.
Technical News , Tips and Tricks in Malayalam Language

2015, ജൂൺ 10, ബുധനാഴ്‌ച

വാട്സ് ആപ് ടിപ്സുകൾ


ടൈം സ്നാപ് ഒഴിവാക്കാൻ

 അവസാനാമായി വാട്സ് ആപ് ഉപയോഗിച്ച സമയം മറ്റുള്ളവർ അറിയുന്നത് എല്ലായിപ്പോഴും ഗുണം ചെയ്യില്ല. അവസാനം ലോഗിണ്‍ ചെയ്ത സമയം കാണിക്കുന്ന 'ടൈം സ്നാപ് 'എങ്ങനെ വാട്സ് ആപ്പിൽ ഒഴിവാക്കും ?

ആപ്പിൾ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കിൽ താഴെ കൊടുത്തിരിക്കുന്നതു പോലെ ചെയ്താൽ ടൈം സ്നാപ് ഒഴിവാക്കാം.

Settings > Chat Settings > Advanced ൽ  എത്തിച്ചേരുക തുടർന്ന്  Last Seen Timestamps എന്നത് Off. എന്നാക്കി മാറ്റുക




android ഫോണുകളിൽ സെറ്റിംഗ്സിൽ ടൈം സ്നാപ് ഓഫ്‌ ചെയ്യാൻ സൌകര്യമില്ല . എങ്കിലും  Hide WhatsApp Status എന്ന അപ്ലിക്കേഷൻ ഉപയോഗിച്ച് ഓഫ്‌ ചെയ്യാവുന്നതാണ്.




വാട്സ് ആപ് ചാറ്റ് സൂക്ഷിച്ചു വെക്കാൻ ( ബാക്കപ്പ്)



ഫോണ്‍ മാറ്റി മറ്റൊരെണ്ണം ഉപയോഗിക്കേണ്ടി വരുമ്പോഴോ , ഫോണ്‍ കേടു വരുമ്പോഴോ വാട്സ് ആപിലെ  ചാറ്റുകൾ നഷ്ടപെട്ടു പോവാൻ സാധ്യത ഉണ്ട്. ചിലപ്പോ വിലപെട്ട ഫയലുകളും മറ്റും ഷെയർ ചെയ്തിട്ടു ഉണ്ടെങ്കിൽ തിരിച്ചു കിട്ടാൻ വിഷമം ആയിരിക്കും , ഈ അവസരത്തിൽ വാട്സ് ആപ് ചാറ്റുകൾ ബാക്കപ്പ് ചെയ്തു വെച്ചാൽ പിന്നീട് തിരിച്ചെടുക്കാൻ എളുപ്പമുണ്ട്.


ഇതിനായി  Settings > Chat Settings > Chat Backup ഇവിടെ എത്തിച്ചേരുക , തുടർന്ന്  Back Up Now എന്നതിൽ ക്ലിക്ക് ചെയ്യുക.

( ശ്രദ്ധിക്കുക: ചാറ്റ് മാത്രമേ സൂക്ഷിക്കുകയുള്ളൂ , ഷെയർ ചെയ്യുന്ന ഫോട്ടോസ് , പാട്ടുകൾ , തുടങ്ങിയവ /sdcard/WhatsApp/Media. എന്ന സ്ഥലത്ത് കാണും, ഫോണ്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചു ഈ ഫോൾഡർ കോപ്പി ചെയ്തു  ഫയലുകളും സൂക്ഷിക്കാം)


വാട്ട്‌സ് ആപ്പ് പാസ് വേർഡ്‌ വെച്ചു എങ്ങനെ ലോക്ക് ചെയ്യാം

ഇതിനായി നിരവധി ആപ്പസ് ഗൂഗിൾ പ്ലേ സ്റൊരിൽ ലഭ്യമാണ്, എങ്കിലും WhatsApp Lock എന്ന സോഫ്റ്റ്‌വെയർ android ഫോണിലും Lock for WhatsApp ബ്ലാക്ക്‌ ബറി ഫോണുകളിലും ഉചിതമാണ്.



ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞാൽ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യാൻ ആവാശ്യപ്പെടും, പിന്നീട് ഫോണിളുള്ള മറ്റു  ആപ്പ്ലിക്കെഷൻസ് ലിസ്റ്റ് ചെയ്തു കാണിക്കും. ഇതിനു നേരെ ഒരിക്കൽ ടിക്ക് ചെയ്‌താൽ പിന്നീട് ആ ആപ്പ്ലിക്കെഷൻസ് തുറക്കുംപോഴൊക്കെ പാസ്സ്‌വേർഡ്‌ ചോദിക്കും

മറ്റാരെങ്കിലും ഈ  സോഫ്റ്റ്‌വെയർ  ഒഴിവാക്കതിരിക്കാനും ഇതിൽ സൌകര്യമുണ്ട് (Messenger lock config> Privent Uninstallation എന്ന് ക്ലിക്ക് ചെയ്‌താൽ മതി )




കോണ്ടക്ട്സ് ഷോര്ട്ട് കട്ട്‌

സ്ഥിരമായി ചാറ്റ് ചെയ്യുന്നവരെ / ഗ്രൂപ്പ്‌  വളരെ എളുപ്പത്തിൽ ലഭിക്കുവാൻ ഷോര്ട്ട് കട്ട്‌ ഉപയോഗിക്കാം ,

ഇതിനായി Android ഫോണുകളിൽ വാട്സ് ആപ്പിൽ  നിന്നും വ്യക്തിയുടെ/ ഗ്രൂപ്പിന്റെ മുകളിൽ വിരൽ അമർത്തി പിടിക്കുമ്പോൾ തുറന്നു വരുന്ന ജാലകത്തിൽ നിന്നും Add conversation shortcut എന്ന് സെലക്ട്‌ ചെയ്യുക.


ആപ്പിൾ ഫോണുകളിൽ ഈ സൗകര്യം ലഭിക്കണമെങ്കിൽ 1TapWA എന്നാ സോഫ്റ്റ്‌വെയർ ഉപയോഗിക്കേണ്ടി വരും (ഇവിടെ ക്ലിക്ക് ചെയ്തു ഐ റ്റൂണിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യവുന്നതാണ് )



വാട്സ് ആപ് ചിത്രങ്ങൾ ഗ്യാലറിയിലും ക്യാമറ റോളിലും വരുന്നത് തടയാൻ

നെറ്റ് ഓണ്‍ ആയിരിക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ ഗ്രൂപ്പിൽ നിന്നും മറ്റുമൊക്കെ ചിത്രങ്ങൾ തനിയെ ഡൌണ്‍ലോഡ് ആവാറുണ്ട്, അശ്ലീലത ചിത്രങ്ങളും ആവശ്യമില്ലാത്ത ചിത്രങ്ങളും മറ്റും ഇങ്ങനെ ഗ്യാലറിയിലും മറ്റും കടന്നു വരുന്നത് ശല്യം തന്നെ, ഇതൊഴിവാാക്കാനായി  ആപ്പിൾ ഫോണുകളിൽ Settings > Privacy > Photos ൽ വാട്സ് ആപ്പ് ഓഫ്‌ ചെയ്യുക ( ചിത്രം കൊടുത്തിട്ടുണ്ട്‌ )


Android  ഫോണുകളിൽ ES File Explorer എന്ന സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യുക , അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക , തുടർന്ന് വാട്സ് ആപ് മീഡിയ ഫോൾഡറിൽ  ( Gallery> WhatsApp images)  .nomedia എന്ന ഒരു ഫയൽ നിര്മിക്കുക.


വാട്സ് ആപ് നമ്പർ മാറ്റാൻ 









 Settings > Account > Change number എന്ന സ്ഥലത്ത് പുതിയ നമ്പരും പഴയ നമ്പരും കൊടുത്താൽ മതി

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author