.
Technical News , Tips and Tricks in Malayalam Language

2008, ഒക്‌ടോബർ 8, ബുധനാഴ്‌ച

നിങ്ങളുടെ പോസ്റ്റില്‍ ഏറ്റവും കൂടുതല്‍ കമാന്‍ഡ് ചെയ്യുന്നവര്‍ ആരെല്ലാം ?

നിങ്ങളുടെ പോസ്റ്റില്‍ നിങ്ങള്‍ തന്നെ എത്ര കമാന്‍ഡ് ചെയ്തു ? ആര്‍ക്കറിയാം അല്ലെ ...? പോട്ടെ , നിങ്ങളുടെ പോസ്റ്റില്‍ ആരായിരിക്കും ഏറ്റവും കൂടുതല്‍ കമാന്‍ഡ് ചെയ്തത് ...? ചിലപ്പോ ഊഹിചെടുക്കാം അല്ലെ ? എന്നാലും ഉറപ്പില്ല ...

ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്കുന്ന ഒരു ടൂള്‍ ഇവിടെ നിങ്ങള്‍ക്കായി ഞാന്‍ പോസ്റ്റുന്നു..
മുകളിലത്തെ ചിത്രം നോക്കൂ ... ഇതു പോലെ നിങ്ങളുടെ ബ്ലോഗില്‍ കമാന്‍ഡ് ചെയ്യുന്നവരെയും ബ്രാക്കറ്റില്‍ അവര്‍ എത്ര കമാന്‍ഡ് ചെയ്തു എന്നും മനസ്സിലാക്കാം ( ചിത്രത്തില്‍ കാണുന്ന പോലെ തന്നെ നിങ്ങളുടെ ബ്ലോഗില്‍ കാണിക്കണം എന്നില്ല , നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് അനുസരിച്ച് മാറ്റം വരാം, മറ്റൊരു കാര്യം കൂടി, നിങ്ങളുടെ ബ്ലോഗ്, വെബ് ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു നിര്‍മിച്ചതെങ്കില്‍ ഒരു പക്ഷെ 63 കമാന്‍ഡ് കളില്‍ കൂടുതല്‍ ചെയ്ത വ്യക്തികളെ കാണിച്ചെന്നു വരില്ല , ഉദാ: ലൈവ് മലയാളം ബ്ലോഗ് ന്റെ കാര്യം തന്നെ !).

  1. നിങ്ങളുടെ ബ്ലോഗിന്റെ Lay out ഇല്‍ എത്തിച്ചേരുക.
  2. ഇവിടെ നിന്നും Add a gadget എന്നതില്‍ ക്ലിക്ക് ചെയ്തു HTML/Java സ്ക്രിപ്റ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
  3. ഇനി ഇവിടെ ക്ലിക്ക് ചെയ്തു കോഡ് ഡൌണ്ലോഡ് ചെയ്യുക കോഡില്‍ BLOGNAME എന്നത് (കോഡില്‍ ബോള്‍ഡ് ആയി കൊടുത്തിരിക്കുന്നു)മാറ്റി പകരം നിങ്ങളുടെ ബ്ലോഗിന്റെ നാമം കൊടുക്കുക ( ഉദാ : livemalayalam)നല്കുക.ശേഷം കോഡ് ആദ്യം തുറന്നു വെച്ച gadget ലേക്ക് കോപ്പി ചെയ്യുക.
  4. ഇനി ബ്ലോഗ് റിഫ്രെഷ് ചെയ്തു നോക്കൂ...



Continue Reading…

ഗൂഗിള്‍ ക്രോം സുന്ദരമാക്കാന്‍ സ്കിന്നുകള്‍

ഗൂഗിള്‍ ക്രോംമിന്റെ ഇപ്പോഴത്തെ സ്കിന്‍ കണ്ടു മടുത്തുവോ ? എങ്കില്‍ ഇതാ കുറച്ചു ഗൂഗിള്‍ ക്രോം സ്കിന്നുകള്‍. ( ഈ പോസ്റ്റിലെ സ്കിന്നുകള്‍ ഒന്നും എന്റെ സ്രഷ്ടികള്‍ അല്ലെ ,വിവരങ്ങള്‍ക്ക് കടപ്പാട് : http://googlechromeskins.blogspot.com/ ).


ഡൌണ്ലോഡ്
ഡൌണ്ലോഡ്

ഡൌണ്ലോഡ്

സ്കിന്നുകള്‍ എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം
  1. ആദ്യമായി സ്കിന്നുകള്‍ ഡൌണ്ലോഡ് ചെയ്യുക.
  2. ഡൌണ്ലോഡ് ചെയ്ത ഫയല്‍ Extract ചെയ്യുക. ( Right click > Extract file ).
  3. ഇനി ഗൂഗിള്‍ ക്രോം ഐ കണില്‍ Right ക്ലിക്ക് ചെയ്തു Properties എടുക്കുക. ഇവിടെ നിന്നും find target എന്ന് ക്ലിക്ക് ചെയ്യുക.
  4. തുടര്‍ന്ന് 0.2.149.30/themes എന്നിങ്ങനെ എത്തുക, ഇവിടെ (0.2.149.30 എന്ന ഫോള്‍ഡര്‍ നാമം ചിലപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ മാറ്റം ഉണ്ടാവും ).
  5. ഇനി ഇവിടെ നിന്നും default.dll ഫയല്‍ ഡിലീറ്റ് ചെയ്തു . ഡൌണ്ലോഡ് ചെയ്ത ഫയലില്‍ നിന്നും default.dll എന്ന ഫയല്‍ കോപ്പി ചെയ്യുക. ( ഗൂഗിള്‍ ക്രോം തുറന്നു വെച്ചിട്ടുണ്ടെങ്കില്‍ അത് ക്ലോസ് ചെയ്തതിനു ശേഷം മാത്രമെ ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കൂ )
കൂടുതല്‍ സ്കിന്നുകള്‍ക്ക് http://googlechromeskins.blogspot.com/


Continue Reading…

2008, ഒക്‌ടോബർ 1, ബുധനാഴ്‌ച

ഒരു ബ്ലോഗ് , ഒന്നിലധികം ബ്ലോഗ് അഡ്രസ്സുകള്‍ !

ലരും പലവിധത്തിലായിരിക്കും ബ്ലോഗുകള്‍ തുടങ്ങിയിരിക്കുക, ചിലര്‍ കഥകള്‍ പോസ്റ്റ് ചെയ്യുന്നു , മറ്റു ചിലര്‍ അനുഭവങ്ങള്‍ ആയിരിക്കാം , ചില വിരുതന്മാര്‍ സ്വന്തം അക്കിടി പോലും ഹാസ്യ രൂപത്തില്‍ ബ്ലോഗ്ഗുന്നു ... നിങ്ങള്‍ക്കുമില്ലേ ഇത്തരം ബ്ലോഗ് ?ഏതായാലും ചുരുങ്ങിയ കാലം കൊണ്ടു നിങ്ങളുടെ ബ്ലോഗും ഒരു കൂട്ടം ആളുകളുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും, അവര്ക്കു നിങ്ങളുടെ ബ്ലോഗിന്റെ വിലാസം ( url) മന:പാഠം ആയിരിക്കും, അവര്‍ അഡ്രസ്സ് ബാറില്‍ നിങ്ങളുടെ ബ്ലോഗ് വിലാസം ടൈപ്പ് ചെയ്യുമ്പോള്‍ ഒരു പക്ഷെ ചില spelling mistake ( അക്ഷര പിശാച് ) കടന്നു കൂടിയേക്കാം, അത് കൊണ്ടു തന്നെ അവര്ക്കു നിങ്ങളുടെ ബ്ലോഗില്‍ എത്താന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ അവര്‍ തെറ്റായ വിലാസം അടിച്ചാലും നിങ്ങളുടെ ബ്ലോഗില്‍ തന്നെ എത്താന്‍ എന്താണ് വഴി?
അതിന് ഒരൊറ്റ വഴിയേ ഉള്ളൂ ... നിങ്ങളുടെ ബ്ലോഗിന് ഒന്നിലധികം ബ്ലോഗ് അഡ്രസ്സ്കള്‍ ഉണ്ടാക്കുക!

ഉദാഹരണത്തിന് ലൈവ് മലയാളത്തിന്റെ വിലാസം : http://livemalayalam.blogspot.com/ എന്നാണല്ലോ എന്നാല്‍ livemalayalm.blogspot.com എന്ന വിലാസത്തിലേക്ക് പോയാലും യഥാര്‍ത്ഥ വിലാസത്തിലേക്ക് (ആദ്യത്തെ വിലാസം ) തന്നെ എത്തിച്ചേരും !

ഇതെങ്ങനെ സാധിക്കും എന്ന് നോക്കാം
  1. ആദ്യമായി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക.
  2. ഇനി പുതുതായി ഒരു ബ്ലോഗ് ഉണ്ടാക്കുക ( ഈ ബ്ലോഗിന്റെ വിലാസം , സന്ദര്‍ശകര്‍ തെറ്റായി ടൈപ്പ് ചെയ്യാന്‍ സാധ്യതയുള്ള വിലാസമായിരിക്കണം ഉദാ: livemalayalm.blogspot.com).
  3. ഇപ്പോള്‍ നിങ്ങളുടെ ഡാഷ് ബോര്‍ഡില്‍ ആദ്യത്തെ ബ്ലോഗിന്റെ കൂടെ പുതിയ ബ്ലോഗ് കൂടി കാണാം, ഇതിന് താഴെ യുള്ള lay out എന്നതില്‍ ക്ലിക്ക് ചെയ്യുക ( താഴെ നോക്കൂ).
  4. ഇവിടെ നിന്നും Edit html എന്നതില്‍ ക്ലിക്ക് ചെയ്യുക.
  5. ഇവിടെ html കമാന്‍ഡുകള്‍ കാണാവുന്നതാണ്. ഇനി < ഹെഡ് > എന്ന ഭാഗം സേര്ച്ച് ചെയ്തു കണ്ടുപിടിക്കുക ( ഹെഡ് എന്നത് ഇംഗ്ലീഷില്‍ ആണ് വേണ്ടത്)
  6. അതിന് താഴെ , താഴെ കാണുന്ന കോഡ് കോപ്പി ചെയ്യുക. ( ഇവിടെ livemalayalam.blogspot.com എന്ന വിലാസം ഒഴിവാക്കി നിങ്ങളുടെ ഒറിജിനല്‍ വിലാസം നല്കുക.)




ഇനി സേവ് ചെയ്തു നോക്കൂ.. തെറ്റായ വിലാസം അടിച്ചാലും നിങ്ങളുടെ ബ്ലോഗിലേക്ക് തന്നെ സന്ദര്‍ശകര്‍ എത്തിച്ചേര്‍ന്നു കൊള്ളും !

Continue Reading…

മടങ്ങാം Google 2001 ലേക്ക് !


2001 ഇല്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്‌താല്‍ എങ്ങനെയിരിക്കും? കഴിഞ്ഞ എട്ടു വര്‍ഷത്തിനകം തങ്ങള്‍ എത്രമാറിയിരിക്കുന്നു എന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഗൂഗിള്‍ സൌകര്യമൊരുക്കുന്നു. അതെ , 2001 ലേക്കു മടങ്ങിപോകാം ഗൂഗിളില്‍ സേര്‍ച്ച് ചെയ്യാനായി!
1326920000 വെബ് പേജുകള്‍ മാത്രമായിരുന്നു അന്ന് ഗൂഗിളിന്റെ ലിസ്റ്റില്‍ ഉണ്ടായിരുന്നത്, ഇന്നു 7 ബില്യണ്‍ കൂടുതല്‍ വെബ് പേജുകള്‍ ഗൂഗിള്‍ ലിസ്റ്റ് ചെയ്തു കഴിഞ്ഞു! അത് കൊണ്ടു തന്നെ പല വെബ് പേജുകളും പഴയ ഗൂഗിളില്‍ സേര്‍ച്ച് കാണാന്‍ കഴിഞ്ഞെന്നു വരില്ല,
ഒരു ഉദാഹരണം നോക്കൂ: പഴയ ഗൂഗിളില്‍ wikipedia എന്ന് സേര്‍ച്ച് ചെയ്‌താല്‍ രണ്ടു പേജുകളിലായി 18 റിസല്‍റ്റുകള്‍ മാത്രമാണ് കാണാനാവുക. എന്നാല്‍ ഇന്നു 278000000 ( ഇരുപത്തി ഏഴു കോടി എണ്‍പതു ലക്ഷം) രേസുല്ടുകലാണ് ഗൂഗിള്‍ നല്‍കുന്നത്!

Continue Reading…

2008, സെപ്റ്റംബർ 13, ശനിയാഴ്‌ച

നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ?

നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ ? അവര്‍ നിങ്ങളുടെ ഇ മെയില് ഐഡി ഉപയോഗിച്ചു വല്ല വ്യാജ ബോംബു ഭീഷണിയും അയച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെ കുടുങ്ങുക. അതെല്ലെങ്കില്‍ നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ( ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ) നഷ്ടപെട്ടാലോ ? അതൊരു വലിയ നഷ്ടം തന്നെ ആയിരിക്കും അല്ലെ?

നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ജിമെയിലില്‍ തന്നെ സൌകര്യമുണ്ട്ന്ന എന്ന കാര്യം പലര്ക്കും അറിയില്ല . അതെങ്ങനെ എന്ന് നോക്കാം
  • ആദ്യമായി നിങ്ങളുടെ ജിമെയില്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക

  • വിന്‍ഡോയുടെ ഏറ്റവും താഴെയായിട്ടു നിങ്ങളുടെ അക്കൌണ്ട് അവസാനമായി ഉപയോഗിച്ച സമയവും മറ്റും കാണാം. (താഴെ ചിത്രം നോക്കൂ )


  • ഇവിടെ നിനും detail എന്നതില്‍ക്ലിക്ക് ചെയ്‌താല്‍ കുറച്ചു കൂടി വ്യക്തമായ വിവരങ്ങള്‍ കിട്ടും, ഇവിടെ നിങ്ങള്‍ മൊബൈലില്‍ നിന്നുപോലും ലോഗിന്‍ ചെയ്‌താല്‍ അതും ലിസ്റ്റ് ചെയ്യപെടും.



ഇനി നിങ്ങളുടെ തല്ലാത്ത ഐ പി അഡ്രസ്സ് ലിസ്റ്റില്‍ കണ്ടാല്‍ ഉറപ്പിക്കുക നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരോ ഉപയോഗിക്കുന്നു എന്ന് ! ഉടനെ എന്ത് ചെയ്യണം ?
  • പാസ്സ്‌വേര്‍ഡ്‌ വേര്‍ഡ്‌ മാറ്റുക ( പാസ്സ്‌വേര്‍ഡ്‌ ആയി മൊബൈല് നമ്പരോ മറ്റോ ഉപയോഗിക്കാതിരിക്കുന്നതായിരിക്കും ഉത്തമം ).

  • security question, secondary email address എന്നിവ മാറുക. (സെറ്റിങ്ങ്സില്‍ ഉണ്ടാവും )

  • അക്കൌണ്ടില്‍ നിന്നും അയച്ച ഇ മെയിലുകള്‍ പരിശോധിക്കുക ചെയ്യുക. (Sent Mail എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി).

  • നീക്കം ചെയ്ത മെയിലുകളും പരിശോധിക്കുക. ( Trash )

Continue Reading…

2008, സെപ്റ്റംബർ 10, ബുധനാഴ്‌ച

ബ്ലോഗില്‍ ഫൈവ് സ്റ്റാര്‍ വോട്ടെടുപ്പ്‌!

ബ്ലോഗില്‍ Rating ( അഭിപ്രായ വോട്ടെടുപ്പ്‌ ) നടത്താന്‍ ഗൂഗിള്‍ തന്നെ നിര്‍മിച്ച ഒരു ടൂള്‍ ഇനെ കുറിച്ചുനേരത്തെ ഒരു പോസ്റ്റില്‍ ഞാന്‍ വിവരിച്ചിരുന്നു.
അതേ ടൂള്‍ വലുതാക്കാമോ ?
മലയാളത്തിലാക്കാമോ ?
എന്നിങ്ങനെ എനിക്ക് നിരവധി ഇ മെയിലുകള്‍ വന്നു. ആദ്യമേ പറയട്ടെ അതേ ടൂള്‍ വലിപ്പം കൂട്ടാനോ , മലയാളത്തിലേക്ക് മാറാനോ പറ്റില്ല . എന്നാല്‍ മറ്റൊരു ടൂള്‍ ഉപയോഗിച്ചു ഇതു പരിഹരിക്കാം!

അതെങ്ങനെ എന്ന് നോക്കാം ! ഇവ രണ്ടു രീതിയില്‍ ചെയ്യാം
ടൈപ്പ് 1
  • ഇവിടെ ക്ലിക്ക് ചെയ്യുക

  • ഇപ്പോള്‍ തുറന്നു വരുന്ന പുതിയ വിന്‍ഡോയില്‍ edit condent എന്നതില്‍ ക്ലിക്ക് ചെയ്തു

  • പോസ്റ്റിന്റെ അവസാനം കൊടുത്തിരിക്കുന്ന എച്ച് ടി എം എല്‍ കോഡ് കോപ്പി

  • ചെയ്യുക.

  • പിനീട് add widget എന്ന് കൊടുത്താല്‍ മതി
ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗിലെ ഓരോ പോസ്ടിന്റെയും താഴെ widget കാണാം!

ടൈപ്പ് 2

(ടൈപ്പ് 1 cheythavar ടൈപ്പ് 2 cheyendathilla)
  • ആദ്യമായി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടിലേക്ക് ലോഗിന്‍ ചേയ്യുക.

  • ഇവിടെ നിന്നും ലേ ഔട്ട് എന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുക (ചിത്രം നോക്കൂ)

  • പിന്നീട് edit html എന്ന ലിന്കിലും.


  • ഇവിടെ നിന്നു < ഹെഡ് > എന്ന ഭാഗം സെര്‍ച്ച് ചെയ്തു കണ്ടു പിടിക്കുക(Ctrl+F എന്ന കീ അമര്‍ത്തിയാല്‍ സെര്‍ച്ച് ബോക്സ് തുറന്നുവരും) . പിന്നീട് അതിന് താഴെ , താഴെ കാണുന്ന ബോക്സ് ലുള്ള കോഡ് കോപ്പിചെയ്യുക. ( എന്തെങ്കിലും എറര്‍ മെസ്സേജ് വന്നാല്‍ CLEAR EDITS എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തുവീണ്ടും ശ്രമിക്കുക.) - താഴെ യുള്ള ചിത്രത്തില്‍ ചുവന്ന ആരോ യില്‍ കാണിച്ചിരിക്കുന്നു, നീലനിറത്തില്‍ കാണുന്നതാണ് കോപ്പി ചെയ്ട കോഡും കാണാം .






ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗില്‍ ഓരോ പോസ്ടിന്റെയും താഴെ ഇതു പോലെ കാണാം

സന്ദര്‍ശകര്‍ ക്ലിക്ക് ചെയ്യുന്നതിനനുസരിച്ച് ( വോട്ടു ചെയ്യുന്നതിനനുസരിച്ച് ) താഴെ കാണുന്നത് പോലെഫലം കാണാം!



Continue Reading…

2008, സെപ്റ്റംബർ 9, ചൊവ്വാഴ്ച

നിങ്ങളുടെ ബ്ലോഗിനെ പിന്തുടരുന്നവര്‍!

ജാഗ്രത ! നിങ്ങളെ ആരോ പിന്തുടരുന്നുണ്ട് .. ഒരു പക്ഷെ അയാള്‍ മലയാളിയാവാം , തമിഴനാവാം ചിലപ്പോ ഇന്ത്യ ക്ക് പുറത്തു നിന്നും ആവാം, ഒരു പക്ഷെ അവര്‍ കൂടുതല്‍ പേരുണ്ടാവാം ,
അവരുടെ
കയ്യില്‍ ആയുധങ്ങള്‍ ഇല്ല ! കോപിക്കേണ്ട മുഗത്ത് പ്രസന്നത മാത്രം ! അപ്പോള്‍ ഇവര്‍ ആരാണ് ?
അതെ നിങ്ങളുടെ ബ്ലോഗ് ഇഷ്ട പെട്ടവര്‍ !
എന്നാ പിന്നെ അവര്‍ക്കു ബ്ലോഗില്‍ അല്പം സ്ഥലം കൊടുത്തുകൂടെ... അവര്‍ വിശ്രമിക്കട്ടെ , പകരം അവര്‍ നിങ്ങളുടെ ബ്ലോഗിന് അവരുടെ പ്രൊഫൈലില്‍ ഒരു ഇടം കൊടുക്കും.

പറഞ്ഞു വരുന്നതു ബ്ലോഗ്ഗര്‍ മാര്‍ക്കായി ഗൂഗിള്‍ കൊണ്ടു വന്ന ' ഫോളോവേര്‍' എന്ന പുതിയ ടൂളിനെ കുറിച്ചാണ്.ബ്ലോഗ് ഇഷ്ടപെട്ടവരെ നിങളുടെ ബ്ലോഗില്‍ തന്നെ കാണിക്കുന്ന സൂത്രം ! അതേ സമയം ഇഷടപെട്ടു വരുന്നവര്‍ക്കോ നിങ്ങളുടെ ബ്ലോഗില്‍ വരുന്ന പുതിയ പോസ്റ്റുകള്‍ അവരുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടില്‍ കാണുകയും ആവാം, മാത്രമല്ല അവരുടെ പ്രൊഫൈലില്‍ നിങ്ങളുടെ ബ്ലോഗിലേക്ക് ഒരു ലിന്കും കിട്ടുന്നു. ചുരുക്കത്തില്‍ നിങ്ങളുടെ ബ്ലോഗിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വരാനുള്ള സൂത്രമാണ് ഫോളോവേര്‍ .

ഫോളോവേര്‍ എങ്ങനെ ബ്ലോഗിലേക്ക് കൂട്ടിച്ചേര്‍ക്കാം എന്ന് നോക്കാം
  • നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടിലേക്ക് ലോഗിന്‍ ചെയ്യുക

  • ബ്ലോഗിന്റെ Lay out എന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുക.

  • Add gadget എന്നതില്‍ ക്ലിക്കു ചെയ്യുക.

  • അവിടെ നിന്നും follower എന്ന gadget നു നേരെ യുള്ള Addഅടയാളത്തില്‍ ക്ലിക്ക് ചെയ്തു ടൂള്‍നിങ്ങളുടെ ബ്ലോഗിലുംചേര്‍ക്കാം



സന്ദര്‍ശകര്‍ ബ്ലോഗില്‍ കാണുന്ന
ലിന്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോളോവേര്‍ ലിസ്റ്റില്‍അവരെ കാ ണാം!അതെ സമയം അവരുടെ പ്രൊഫൈലില്‍ നിങ്ങളുടെ ബ്ലോഗും!
താഴെ യുള്ള ചിത്രം നോക്കൂ ..
നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ എത്ര ഫോളോവേര്‍ ഉണ്ട് എന്ന് എഴുതി കാണിക്കും ഉദാ:Followers 2 ഫോല്ലോവേര്സ്




കൂടുതലെന്തെങ്കിലും അറിയണമെങ്കില്‍ കമന്റ് ചെയ്യുക. അത് പോലെ ബ്ലോഗ്ഗെരില്‍ നിങ്ങള്ക്ക് എന്തെങ്കിലും അറിയണമെങ്കില്‍ അതും കമന്റ് ചെയ്യാം, ഉപകാര പ്രധമാനെന്കില്‍ ഒരു പോസ്റ്റ് ആയി ഇവിടെ പ്രധീക്ഷിക്കാം!


Continue Reading…

2008, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ഗൂഗിള്‍ ക്രോം ടിപ്സ്



ഗൂഗിള്‍ ക്രോം എന്ന പുതിയ വെബ് ബ്രൌസെറിനെ പരിചയപെട്ടു കാണുമല്ലോ? മോസില്ല യില്‍ നിന്നും ഇന്റര്നെറ്റ് എക്സ്പ്ലോററില്‍ നിന്നും എന്തു വിത്യാസമാനുള്ളത് ?

ഗൂഗിള്‍ ക്രോമിലൂടെ ഞാന്‍ ചില പുതിയ ബ്രൌസിംഗ് സവിശേ
ഷതകള്‍ അറിഞ്ഞു , അത് നിങ്ങളു മായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.

കമാന്‍ഡ് കോളം വലുതാക്കാം !

കമാന്‍ഡ് ടൈപ്പ് ചെയ്യാന്‍ കമാന്‍ഡ് വിന്‍ഡോ യുടെ വലുപ്പം
പോര എന്നുണ്ടോ ? ഗൂഗിള്‍ ക്രോമില്‍ ബ്രൌസ് ചെയ്തു നോക്കൂ ... കമാന്‍ഡ് വിന്‍ഡോ യുടെ വലതു ഭാഗത്ത് താഴെ ആയിട്ട് ചില അടയാളങ്ങള്‍ കാണാം ഇതില്‍ ക്ലിക്ക് ചെയ്തു വലിച്ചാല്‍ മതി ( ചിത്രം നോക്കൂ).


കണക്കു കൂട്ടാനും ഗൂഗിള്‍ ക്രോം!

5 മൈല്‍ എന്നാല്‍ എത്ര കിലോ മീറ്റര്‍ ആണ് ? അതിന് ഒരു മൈല്‍ എന്നാല്‍ എത്ര കിലോ മീറ്റര്‍ എന്നറിഞ്ഞിട്ടു വേണ്ടേ !

ഗൂഗിള്‍ ക്രോമില്‍
5 miles in km എന്ന് ടൈപ്പ് ചെയ്തു നോക്കൂ. 8.04672 kilometers എന്ന് ഉത്തരം കിട്ടും.

ഗൂഗിള്‍ ക്രോം ടാബ് .

മോസില്ല ഫയര്‍ ഫോക്സിലും ഇന്റര്നെറ്റ് എക്സ്പ്ലോര്‍ ലുമായി നമ്മള്‍ ഉപയോഗിച്ച അതെ ടാബ് രീതിയാണ് ഗൂഗിള്‍ ക്രോമില്‍
എന്ന് കരുതിയെന്കില്‍ തെറ്റി! ഗൂഗിള്‍ ക്രോമില്‍ ഒരു ടാബ് വിന്‍ഡോ ക്ലിക്ക് ചെയ്തു പിടിച്ചു വലിച്ചാല്‍ അത് പുതിയ ഒരു വിന്‍ഡോയില്‍ തുറക്കും! അത് പോലെ തന്നെ നിങ്ങള്‍ ഒന്നിലടികം ഗൂഗിള്‍ ക്രോം വിന്‍ഡോ ഓപ്പണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിന്‍ഡോ യെ മറ്റൊന്നിലേക്ക്‌ പിടിച്ചിട്ടാല്‍ മതി, അവ പിന്നീട് ടാബ് രൂപത്തില്‍ ഒരേ വിന്‍ഡോയില്‍ കാണാം !

ഡൌണ്ലോഡ് സവിശേഷതകള്‍

നിങ്ങള്‍ ഗൂഗിള്‍ ക്രോം ഉപയോഗിച്ചു ഒരു ഫയല്‍ ഡൌണ്ലോഡ് ചെയ്‌താല്‍ അത് ബ്രൌസേരിന്റെ താഴെ കാണാം , ആവശ്യമെന്കില്‍ ക്ലിക്ക് ചെയ്തു ഡെസ്ക്ടോപ്പ് ലേക്കോ മറ്റു ഫോല്ടെരിലെക്കോ വലിച്ചിടാം!


ടാസ്ക് മാനജര്‍

വിന്ഡോസ് ഇല്‍ നാം ഉപയോഗിക്കുന്ന ടാസ്ക്‌ മാനേജരിനെപോലെ ഗൂഗിള്‍ ക്രോമിലും ഉണ്ട് ഒരു ടാസ്ക്‌ മാനേജര്‍! നിങ്ങള്‍ ടാബുകളായി തുറന്നു വെച്ചിരിക്കുന്ന വെബ് പേജുകള്‍ എത്രത്തോളം മെമ്മറി ഉപയോഗിക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം.
shift+esc എന്ന കീ അമര്‍ത്തി നോക്കൂ ടാസ്ക്‌ മാനേജര്‍ തുറക്കും.




ബ്രൌസേരില്‍
സ്ക്രീന്‍ സേവര്‍!-

ഏതെങ്കിലും ബ്രൌസേരില്‍ സ്ക്രീന്‍ സെര്‍വര്‍ കണ്ടിട്ടുണ്ടോ ? എന്നാല്‍ ഗൂഗിള്‍ ക്രോമില്‍
about:internets എന്ന് ടൈപ്പ് ചെയ്തു നോക്കൂ.. ( ചിത്രം ഇവിടെ കൊടുക്കുന്നില്ല- കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ ?) -

ഹിസ്റ്ററി ഇല്ലാതെ ബ്രൌസ് ചെയ്യാം.

സാധാരണ ബ്രൌസറുകള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ സന്ദര്‍ശിച്ച വെബ് പേജുകള്‍ സേവ് ചെയ്യപെടും ( സാധാരണ ഗതിയില്‍ ഗൂഗിള്‍ ക്രോംമിലും) എന്നാല്‍ shift+ctrl+N എന്ന കീ ഉപയോഗിച്ചു നോക്കൂ ഒരു പുതിയ വിന്‍ഡോ തുറന്നു വരും , ഇവിടെ നിന്നും സന്ദര്‍ശിക്കുന്ന വെബ് പേജുകള്‍ സേവ് ചെയ്യപെടില്ല എന്ന് മാത്രമല്ല , വിന്‍ഡോ ക്ലോസ് ചെയ്‌താല്‍ പിന്നെ കുക്കീസും ഡിലീറ്റു ആയി പോവും . ചുരുക്കത്തില്‍ സന്ദര്‍ശിച്ച വെബ് പേജിന്റെ പൊടി പോലും കാണില്ല!



ഗൂഗിള്‍ ക്രോമില്‍ മലയാളം എഴുതാമോ ?

ഗൂഗിള്‍ ക്രോമില്‍ മലയാളം ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുകയോ മറ്റു സെറ്റിങ്ങ്സ് കളോ ചെയ്യാതെ തന്നെ മലയാളം വായിക്കാന്‍ പറ്റും. എന്നാല്‍ മലയാളം ബ്ലോഗ്ഗര്‍ മാര്‍ എടുത്തു പറയുന്ന ഒരേ ഒരു പോരായ്മയാണ് മലയാളത്തില്‍ എഴുതാന്‍ പറ്റില്ല എന്നത് . എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ ..


ബ്രൌസേരില്‍ സ്ക്രീന്‍ സേവര്‍,ഹിസ്റ്ററി ഇല്ലാതെ ബ്രൌസ് ചെയ്യാം എന്നീ അറിവുകള്‍ എനിക്ക് കമാന്‍ഡ് ലൂടെ പകര്ന്നു തന്ന ഫാരിസ്‌ നും ഗൂഗിള്‍ ക്രോമില്‍ മലയാളം എഴുതാനുള്ള രീതി പറഞ്ഞു തന്ന ഒതേനനും നന്ദി!


മറ്റു ചില എബൌട്ട് പേജുകള്‍ പരിചയപെടാം

about:plugins ഗൂഗിള്‍ ക്രോം സപ്പോര്‍ട്ട് ചെയ്യുന്ന പ്ലുഗ് ഇനുകളെ കുറിച്ചു അറിയാം.

about:version നിങ്ങളുടെ ഗൂഗിള്‍ ക്രോം ഏത് വെര്‍ഷന്‍ ആണെന്ന് അറിയാം

about:cache നിങ്ങള്‍ ബ്രൌസ് ചെയ്യുമ്പോള്‍ ഗൂഗിള്‍ അവരുടെ സെര്‍വര്‍ ലേക്ക് എടുത്ത പേജുകള്‍ കാണാം . ഇവ പിന്നീട് ഗൂഗിള്‍ സേര്ച്ച് ലേക്ക് ചേര്‍ക്കും.

about:memory മറ്റു വെബ് ബ്രൌസേരുകളിലൂടെ ഉപയോഗിച്ച മെമ്മറി ഗൂഗിള്‍ ക്രോം മായി ഒരു താരതമ്യം.


ഉപകാര പ്രദമായ ചില എബൌട്ട് പേജുകളെ കുറിച്ചു മാത്രമെ ഇവിടെ നല്‍കിയിട്ടുള്ളൂ , കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് ഇ മെയില് മുഖേനെ ബന്ധപെടാം.


ഇത്രയും കാര്യങ്ങളെ എനിക്കറിയൂ .. കൂടുതല്‍ അറിയാമെന്കില്‍ കമന്റ് ചെയ്യാന്‍ മറക്കരുത് .
Continue Reading…

2008, സെപ്റ്റംബർ 6, ശനിയാഴ്‌ച

ബ്ലോഗ് പോസ്റ്റില്‍ റേറ്റ് സൌകര്യം ഉള്‍പെടുത്താന്‍

ചില ബ്ലോഗുകള്‍ സന്ദര്‍ശിക്കുമ്പോള്‍ തോന്നാറില്ലേ വളരെ ഉപകാരമാനെന്നു മറ്റു ചില ബ്ലോഗുകള്‍ കണ്ടാല്‍ ദേഷ്യമാണ് തോന്നുക. നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകര്‍ക്ക് ഇതു പോലെ തോന്നിയേക്കാം ,അവര്‍ അത് കമന്റ് ചെയ്തെന്നു വരില്ല. സന്ദര്‍ശകരുടെ ഇത്തരം അഭിപ്രായങ്ങള്‍ മനസ്സിലാക്കി ബ്ലോഗ് കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന ഒരു ടൂള്‍ ആണ് റീ ആക്ഷന്‍ ടൂള്‍.

റീ ആക്ഷന്‍ ടൂള്‍ ആക്ടിവ് ചെയ്യാന്‍ ചെയ്യേണ്ടത് ഇത്രമാത്രം.
  1. നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് ഉപയോഗിച്ചു ഇവിടെ ലോഗിന്‍ ചെയ്യുക.
  2. ഇനി ബ്ലോഗിന്റെ lay out പേജില്‍ എത്തിച്ചേരുക.
  3. ഇനി 'ബ്ലോഗ് പോസ്റ്റുകള്‍' എന്നതിന് താഴെ യുള്ള edit എന്ന ലിന്കില്‍ ക്ലിക്ക് ചെയ്യുക.( ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.)
  4. ഇപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറന്നു വരും , ഇവിടെ റീ ആക്ഷന്‍ എന്നതിന് നേരെ ടിക്ക് ചെയ്യുക. (ചിത്രം നോക്കുക.)
  5. ഇനി നേരത്തെ ടിക്ക് ചെയ്തതിന്റെ വലതു വശത്തുള്ള എഡിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്തു ഇപ്രകാരം ടൈപ്പ് ചെയ്യുക . മോശം,ശരാശരി ,മികച്ചത് (താഴെ ചിത്രം നോക്കൂ ).
  6. സ്റ്റാര്‍ റേറ്റ് വേണമെങ്കില്‍ Show Star Ratings ( ) എന്ന ഓപ്ഷന് നേരെ ടിക്‌ ചെയ്യാവുന്നതാണ് ( ഇതും താഴെ ചിത്രത്തില്‍ കാണിച്ചിടിക്കുന്നു)
  7. ഇനി സേവ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ബ്ലോഗ് തുറന്നു നോക്കൂ ..
    ഓരോ പോസ്ടിന്റെയും താഴെ ഇതു പോലെ കാണാം ഇവിടെ സന്ദര്‍ശകര്‍ ക്ലിക്ക് ചെയ്തു അഭിപ്രായം നല്‍കുമ്പോള്‍ നിങ്ങളുടെ ബ്ലോഗിന്റെ നിലവാരം മനസിലാക്കാം!
Continue Reading…

ബ്ലോഗ്ഗര്‍: പോസ്റ്റുകള്‍ സ്വയം പബ്ലിഷ് ചെയ്യാം!

ചിന്തകള്‍,തമാശകള്‍,യാത്രാ അനുഭവങ്ങള്‍, ... തുടങ്ങി വായില്‍ തോന്നുന്നതെന്തും വാരി വലിചെഴുതാനുള്ള ഒരു സൂത്രമാണ് ബ്ലോഗിങ്ങ്. പലര്ക്കും ബ്ലോഗിങ്ങ് ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായി മാറിയിരിക്കുന്നു. നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ പ്രൊഫഷണല്‍ അല്ലെങ്കില്‍ മുഴുവന്‍ സമയവും കമ്പ്യൂട്ടറിന് മുന്‍പില്‍ ചിലവഴിക്കുന്ന ആളാണെങ്കില്‍ സ്ഥിരമായി ബ്ലോഗ് അപ്ഡേറ്റ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ നിങ്ങള്‍ മറ്റേതെങ്കിലും ഫീല്‍ഡില്‍ വര്ക്ക് ചെയ്യുന്ന തിരക്ക് പിടിച്ച ആളാണെങ്കില്‍ സ്ഥിരമായി ബ്ലോഗ് അപ്ഡേറ്റ് ചെയ്യുക വളരെ ബുദ്ധിമുട്ടാണ്.
അത്തരക്കാര്‍ക്കു വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് എഴുതുന്നത് . അതായത് നിങ്ങള്‍ ബ്ലോഗ്ഗെറില്‍ ഡ്രാഫ്റ്റ് ആയി ടൈപ്പ് ചെയ്തു വെച്ച കാര്യങ്ങള്‍ നിങ്ങള്‍ നിര്‍ദേശിക്കുന്ന തിയതി,സമയം എന്നിവ അനുസരിച്ച് സ്വയം പബ്ലിഷ് ആവുന്നു! .

ഇതെങ്ങനെ യാണെന്ന് നോക്കാം.

  • താഴെയുള്ള സ്റെപ്പുകള്‍ പിന്തുടരുന്നതിന് മുന്പായി നിങ്ങളുടെ ബ്ലോഗിന്റെ സെറ്റിങ്ങ്സില്‍ ഫോര്‍മാറ്റിംഗ് എന്ന സബ് ഓപ്ഷനില്‍ Time Zone എന്നത് (GMT+05:30) india standard time എന്നാക്കുക (അല്ലെങ്കില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന രാജ്യത്തെ ടൈം സോണ്‍ ലേക്ക് മാറുക)

  • ആദ്യമായി നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക.

  • ഇനി പുതുതായി ഒരു പോസ്റ്റ് ടൈപ്പ് ചെയ്യുക.

  • പോസ്റ്റ് എഡിറ്ററിനു താഴെ post options എന്നതില്‍ ക്ലിക്ക് ചെയ്യുക. ( താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.)

  • അപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു ഏരിയ ലഭിക്കും ഇവിടെ , എന്നാണോ പോസ്റ്റ് പബ്ലിഷ് ചെയ്യേണ്ടത് അന്നത്തെ തിയ്യതിയും സമയവും കൊടുക്കുക. (ചിത്രത്തില്‍ തിയതി 9/6/2008 എന്നും സമയം 9:31 എന്നും ആണ്, ഇതു ഓണം നാളിലേക്ക്‌ മാറ്റാന്‍ തിയതി 9/11/2008 എന്നതിലേക്ക് ഞാന്‍ മാറേണ്ടതുണ്ട്.)
  • ഇനി പബ്ലിഷ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

  • ഇപ്പോള്‍ നിങ്ങള്‍ക്കു Your post will be automatically published on (നിങ്ങള്‍ കൊടുത്ത തിയ്യതി )(സമയം ) AM/PM.എന്ന മെസ്സേജ് സ്ക്രീനില്‍ കാണാം.


ഉപകാരപ്രധമാവുമെന്നു വിശ്വസിക്കുന്നു.

Continue Reading…

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author