വാട്സ് ആപ്പ് കോളിംഗ് ലഭ്യമായി തുടങ്ങി !
പരസ്പരം ക്ഷണിക്കപെട്ടവർക്ക് മാത്രം ലഭ്യമായിരുന്ന വാട്സ് ആപ്പ് കോളിംഗ് ഇനി അപ്ഡേറ്റ് ചെയ്തു പുതിയ വെർഷൻ ഇൻസ്റ്റോൾ ചെയ്യുന്നവർക്ക് പരസ്പരം തികച്ചും സൌജന്യമായി സംസാരിക്കാം . നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്.
ആൻഡ്രോയിഡ് ഫോണുകളിൽ താഴെ പറയുന്ന സ്റ്റെപ്പ്സ് ചെയ്തു കഴിഞ്ഞാൽ വാട്സ് ആപ്പ് കോളിംഗ് ഉപയോഗിക്കാവുന്നതാണ്.
1. ഏറ്റവും പുതിയ വാട്സ് ആപ്പ് വെർഷൻ ഇൻസ്റ്റോൾ ചെയ്യുക ( അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ), പുതിയ വാട്സ് ആപ്പ് വെർഷൻ 2.12.7 ആണ് . പക്ഷെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റോൾ ചെയ്യണമെങ്കിൽ നിലവിലെ വെർഷൻ 2.11.561 ആയിരിക്കണം. പഴയ വേർഷൻ ഉപയോഗിച്ചുകൊണ്ട് ഈ സൗകര്യം എല്ലാ ഫോണുകളിലും ലഭ്യമല്ല.
2. പുതിയ വെർഷൻ ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞാൽ താങ്കളുടെ സുഹൃത്തിനോട് വാട്സ് ആപ്പ് വഴി വിളിക്കുവാൻ ആവശ്യപ്പെടുക. ( സുഹൃത്തും ഏറ്റവും പുതിയ വാട്സ് ആപ്പ് വെർഷൻ ഇൻസ്റ്റോൾ ചെയ്തിരിക്കണം)
3. ആദ്യത്തെ തവണ കാൾ അറ്റൻഡ് ചെയ്തു കഴിഞ്ഞു ഏതാനും നിമിഷങ്ങൾ കാൾ കട്ട് ചെയ്യാതെ കാത്തിരിക്കണം. എങ്കിൽ മാത്രമേ വാട്സ് ആപ്പ് കോളിംഗ് ആക്റ്റീവ് ആവുകയുള്ളൂ.
4. വാട്സ് ആപ്പ് കോളിംഗ് ആക്റ്റീവ് ആയി കഴിഞ്ഞാൽ ഫോണിൽ മൂന്നു ടാബുകൾ കാണാം
1. കാൾ ടാബ് - സ്വീകരിച്ച കാൾ , വിളിച്ച കാൾ , മിസ്സ് കാൾ എന്നിവ കാണിക്കുന്നു.
2.ചാറ്റ് ടാബ്- ചാറ്റ് ഗ്രൂപ്പ് , ചാറ്റ് ചെയ്തവരുടെ ലിസ്റ്റ് എന്നിവ കാണിക്കുന്നു.
3.CONTACTS ടാബ് - വാട്സ് ആപ്പ് ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ ലിസ്റ്റ് കാണിക്കുന്നു
( ഇതിൽ ചാറ്റ് ടാബ്, CONTACTS ടാബ് എന്നിവ നിലവിൽ പഴയ വെർഷനിൽ ലഭ്യമാണ് )
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ