി മറ്റൊരെണ്ണം ഉപയോഗിക്കേണ്ടി വരുമ്പോഴോ , ഫോണ്‍ കേടു വരുമ്പോഴോ വാട്സ് ആപിലെ  ചാറ്റുകൾ നഷ്ടപെട്ടു പോവാൻ സാധ്യത ഉണ്ട്. ചിലപ്പോ വിലപെട്ട ഫയലുകളും മറ്റും ഷെയർ ചെയ്തിട്ടു ഉണ്ടെങ്കിൽ തിരിച്ചു കിട്ടാൻ വിഷമം ആയിരിക്കും , ഈ അവസരത്തിൽ വാട്സ് ആപ് ചാറ്റുകൾ ബാക്കപ്പ് ചെയ്തു വെച്ചാൽ പിന്നീട് തിരിച്ചെടുക്കാൻ എളുപ്പമുണ്ട്.


ഇതിനായി  Settings > Chat Settings > Chat Backup ഇവിടെ എത്തിച്ചേരുക , തുടർന്ന്  Back Up Now എന്നതിൽ ക്ലിക്ക് ചെയ്യുക.

( ശ്രദ്ധിക്കുക: ചാറ്റ് മാത്രമേ സൂക്ഷിക്കുകയുള്ളൂ , ഷെയർ ചെയ്യുന്ന ഫോട്ടോസ് , പാട്ടുകൾ , തുടങ്ങിയവ /sdcard/WhatsApp/Media. എന്ന സ്ഥലത്ത് കാണും, ഫോണ്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചു ഈ ഫോൾഡർ കോപ്പി ചെയ്തു  ഫയലുകളും സൂക്ഷിക്കാം)


വാട്ട്‌സ് ആപ്പ് പാസ് വേർഡ്‌ വെച്ചു എങ്ങനെ ലോക്ക് ചെയ്യാം

ഇതിനായി നിരവധി ആപ്പസ് ഗൂഗിൾ പ്ലേ സ്റൊരിൽ ലഭ്യമാണ്, എങ്കിലും WhatsApp Lock എന്ന സോഫ്റ്റ്‌വെയർ android ഫോണിലും Lock for WhatsApp ബ്ലാക്ക്‌ ബറി ഫോണുകളിലും ഉചിതമാണ്.



ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞാൽ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യാൻ ആവാശ്യപ്പെടും, പിന്നീട് ഫോണിളുള്ള മറ്റു  ആപ്പ്ലിക്കെഷൻസ് ലിസ്റ്റ് ചെയ്തു കാണിക്കും. ഇതിനു നേരെ ഒരിക്കൽ ടിക്ക് ചെയ്‌താൽ പിന്നീട് ആ ആപ്പ്ലിക്കെഷൻസ് തുറക്കുംപോഴൊക്കെ പാസ്സ്‌വേർഡ്‌ ചോദിക്കും

മറ്റാരെങ്കിലും ഈ  സോഫ്റ്റ്‌വെയർ  ഒഴിവാക്കതിരിക്കാനും ഇതിൽ സൌകര്യമുണ്ട് (Messenger lock config> Privent Uninstallation എന്ന് ക്ലിക്ക് ചെയ്‌താൽ മതി )




കോണ്ടക്ട്സ് ഷോര്ട്ട് കട്ട്‌

സ്ഥിരമായി ചാറ്റ് ചെയ്യുന്നവരെ / ഗ്രൂപ്പ്‌  വളരെ എളുപ്പത്തിൽ ലഭിക്കുവാൻ ഷോര്ട്ട് കട്ട്‌ ഉപയോഗിക്കാം ,

ഇതിനായി Android ഫോണുകളിൽ വാട്സ് ആപ്പിൽ  നിന്നും വ്യക്തിയുടെ/ ഗ്രൂപ്പിന്റെ മുകളിൽ വിരൽ അമർത്തി പിടിക്കുമ്പോൾ തുറന്നു വരുന്ന ജാലകത്തിൽ നിന്നും Add conversation shortcut എന്ന് സെലക്ട്‌ ചെയ്യുക.


ആപ്പിൾ ഫോണുകളിൽ ഈ സൗകര്യം ലഭിക്കണമെങ്കിൽ 1TapWA എന്നാ സോഫ്റ്റ്‌വെയർ ഉപയോഗിക്കേണ്ടി വരും (ഇവിടെ ക്ലിക്ക് ചെയ്തു ഐ റ്റൂണിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യവുന്നതാണ് )



വാട്സ് ആപ് ചിത്രങ്ങൾ ഗ്യാലറിയിലും ക്യാമറ റോളിലും വരുന്നത് തടയാൻ

നെറ്റ് ഓണ്‍ ആയിരിക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ ഗ്രൂപ്പിൽ നിന്നും മറ്റുമൊക്കെ ചിത്രങ്ങൾ തനിയെ ഡൌണ്‍ലോഡ് ആവാറുണ്ട്, അശ്ലീലത ചിത്രങ്ങളും ആവശ്യമില്ലാത്ത ചിത്രങ്ങളും മറ്റും ഇങ്ങനെ ഗ്യാലറിയിലും മറ്റും കടന്നു വരുന്നത് ശല്യം തന്നെ, ഇതൊഴിവാാക്കാനായി  ആപ്പിൾ ഫോണുകളിൽ Settings > Privacy > Photos ൽ വാട്സ് ആപ്പ് ഓഫ്‌ ചെയ്യുക ( ചിത്രം കൊടുത്തിട്ടുണ്ട്‌ )


Android  ഫോണുകളിൽ ES File Explorer എന്ന സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യുക , അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക , തുടർന്ന് വാട്സ് ആപ് മീഡിയ ഫോൾഡറിൽ  ( Gallery> WhatsApp images)  .nomedia എന്ന ഒരു ഫയൽ നിര്മിക്കുക.


വാട്സ് ആപ് നമ്പർ മാറ്റാൻ 









 Settings > Account > Change number എന്ന സ്ഥലത്ത് പുതിയ നമ്പരും പഴയ നമ്പരും കൊടുത്താൽ മതി

Continue Reading…

2015 മേയ് 19, ചൊവ്വാഴ്ച

വാട്സ് ആപ്പ് contacts ഡൌണ്‍ലോഡ് ചെയ്യാം



ഇന്നത്തെ പോസ്റ്റ്‌ രണ്ടു ഭാഗങ്ങളിലായിട്ടാണ്  വിശദീകരിക്കുന്നത്

ഒന്നാം ഭാഗത്തിൽ വാട്സ് ആപ്പ് കമ്പ്യൂട്ടറിലൂടെ ലഭ്യമാക്കുന്നതും രണ്ടാം ഭാഗത്തിൽ വാട്സ് ആപ്പ് contacts ഡൌണ്‍ലോഡ് ചെയ്യുന്നതും ആണ് വിശദീകരിക്കുന്നത്. (ഭാഗം 1 ൻറെ തുടർച്ചയാണ് ഭാഗം 2 )





ഭാഗം1- വാട്സ് ആപ്പ് കമ്പ്യൂട്ടറിലൂടെ ലഭ്യമാക്കുവാൻ

മൊബൈൽ ഫോണിൽ മാത്രം ഒതുങ്ങിയിരുന്ന വാട്സ് ആപ്പ് സേവനങ്ങൾ ഇപ്പോൾ കമ്പ്യൂട്ടറിലൂടെ ലഭ്യമാണ് എന്നറിയുന്നവർ വളരെ വിരളമാണ്. 

കമ്പ്യൂട്ടറിലൂടെ വാട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ താഴെ നിരത്തുന്നു .


  1. കമ്പ്യൂട്ടറിലുള്ള വലിപ്പമേറിയ ഫയലുകൾ ഫോണിൽ ലോഡ് ചെയ്യാതെ തന്നെ നേരിട്ട് സുഹൃത്തുക്കളുമായി ഷെയർ ചെയ്യാൻ സാധിക്കുന്നു. അത് പോലെ തന്നെ വലിപ്പമേറിയ ഫയലുകൾ കമ്പ്യൂട്ടറിലൂടെ സ്വീകരിക്കുന്നതിലൂടെ ഫോണ്‍ ജാം ആവുന്നതും കൂടുതൽ മെമ്മറി അനാവശ്യമായി നഷ്ടപെടുന്നതും തടയുന്നു 
  2.  കമ്പ്യൂട്ടറിൽ വർക്ക്‌ ചെയ്യുമ്പോൾ ഇടയ്ക്കിടെ ഫോണ്‍ തുറന്നു നോക്കി വാട്സ് ആപ്പിലൂടെ ചാറ്റ് ചെയ്യേണ്ടി വരുന്നതിലെ അസൌകര്യം ഒഴിവാക്കാം .



ഏതൊരു കാര്യത്തിനും ഒരു മറു വശം ഉണ്ടാവുമല്ലോ. കമ്പ്യൂട്ടറിലൂടെ വാട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ ഉള്ള അസൌകര്യം  താഴെ കൊടുക്കുന്നു.
  1.  ഒരേ സമയം കമ്പ്യൂട്ടറിലും ഫോണിലും നെറ്റ് കണക്ഷൻ ആവശ്യമാണ്‌.

ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം , വാട്സ് ആപ്പ് കമ്പ്യൂട്ടറിലൂടെ ലഭ്യമാക്കുന്നതിനു ആവശ്യമായ  കാര്യങ്ങൾ താഴെ കൊടുക്കുന്നു.

( ആവശ്യമെങ്കിൽ മുകളിൽ  കൊടുത്തിരിക്കുന്ന വീഡിയോ കാണുക )

  1.  ആദ്യമായി https://web.whatsapp.com/ എന്ന സൈറ്റിൽ എത്തിച്ചേരുക.
  2. QR കോഡ് ഫോണ്‍ ഉപയോഗിച്ചു സ്കാൻ ചെയ്യുക. ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ വാട്സ് ആപ്പ് കാണാം .



ഭാഗം2- വാട്സ് ആപ്പ് contacts ഡൌണ്‍ലോഡ് ചെയ്യാൻ

വാട്സ് ആപ്പ് contacts ഡൌണ്‍ലോഡ് ചെയ്യുത്തിലുള്ള ഗുണങ്ങൾ താഴെ വിവരിക്കുന്നു.

  1. contacts ബാക്ക് അപ്പ്‌ ചെയുതു വെക്കാം. ഏതെങ്കിലും കാരണവശാൽ ഫോണ്‍ കേടുവരുകയോ , നഷ്ടപെടുകയോ ചെയ്താൽ, ഉപകരിക്കും.
  2. ജിമെയിൽ കോണ്ടക്ട്സ് , ലിങ്കെടിൻ , മൈക്രോസോഫ്ട്‌ ഔട്ട്‌ ലുക്ക്‌ തുടങ്ങിയ അഡ്രസ്‌ ബുക്കിലേക്ക് അപ്‌ലോഡ്‌ ചെയ്യാം 



വാട്സ് ആപ്പ് contacts ഡൌണ്‍ലോഡ് ചെയ്യാൻ  താഴെ പറയുന്ന പോലെ ചെയ്യാവുന്നതാണ് 

  1.  ആദ്യമായി താഴെ കാണുന്ന ലിങ്ക് ബുക്ക്‌ മാർക്ക് ലേക്ക് ഡ്രാഗ് ചെയ്യുക.
  2. തുടർന്ന് ഭാഗം ഒന്നിൽ വിശദീകരിച്ച തു പോലെ കമ്പ്യൂട്ടറിൽ വാട്സ് ആപ്പ് തുറക്കുക.
  3. ബുക്ക്‌ മാര്ക്ക് ചെയ്തു വെച്ച ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  4. തുടർന്ന് വരുന്ന ബോക്സിൽ ഓക്കേ പ്രസ്‌ ചെയ്യുമ്പോൾ ഫോട്ടോ അടങ്ങിയ ലിസ്റ്റും ക്യാൻസൽ കൊടുക്കുമ്പോൾ csv ഫയലും ഡൌണ്‍ലോഡ് ചെയ്യാം.



Continue Reading…

2015 മാർച്ച് 18, ബുധനാഴ്‌ച

വാട്സ് ആപ്പ് കോളിംഗ് ലഭ്യമായി തുടങ്ങി !



പരസ്പരം ക്ഷണിക്കപെട്ടവർക്ക് മാത്രം ലഭ്യമായിരുന്ന വാട്സ് ആപ്പ് കോളിംഗ് ഇനി അപ്ഡേറ്റ് ചെയ്തു പുതിയ വെർഷൻ ഇൻസ്റ്റോൾ ചെയ്യുന്നവർക്ക് പരസ്പരം    തികച്ചും സൌജന്യമായി സംസാരിക്കാം . നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്.


ആൻഡ്രോയിഡ് ഫോണുകളിൽ താഴെ പറയുന്ന സ്റ്റെപ്പ്സ് ചെയ്തു കഴിഞ്ഞാൽ വാട്സ് ആപ്പ് കോളിംഗ് ഉപയോഗിക്കാവുന്നതാണ്.



1. ഏറ്റവും പുതിയ വാട്സ് ആപ്പ് വെർഷൻ ഇൻസ്റ്റോൾ ചെയ്യുക ( അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ), പുതിയ വാട്സ് ആപ്പ് വെർഷൻ 2.12.7 ആണ് . പക്ഷെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ നിലവിലെ വെർഷൻ 2.11.561 ആയിരിക്കണം. പഴയ വേർഷൻ ഉപയോഗിച്ചുകൊണ്ട് ഈ  സൗകര്യം എല്ലാ ഫോണുകളിലും ലഭ്യമല്ല.

2. പുതിയ വെർഷൻ ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞാൽ താങ്കളുടെ സുഹൃത്തിനോട് വാട്സ് ആപ്പ് വഴി വിളിക്കുവാൻ ആവശ്യപ്പെടുക. (  സുഹൃത്തും ഏറ്റവും പുതിയ വാട്സ് ആപ്പ് വെർഷൻ ഇൻസ്റ്റോൾ ചെയ്തിരിക്കണം)

3. ആദ്യത്തെ തവണ കാൾ അറ്റൻഡ് ചെയ്തു കഴിഞ്ഞു ഏതാനും നിമിഷങ്ങൾ കാൾ കട്ട്‌ ചെയ്യാതെ കാത്തിരിക്കണം. എങ്കിൽ മാത്രമേ വാട്സ് ആപ്പ് കോളിംഗ് ആക്റ്റീവ് ആവുകയുള്ളൂ.

4.  വാട്സ് ആപ്പ് കോളിംഗ് ആക്റ്റീവ് ആയി കഴിഞ്ഞാൽ ഫോണിൽ മൂന്നു ടാബുകൾ കാണാം

1. കാൾ  ടാബ് - സ്വീകരിച്ച കാൾ , വിളിച്ച കാൾ , മിസ്സ്‌ കാൾ എന്നിവ കാണിക്കുന്നു.
2.ചാറ്റ് ടാബ്- ചാറ്റ് ഗ്രൂപ്പ്‌ , ചാറ്റ് ചെയ്തവരുടെ ലിസ്റ്റ് എന്നിവ കാണിക്കുന്നു.
3.CONTACTS  ടാബ്  -  വാട്സ് ആപ്പ് ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ ലിസ്റ്റ് കാണിക്കുന്നു

( ഇതിൽ ചാറ്റ് ടാബ്, CONTACTS  ടാബ് എന്നിവ നിലവിൽ പഴയ വെർഷനിൽ  ലഭ്യമാണ് )







Continue Reading…

2008 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ആപ്പിള്‍ ഐ ഫോണ്‍ ഇന്ത്യയിലും!

അടുത്ത കാലത്ത് ലോകം ശ്രദ്ധിക്ക പെട്ട ഇലക്ട്രോണിക് ഉപകരണം ഏതാണ്? സംശയമില്ല ആപ്ലെ ഐ ഫോണ്‍ തന്നെ. യുറോപ്യന്‍ രാജ്യങ്ങളിലും മറ്റു ചില അറേബ്യന്‍ രാജ്യങ്ങളിലും മറ്റും മാത്രം ലഭ്യമായിരുന്ന ഐ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല് നെറ്റ്‌വര്‍ക്ക് കമ്പനികളായ എയര്‍ ടെല്ലും വോടാഫോനും ആണ് ഇതിന് പിന്നില്‍ . ലോകം ഇത്രമാത്രം ശ്രദ്ധിക്ക പെടാന്‍ ഐ ഫോണില്‍ എന്താണുള്ളത് ?
ഭാരം / നീളം


  • നീളം 4.5 ഇഞ്ച്‌ (115.54 mm) (115.5 മില്ലി മീറ്റര്‍)
  • വീതി 2.4(62.1 inch)
  • ആഴം 0.48 ഭാരം (12.3 ചെയ്യും )
  • ഭാരം 4.7 ചെയ്യും (4.7 ഫോണില്‍)




൩.5 വിയ്തിയുല്‍ സ്ക്രീനില്‍ എച്ച് 264 video ഫോര്‍മാറ്റ് സപ്പോര്‍ട്ട് ചെയ്യും എന്നതാണ് എടുത്തു പറയേണ്ട സവിശേഷത. AAC, Protected AAC, MP3, MP3 VBR, Audible (formats 2, 3, and 4), Apple Lossless, AIFF, and WAV എന്നീ ഓഡിയോ ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യും.

ക്യാമറ

ഐ ഫോണില്‍ ആകെ ഉള്ള ഒരേ ഒരു പോരായ്മ യാണ് 2.0 മെഗാ പിക്സല്‍ ക്യാമറ. നിലവില്ല ഉപബോക്താക്കളില്‍ ആപ്പിള്‍ തന്നെ നടത്തിയ സര്‍വേ തെളിയിക്കുന്നു.

സപ്പോര്‍ട്ട് ചെയ്യുന്ന ഭാഷകള്‍
  • Language support for English, French, German, Japanese, Dutch, Italian, Spanish, Portuguese, Danish, Finnish, Norwegian, Swedish, Korean, Simplified Chinese, Traditional Chinese, Russian, and Polish
  • International keyboard and dictionary support for English (U.S.), English (UK), French (France), French (Canada), German, Japanese, Dutch, Italian, Spanish, Portuguese (Portugal), Portuguese (Brazil), Danish, Finnish, Norwegian, Swedish, Korean (no dictionary), Simplified Chinese, Traditional Chinese, Russian, and Polish

ബാറ്ററി

ഉയര്ന്ന നിലവാരമുള്ള ലിഥിയം അയോണ്‍ ബാറ്ററി യാണ് ഐ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. യു എസ് ബി യില്‍ കണക്ട് ചെയ്തു ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി 10 മണിക്കൂര്‍ ടാക് ടൈം ലഭിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യ യില്‍ ഐ ഫോണ്‍ രണ്ടു നിറങ്ങളില്‍ ലഭ്യമാണ് നീല കലര്ന്ന കറുപ്പും , വെളുത്ത നിറത്തിലും

വില നിലവാരം

  • 8 GB (Black) for Rs 31000 (ഇന്ത്യ )
  • 16 GB (White & Black) for Rs 36100(ഇന്ത്യ )
അമേരിക്കയില്‍ 188 $ (7500 ഇന്ത്യന്‍ രൂപ) ക്കുവരെ ആപ്പിള്‍ ഐ ഫോണ്‍ ലഭ്യമാണ്.

ഇന്ത്യയിലെ ഫോണ്‍ സ്റോറുകള്‍ കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Continue Reading…

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author