.
Technical News , Tips and Tricks in Malayalam Language

2009, മേയ് 19, ചൊവ്വാഴ്ച

ഗൂഗിള്‍ ആഡ്‌സെന്‍സ്‌ പരസ്യങ്ങള്‍ മലയാളം ബ്ലോഗില്‍ കാണിക്കാന്‍ പുതിയ ട്രിക്ക്

ഗൂഗിള്‍ ആഡ്‌സെന്‍സ്‌ മലയാളം ബ്ലോഗുകളിലും സൈറ്റുകളില്‍ ഉള്പെടുതാനുള്ള ഒരു ടിപ്സ് ഞാന്‍ നേരെത്തെ പറഞ്ഞു തന്നിരുന്നുവല്ലോ , പക്ഷെ എന്തു ചെയ്യാം ഒരാഴ്ച്ചയെ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ ഗൂഗിള്‍ അതും കണ്ടു പിടിച്ചെടുത്തു കളഞ്ഞു , എങ്കിലും നിരാശ വേണ്ട , ഒരു പുതിയ ട്രിക്ക് വിവരിക്കാം ( 13 നു പബ്ലിഷ് ചെയ്യണം എന്നായിരുന്നു കരുതിയിരുന്നത്, ചില സാങ്കേതിക കാരണങ്ങളാല്‍ അതിന് കഴിഞ്ഞില്ല, ബൂലോകരെ മാപ്പു !)

ആദ്യമായി ഒരു പുതിയ ബ്ലോഗ് തുടങ്ങുക, ഈ ബ്ലോഗിനെ നമുക്കു ബ്ലോഗ് 1 എന്ന് വിളിക്കാം എന്നിട്ടതില്‍ എന്തിനെ കുറച്ചുള്ള പരസ്യങ്ങലാണോ നിങ്ങളുടെ ഒറിജിനല്‍മലയാളം ബ്ലോഗില്‍ കാണിക്കേണ്ടത് അതിനെ കുറച്ചു ഇംഗ്ലീഷില്‍ വിവരിക്കുക, ഉദാഹരണം നിങ്ങളുടെ നിലവിലുള്ള മലയാളം ബ്ലോഗ് കേരളത്തെ കുറിച്ചാണ് എന്നിരിക്കട്ടെ പുതിയ ഒരു ബ്ലോഗ് തുടങ്ങി കേരളത്തിന്റെ കാലാവസ്ഥയും മറ്റും വിവരിക്കുഅക, ഇംഗ്ലീഷില്‍ ആയിരിക്കണം കേട്ടോ, ( ചുമ്മാ വിക്കി പീടിയ യില്‍ നിന്നടിച്ചു മാറ്റിയാ മതി! അവരു ചോദിക്കാനൊന്നും വരില്ലല്ലോ , ഇനി വന്നാല്‍ തന്നെ ഈ എന്നെ അങ്ങ് മറന്നെക്കണേ പ്ലീസ് !)


ഇനി ബ്ലോഗ് 1 nte Layout ഇല്‍ എത്തിച്ചേരുക, ഇവിടെ നിന്നും Pick a new template എന്നതില്‍ ക്ലിക്ക് ചെയ്തു ഏറ്റവും താഴെ യുള്ള simple II എന്ന ടെമ്പ്ലേറ്റ് തിരഞ്ഞെടുത്തു സേവ് ചെയ്യുക , തുടര്‍ന്ന് edit html എന്നതില്‍ ക്ലിക്ക് ചെയ്തു താഴെ കാണുന്ന കോഡ് സെര്‍ച്ച്‌ ചെയ്യുക ഇവിടെ 3em എന്നത് 0em എന്നാക്കി സേവ് ചെയ്യുക.




ഇനി നിങ്ങളുടെ blog1 ന്റെ layout എന്നതില്‍ ക്ലിക്ക് ചെയ്തു add gadget എന്നതില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് ഒരു പുതിയ ആഡ്‌സെന്‍സ്‌ gadget ആഡ് ചെയ്യുക.

വീണ്ടു പുതിയ ഒരു ബ്ലോഗ് ഇണ്ടാക്കി മുകളില്‍ പറഞ്ഞ പോലെ 3em എന്നത് മാറ്റി 0em എന്നാക്കി മാറ്റുന്നത്‌ വരെ ഉള്ള പ്രവര്‍ത്തനം ആവര്‍ത്തിക്കുക , ഈ ബ്ലോഗിനെ നമുക്കു ബ്ലോഗ് 2 എന്ന് വിളിക്കാം ഇപ്പോള്‍ ഒരേ പോലെ യുള്ള രണ്ടു ബ്ലോഗുകള്‍ കിട്ടി blog1 and ബ്ലോഗ് 2 ഇനി രണ്ടു ബ്ലോഗിന്റെയും nav bar ഒഴിവാക്കുക, ( nav bar ഒഴിവാക്കുന്നതിനെ കുറിച്ചു അറിയാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക )

ഇനി ബ്ലോഗ് 2 വിന്റെ layout എന്നതില്‍ നിന്നും add a gadget ഇല്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് html/java script എന്നതില്‍ ക്ലിക്ക് ചെയ്യുക, ഇവിടെ താഴെയുള്ള കോഡ് കോപ്പി ചെയ്യുക. കോഡില്‍ http://yournewblogdomain.blogspot.com/ എന്ന ഭാഗം ഒഴിവാക്കുക പകരം ബ്ലോഗ് 1 ന്റെ അഡ്രസ്‌ കൂട്ടി ചെറുക്കുക , ഇനി സേവ് ചെയ്യുക


ഇനി നിങ്ങളുടെ മലയാളം ബ്ലോഗില്‍ എത്തിച്ചേരുക .

ഇവിടെ Layout-addgagdet-html/javasctipt എന്നിങ്ങനെ എത്തിച്ചേരുക എന്നിട്ട് മുകളിലെ കോഡില്‍ http://yournewblogdomain.blogspot.com/ എന്ന ഭാഗം മാറ്റി ബ്ലോഗ് 2 വിന്റെ address നല്കി സേവ് ചെയ്യുക ,

ഇനി നോക്കൂ നിങ്ങളുടെ മലയാളം ബ്ലോഗില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ കാണാം
ആകെ കണ്‍ഫ്യൂഷന്‍ ആയല്ലേ!!! പണമുണ്ടാക്കുന്ന കാര്യമല്ലേ കുറച്ചൊക്കെ മേനെക്കേട്‌ വേണ്ടി വരും ....!

ഓ പിന്നെ ഒരു കാര്യം , അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുവാ ... പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതിനനുസരിച്ചാണ് ഗൂഗിള്‍ പണം തരിക എന്നറിയാമല്ലോ ... മലയാളത്തില്‍ ഒരു ബ്ലോഗ് ഉണ്ടാക്കി അതില്‍നിന്നും കോടീശ്വരന്‍ ആവാം എന്നാരും കരുതണ്ട മലയാളികള്‍ ക്ലിക്ക് ചെയ്യാന്‍ കുറച്ചു പാടാ...! എങ്കിലും travel,chemical എന്നിങ്ങനെ യുള്ള പരസ്യങ്ങള്‍ക്കെ കൂടുതല്‍ കാശുകിട്ടൂ എന്ന കാര്യം കൂടി പറഞ്ഞോട്ടെ ,
Continue Reading…

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author