ജിമെയില്‍ അപ്ഡേറ്റ് : buzz (ബ്ലോഗ്ഗെര്‍മാര്‍ക്കു നല്ലകാലം)
ഇന്ത്യയിലും ബ്രസീലിലും മാത്രം ഒതുങ്ങുന്ന ഓര്‍ക്കുട്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മറ്റൊരു രൂപത്തില്‍ വ്യാപിപ്പിക്കാന്‍ വേണ്ടിയാണോ അതോ ഓര്‍ക്കുട്ടില്‍ കയറുന്നത് തന്റെ 'വ്യക്തിതത്തിനു' കോട്ടം സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ചില അപൂര്‍വ ജന്മങ്ങളെ കൂടി കുപ്പിയിലാക്കാനാണോ എന്നറിയില്ല, ഏതായാലും ഗൂഗിള്‍ തങ്ങളുടെ മെയില്‍ സേവനമായ ജിമെയില്‍ അത്തരത്തിലൊരു സംഗതികൊണ്ട് പരിഷ്കരിച്ചിരിക്കുന്നു, ലതാണ് ജിമെയില്‍ buzz. ജിമെയില്‍ അക്കൌണ്ടില്‍ വലതു ഭാഗത്ത് കാണുന്ന buzz എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ സേവനം പ്രയോജനപെടുതാം.
ഇന്റെര്‍നെറ്റിലൂടെ പുതിയ ആളുകളെ പരിച്ചയപെടുക, അവരുമായി ഫോട്ടോ ഷെയര്‍ ചെയ്യുക,വല്ലപ്പഴും മിസ്സ് യു സ്ക്രാപ്പ് അയച്ചു സാന്നിധ്യം അറിയിക്കുക, നല്ല 'കിളി' കളെ കണ്ടാല്‍ പിന്നാലെ കൂടി മറുപടിക്കായി തൊള്ളായിരത്തി തൊണ്ണൂറ്റി അമ്പതു പ്രാവശ്യവും ഓര്‍ക്കുട്ടില്‍ കയറുക... തുടങ്ങി ത്യാഗങ്ങള്‍ ചെയ്യുന്ന മലയാളി മനസ്സുകള്‍ ഒരു പക്ഷെ ഗൂഗിള്‍ വായിചിട്ടുണ്ടാവാം... അതല്ലെങ്കില്‍ ഓര്‍ക്കുട്ട് പോലെ ജിമെയില്‍ ഇല്‍ ഇങ്ങനെ ഒരു പരിഷ്കരണം കൊണ്ട് വരേണ്ട ആവശ്യം എന്ത്? ... ഏതായാലും സംഗതി സൂപ്പര്‍ ,
പേരുകേട്ട ഗൂഗിള്‍ തറവാട്ടില്‍ നിന്നാണ് ജന്മമെങ്കിലും buzz ഓര്‍കുട്ടിനെ പോലെ അത്ര സോഫ്റ്റ് അല്ലെ, ഓര്‍ക്കുട്ടില്‍ നമുക്ക് വന്ന സ്ക്രപുകള്‍ വായിച്ചു പാര പണിയുന്ന സുഹ്ര്തുക്കള്‍ എന്നും ക്ലാസ്സ് മേറ്റ്സ് എന്നും ഓമനപേരില്‍ അറിയപെടുന്ന അലവലാതികല്‍ക്കിനി അടങ്ങിയിരിക്കാം, പ്രൈവറ്റ് മെസ്സേജ് മാത്രമേ ഉള്ളൂ.. ഓര്‍കുട്ടുമായി മുട്ടിച്ചു നോക്കുമ്പോള്‍ പുതു മുഖം നമുക്ക് കൂടുല്‍ സുഹ്ര്തുക്കള നല്കാനിടയുണ്ട് കാരണം ഓര്‍ക്കുട്ട് ഇന്ത്യയിലും ബ്രസീലിലും മാത്രം ഒതുങ്ങുമ്പോള്‍ buzz ലോകം മുഴുവനും ലഭിക്കുന്നു. പുതിയ സേവനത്തില്‍ കാണുന്ന സെര്‍ച്ച് ബട്ടണില്‍ ക്ലിക്ക് ചെയ്തു ഈ സേവനം ഉപയോഗപെടുതാവുന്നതാണ്.
അതേസമയം വായില്‍ തോന്നിയതെന്തും അപ്പാടെ വിളിച്ചുപറഞ്ഞു കിട്ടുന്നതും വാങ്ങിച്ചു ഞെളിഞ്ഞിരിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കു ഒരു ഹാപ്പി ന്യൂസ്. വല്ലപ്പഴും ബ്ലോഗ് തുറന്നു വായിക്കുന്ന സന്ദര്‍ശകര്‍ ലവരുടെ buzz ഇല്‍ താങ്കളുടെ ബ്ലോഗ് അഡ്രസ് നല്‍കി എന്നിരിക്കട്ടെ, ലതവര്‍ക്ക് ഒരു ഇ മെയില്‍ ആയി തന്നെ ലഭിക്കും ( അതല്ലെങ്കില്‍ അവരുടെ മെയിലില്‍ കാണുന്ന buzz ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാകും ) മാത്രമല്ല അതേ സമയം തന്നെ കമാന്‍ഡ് നല്‍കാനും കഴിയും. പുതിയ കമാന്‍ഡ് വന്നാല്‍ പോപ് ആയി പൊങ്ങി വരികയും ചെയ്യും.
ബ്ലോഗ്ഗെരിനു പുറമേ, flickr ,google reader , ട്വിറ്റെര്‍ , തുടങ്ങിയ സൈറ്റുകളില്‍ നിന്നും stuff കള്‍ സ്വീകരിക്കാം.
പുതിയ കക്ഷിയെ അടുത്തറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
18 comments:
GUDDDDDDD
സാബിത്തെ,
ചുരുക്കി പറഞ്ഞാല്‍ ഇനി വാ നോക്കുന്നത് മറ്റാരും അറിയില്ലന്നര്‍ത്ഥം.. ബ്ലോഗ്ഗര്‍ മാര്‍ക് ഏതായാലും നല്ല കാലം തന്നെ, കൂടുതല്‍ സന്ദര്‍ശകരെ കിട്ടുമല്ലോ.
ചൂടോടെ ഇക്കാര്യം പറഞ്ഞു തന്നതിന് നന്ദി..
ട്വിട്ടെരും ഫേസ് ബുക്കും പൂട്ടേണ്ടി വരോ.....
കാത്തിരുന്നു കാണാം
ithrayokke paranjittum sabithe ninte buzz profile paranju tharathathu kashtamayi namukkonu follow cheyyanayirunnu-pinne updatukal privatum publikkum aakkamennu thonunnu,public updatukal google index cheyyukayum cheyyum.orkut pole closed alla sambhavam openaaa :P
ഹല്ലോ ഉണ്ണികുമാര്‍ ,
സെര്‍ച്ച് കോളത്തില്‍ ചുമ്മാ sabith എന്ന് സെര്‍ച്ച് ചെയ്‌താല്‍ തന്നെ ഈയുള്ളവനെ കിട്ടുമല്ലോ...
എന്തായാലും സംഗതി ഗംഭീരം അല്ലെ...
വളരെ നന്നായിട്ടുണ്ട്
കുറച്ചുകൂടി
കാര്യങ്ങള്‍
ഇതില്‍ നിന്നും
മനസ്സിലാക്കാന്‍
കഴിഞ്ഞു
എന്തായാലും
ഇതുപോലെ തന്നെ
മുന്നോട്ടു പോകുക
എല്ലാവിധ ആശംസകളും
എനിക്ക് എന്‍റെ ബ്ലോഗില്‍ ആശംസകളും മറ്റും Scroll ചെയ്യ്തു കാണിക്കാന്‍ എന്താണ് വകുപ്പ്
ഹായ് വിനോദ് വി എസ്
ആശംസകളും മറ്റും സ്ക്രോല്‍ ചെയ്തു കാണിക്കുക എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. കമാന്‍ഡ് കാണിക്കുമ്പോള്‍ scroll സൗകര്യം വേണം എന്നാണോ വിനോദ് ആവശ്യപ്പെടുന്നത്?
ഹായ് സാബിത്ത്, നിങ്ങളുടെ ബ്ലോഗില്‍ ഹോട് ലിസ്റ്റ് എന്ന ഇടതു ഭഗതു ടെയ്റ്റിലുകള്‍ മാത്രം സ്ക്രോള്‍ ചെയ്തു മുകളിലേക്ക് പോകുന്നതു പോലെ എന്റെ ബ്ലോഗിലും ചെയ്യാന്‍ എന്താണു ചെയ്യേണ്ടത് ??
Hai akkadan,
check your mail
ഹായ് സാബിത് ,
എന്റെ മെയിലില്‍ ഒന്നും വന്നില്ലല്ലോ സാബിത്
mail id :habimadathil@gmail.com
ഞാനു ബസിൽ കയറി..
വേണ്ടാ എന്ന് തോന്നുന്ന ബസുകൾ കിട്ടുന്ന വിലക്ക് കൊടുത്ത് സഥലം കാലിയാക്കാൻ വല്ല വഴിയുമുണ്ടോ ?
> പുതിയ കക്ഷിയെ അടുത്തറിയാൻ താഴെ കാണുന്ന വീഡിയോ കാണുക <
യെവടെ ആ വീഡോയോൺ ?
സാബിത് ബ്ലോഗ് നന്നാവുന്നുണ്ട്
തങ്ങളുടെ ബ്ലോഗിലെത് പോലെ എന്റെ ബ്ലോഗിനും ഈ തീം ചേര്‍ക്കാന്‍ എന്ത് ചെയ്യണം ( ടെമ്പ്ലേറ്റ് )
പിന്നെ ഈ ബ്ലോഗില്‍ മെനു ബാര്‍ ഉണ്ടാക്കുന്നതും ലിങ്ക് ചെര്കുന്നതും ഒന്ന് പറഞ്ഞു തരണം ട്ടോ
VYSAKHAB2009@GMAIL.COM
{BUZZ}നെക്കുറിച്ചുള്ള പരാമർശം നന്നായിരിക്കുന്നു.പൊതുവേ, നിങ്ങളുടെ ബ്ലോഗ് ഇഷ്ടപ്പെട്ടു.നല്ല മലയാളം എഴുതുവാൻ കഴിയുംവിധം സോഫ്‌റ്റ്‌വെയർ വികസിപ്പിച്ച് മലയാള ഭാഷയ്‌ക്ക് സംഭാവന ചെയ്‌ത എല്ലാവർക്കും നന്ദി.
aniku e blog eshtamaayi , but aniku ethu anghane malayalathil azhuthanam annu ariyilla
എല്ലാം ബഹു കേമം. ഒരു വഴി പോക്കനാണു.ഈ ബ്ലോഗ് അത്ര പരിചയം പോരാ....പിന്നെ സ്പീഡ് തീരെ കമ്മി.
എല്ലാം ..ഇഷ്ടമായി....
ഇളംകാററ്
എന്റെ ബ്ലോഗ്ടെംപ്ലേറ്റില്‍ അടുത്തബ്ലോഗ്
എന്നിടത്ത് ക്ലിക്ക് ചെയ്യമ്പോള്‍ വിദേശ
ഇംഗ്ലീഷ്ബ്ലോഗുകളാണ് പ്രത്യക്ഷപ്പെടുന്നത്.
മലയാളംബ്ലോഗ് കിട്ടാന്‍ എന്തുചെയ്യണം?
താങ്കളുടെ "ലൈവ് മലയാളം"
എനിക്ക് ഉപകാരപ്രദമായി.വളരെയേറെ
നന്ദിയുണ്ട്.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
thnx
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ